ഹസ്കെൽ ഇന്ത്യൻ നേഷൻസ് യൂണിവേഴ്സിറ്റി.

ഹാസ്കെൽ ഇന്ത്യൻ നേഷൻസ് യൂണിവേഴ്സിറ്റി കൻസാസിലെ ലോറൻസിൽ സ്ഥിതിചെയ്യുന്നതും അമേരിക്കൻ ഐക്യനാടുകളിലെ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ആദിവാസികളിലെ അംഗങ്ങൾക്കായി ഫെഡറൽ സർക്കാരിനു കീഴിൽ[1]  പ്രവർത്തിക്കുന്ന ഒരു ട്രൈബൽ[2]  യൂണിവേഴ്സിറ്റിയാണ്.

Haskell Indian Nations University
പ്രമാണം:Haskell Indian Nations University Logo.png
മുൻ പേരു(കൾ)
United States Indian Industrial Training School (1884–1887)
Haskell Institute (1887–1970)
Haskell Indian Junior College (1970–1993)
തരംTribal university
Land-grant
സ്ഥാപിതം1884
പ്രസിഡന്റ്Venida Chenault
Haskell Board of RegentsGeorge Tiger, President
വിദ്യാർത്ഥികൾ1,000~
സ്ഥലംLawrence, Kansas, U.S.
നിറ(ങ്ങൾ)Purple and Gold          
അത്‌ലറ്റിക്സ്NAIA – Independent
കായിക വിളിപ്പേര്Fighting Indians
അഫിലിയേഷനുകൾAIHEC
ACE
CHEA
കായികം8 varsity teams
വെബ്‌സൈറ്റ്haskell.edu

അമേരിക്കൻ ഇന്ത്യൻ കുട്ടികൾക്കായുള്ള ഒരു റെസിഡൻഷ്യൽ ബോർഡിങ് സ്കൂളായി[3] 1884 ൽ സ്ഥാപിതമായ ഈ സ്കൂൾ നോർത്ത്-സെൻട്രൽ അസോസിയേഷനിലെ അംഗീകാരമുള്ള യൂണിവേഴ്സിറ്റിയായി വികസിപ്പിച്ചെടുത്തിരിക്കുന്നു. ഇവിടെനിന്ന് തുല്യപദവിയുള്ളതും ഉന്നതവിദ്യാഭ്യാസത്തിനുളള സർവ്വകലാശാലാ ബിരുദങ്ങൾ ലഭിക്കുന്നു.[4] ക്യാമ്പസിൽ ഓരോ സെമസ്റ്ററിനും ഏകദേശം ആയിരത്തിലധികം വിദ്യാർത്ഥികൾക്കു പ്രവേശനം നൽകുന്നു. ഇവർ ഏകദേശം 140 ഗോത്രവർഗ്ഗ രാഷ്ട്രങ്ങളെയും അലാസ്ക സ്വദേശികളായ സമൂഹത്തേയും പ്രതിനിധീകരിക്കുന്നു.[5]  

അമേരിക്കൻ ഇന്ത്യൻ ഗോത്രങ്ങളോടുള്ള യു എസ് ട്രസ്റ്റിന്റെ ഉത്തരവാദിത്തത്തിൻറെ ഫലമായി ബ്യൂറോ ഓഫ് ഇന്ത്യൻ എജ്യൂക്കേഷന് നേരിട്ടാണ് ഹാസ്കെലിലേയ്ക്ക് ഫണ്ട് അനുവദിച്ചിക്കുന്നത്.[6]  ട്യൂഷൻ ഫീ ചാർജ് ചെയ്യുന്നില്ലായെങ്കിലും അർദ്ധവാർഷിക ഫീസ് അടയ്ക്കുന്നതിന് ഇവിടുത്തെ വിദ്യാർത്ഥികൾക്ക് ഉത്തരവാദിത്തമുണ്ട്. [7] യുഎസ് ദേശീയ ചരിത്ര അടയാളങ്ങളായി പന്ത്രണ്ട് കാമ്പസ് കെട്ടിടങ്ങൾ നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്.

ഹസ്കെൽ സാംസ്കാരിക കേന്ദ്രവും മ്യൂസിയവും,[8] അമേരിക്കൻ ഇന്ത്യൻ അത്‍ലറ്റിക് ഹാൾ ഓഫ് ഫെയിം,[9]  രാജ്യത്തെ ഏറ്റവും പഴയ അമേരിക്കൻ ഇന്ത്യൻ വിദ്യാർത്ഥി പത്രമായ ‘ദ ഇന്ത്യൻ ലീഡർ’,[10]  ഒട്ടനവധി വിദ്യാർത്ഥി ക്ലബ്ബുകളും സംഘടനകൾ [11]  എന്നിവയുടെയെല്ലാം ആസ്ഥാനം ഹസ്കെൽ യൂണിവേഴ്സിറ്റി കാമ്പസ് ആണ്.

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ