ഹാൻസ് ലിപ്പർഹേ

ജർമ്മൻ - ഡച്ച് കണ്ണട നിർമ്മാതാവായിരുന്നു ഹാൻസ് ലിപ്പർഹേ (ഏകദേശം 1570 - അടക്കം ചെയ്തത് 29 സെപ്റ്റംബർ 1619). അദ്ദേഹം ജോഹാൻ ലിപ്പർഷേ അല്ലെങ്കിൽ ലിപ്പർഷേ എന്നും അറിയപ്പെടുന്നു. ദൂരദർശിനിയുടെ പേറ്റന്റ് നേടാൻ ആദ്യം ശ്രമിച്ചത് അദ്ദേഹമാണ് എന്നതിനാൽ ആ കണ്ടുപിടുത്തവുമായി അദ്ദേഹം സാധാരണയായി ബന്ധപ്പെട്ടിരിക്കുന്നു.[1] എന്നിരുന്നാലും, ആദ്യമായി ഒരു ദൂരദർശിനി നിർമ്മിച്ചത് അദ്ദേഹമാണോ എന്ന് വ്യക്തമല്ല.

ഹാൻസ് ലിപ്പർഹേ
ജനനംc. 1570
വെസെൽ, ഡച്ചി ഓഫ് ക്ലീവ്സ്, റോമൻ സാമ്രാജ്യം
മരണംസെപ്റ്റംബർ 1619 (വയസ്സ് 48–49)
മിഡൽബർഗ്, ഡച്ച് റിപ്പബ്ലിക്ക്
ദേശീയതജർമൻ, ഡച്ച്
തൊഴിൽകണ്ണട നിർമ്മാണം
അറിയപ്പെടുന്നത്ടെലസ്കോപ്പ് കണ്ടുപിടിച്ചയാൾ (ആദ്യത്തെ അറിയപ്പെടുന്ന പേറ്റന്റ് ആപ്ലിക്കേഷൻ)

ജീവചരിത്രം

ഇപ്പോഴത്തെ പടിഞ്ഞാറൻ ജർമ്മനിയിലെ വെസലിൽ 1570-ൽ ആണ് ലിപ്പർഹേ ജനിച്ചത്. 1594-ൽ ഇപ്പോൾ നെതർലാൻഡിലുള്ള സീലാൻഡ് പ്രവിശ്യയുടെ തലസ്ഥാനമായ മിഡൽബർഗിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം അതേ വർഷം തന്നെ വിവാഹം കഴിക്കുകയും 1602-ൽ സീലാൻഡിലെ പൗരനായി മാറുകയും ചെയ്തു. അക്കാലത്ത് അദ്ദേഹം ലെൻസ് ഗ്രൈൻഡറും കണ്ണട നിർമ്മാതാവും ആയിത്തീരുകയും ഒരു കട സ്ഥാപിക്കുകയും ചെയ്തു. 1619 സെപ്റ്റംബറിൽ മരിക്കുന്നതുവരെ അദ്ദേഹം മിഡൽബർഗിൽ തുടർന്നു.

ദൂരദർശിനിയുടെ കണ്ടുപിടുത്തം

റിഫ്രാക്റ്റിംഗ് ടെലിസ്‌കോപ്പിന്റെ ആദ്യകാല രേഖാമൂലമുള്ള റെക്കോർഡിന്റെ പേരിലാണ് ഹാൻസ് ലിപ്പർഹേ അറിയ്പ്പെടുന്നത്. 1608-ൽ ആണ് അദ്ദേഹം പേറ്റന്റ് ഫയൽ ചെയ്തത്.[2][3] ഒപ്റ്റിക്കൽ ഉപകരണങ്ങളുമായുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം, പതിമൂന്നാം നൂറ്റാണ്ടിൽ വെനീസിലും ഫ്ലോറൻസിലും ആരംഭിച്ച്,[4] പിന്നീട് നെതർലാൻഡ്സിലേക്കും ജർമ്മനിയിലേക്കും വ്യാപിച്ച വ്യാപാരമായ കണ്ണടയുടെ നിർമ്മാതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ നിന്ന് വളർന്നുവന്നതാണ്.[5][6]

മറ്റൊരു ഡച്ച് ഉപകരണ നിർമ്മാതാവായ ജേക്കബ് മെറ്റിയസിന്റെ പേറ്റന്റിന് ഏതാനും ആഴ്ചകൾക്ക് മുമ്പ്, 1608 ഒക്‌ടോബർ 2-ന് നെതർലാൻഡ്‌സിന്റെ സ്റ്റേറ്റ് ജനറൽ ഓഫീസിൽ ലിപ്പർഹേ തന്റെ ഉപകരണത്തിന്റെ പേറ്റന്റിനായി അപേക്ഷിച്ചു.[7] കണ്ടുപിടിത്തത്തിന് സമാനമായ അവകാശവാദം മറ്റ് കണ്ണട നിർമ്മാതാക്കളും ഉന്നയിച്ചിരുന്നതിനാൽ ലിപ്പർഹേയ്ക്ക് പേറ്റന്റ് ലഭിക്കാതെ പോയി.[8][9] എന്നാൽ അദ്ദേഹത്തിന്റെ ഡിസൈനിന്റെ പകർപ്പുകൾക്ക് ഡച്ച് സർക്കാർ അദ്ദേഹത്തിന് മികച്ച പ്രതിഫലം നൽകി.

സിയാമീസ് രാജാവ് എകതോത്സരോട്ട് അയച്ച സിയാം രാജ്യത്തിൽ നിന്ന് ഹോളണ്ടിലേക്കുള്ള ഒരു എംബസിയെക്കുറിച്ചുള്ള നയതന്ത്ര റിപ്പോർട്ടിന്റെ അവസാനം ലിപ്പർഹേയുടെ പേറ്റന്റിനായുള്ള അപേക്ഷ പരാമർശിക്കപ്പെട്ടു. ഈ റിപ്പോർട്ട് 1608 ഒക്ടോബറിൽ പുറത്തിറക്കുകയും യൂറോപ്പിലുടനീളം വിതരണം ചെയ്യുകയും ചെയ്തു. ഇത് നവംബറിൽ റിപ്പോർട്ട് ലഭിച്ച ഇറ്റാലിയൻ പൗലോ സാർപി, 1609 ലെ വേനൽക്കാലത്ത് ആറ് പവറുകളുള്ള ദൂരദർശിനി ഉപയോഗിച്ചുകൊണ്ടിരുന്ന ഇംഗ്ലീഷുകാരനായ തോമസ് ഹാരിയറ്റ്, പിന്നീട് ഉപകരണം മെച്ചപ്പെടുത്തിയ ഗലീലിയോ ഗലീലി തുടങ്ങിയ മറ്റ് ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങളിലേക്ക് നയിച്ചു.[10]

ലിപ്പർഹേ തന്റെ കണ്ടുപിടുത്തത്തിലേക്ക് എങ്ങനെ വന്നു എന്നതിന് നിരവധി കഥകളുണ്ട്. ഒരു പതിപ്പ് ലിപ്പർഹേ തന്റെ കടയിൽ ലെൻസുകൾ ഉപയോഗിച്ച് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ രണ്ട് ലെൻസിലൂടെ നോക്കുമ്പോൾ ദൂരെയുള്ള കാറ്റിൻ്റെ ദിശ നിശ്ചയിക്കുന്ന ഉപകരണം എങ്ങനെ അടുത്തു കാണാൻ കഴിയുമെന്ന് അഭിപ്രായപ്പെടുന്നത് കേട്ടതിൽ നിന്നാണെന്നാണ്. മറ്റ് കഥകളിൽ ലിപ്പർഹേയുടെ അപ്രന്റീസ് ആണ് ഈ ആശയം കൊണ്ടുവന്നത് അല്ലെങ്കിൽ മറ്റൊരാളുടെ കണ്ടെത്തൽ ലിപ്പർഹേ പകർത്തുകയായിരുന്നു എന്നും പറയുന്നു. [11] ലിപ്പർഹേയുടെ യഥാർത്ഥ ഉപകരണം രണ്ട് കോൺവെക്‌സ് ലെൻസുകളോ, കോൺകേവ് കോൺകേവ് ലെൻസുകളോ ഉള്ളതായിരുന്നു.[12] ഈ "ഡച്ച് പെർസ്പെക്റ്റീവ് ഗ്ലാസിന്" ("ടെലസ്കോപ്പ്" എന്ന പേര് മൂന്ന് വർഷത്തിന് ശേഷം ജിയോവാനി ഡെമിസിയാനി ഉപയോഗിച്ചതാണ്) മൂന്ന് മടങ്ങ് (അല്ലെങ്കിൽ 3X) മാഗ്നിഫിക്കേഷൻ ഉണ്ടായിരുന്നു.

ചന്ദ്രനിലെ ഗർത്തം ആയ ലിപ്പർഹെ, മൈനർ ഗ്രഹമായ 31338 ലിപ്പർഹേ, എക്സോപ്ലാനറ്റ് ലിപ്പർഹേ (55 കാൻക്രി ഡി) എന്നിവ അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.

ഉച്ചാരണം

ആംഗലേയമാക്കിയ ഉച്ചാരണത്തിൽ, 'sh' എന്ന അക്ഷരങ്ങൾ ഒരൊറ്റ സ്വരസൂചകമായി വായിക്കപ്പെടുന്നു. 1831-ൽ നിന്നുള്ള ഒരു ഇംഗ്ലീഷ് വിവർത്തനത്തിൽ 'ലിപ്പർഷേ' എന്ന അക്ഷരവിന്യാസം തെറ്റായി ഉപയോഗിച്ചിരിക്കുന്നു. ജർമ്മൻ ഡച്ച് ഉച്ചാരണങ്ങൾ ലിപ്പർഹേ എന്ന പദത്തിന് അടുത്താണ്.

അവലംബം

കൂടുതൽ വായനയ്ക്ക്

  • Drake, Stillman (1978). Galileo At Work. Mineola, NY: Dover. ISBN 0-486-49542-6.
  • Van Helden, Albert (1977). The Invention of the Telescope. Philadelphia, PA: The American Philosophical Society. ISBN 0-87169-674-6.
  • Van Helden, Albert (1985). Measuring the Universe. Chicago, IL: The University of Chicago Press. ISBN 0-226-84881-7.
  • G. Moll, "On the first Invention of Telescopes," in "Journal of the Royal Institution" 1 (1831), 319–332; 483–496. This is a shortened English version of Moll's article "Historical research into the first inventors of the binoculars, compiled from the notes of the late professor J.H. van Swinden  "," New dissertations of the Royal Dutch Institute "3 (1831), 103–209. In the English version, Moll mistakenly uses the spelling 'Lippershey', with an 's'. Through this English article this spelling has unfortunately become common in English literature.

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹാൻസ്_ലിപ്പർഹേ&oldid=3979956" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്