ഹാൽസ്‌കറാപ്റ്റർ
ഹാൽസ്‌കറാപ്റ്റർ Halszkaraptor (meaning "Halszka's seizer") അന്തിമ ക്രിറ്റേഷ്യസ് യുഗത്തിൽ ജീവിച്ചിരുന്ന ഒരു ദിനോസോർ ആണ്. ഇതിന്റെ ഫോസിൽ മംഗോളിയയിൽ നിന്നും ലഭിച്ചതാണ്. ഡ്രോമിയോസോറിഡ് ജീനസിൽ പെട്ടതാണിത്. ഈ ജീനസിൽ അറിയപ്പെടുന്ന Halszkaraptor escuilliei എന്ന ഒരു സ്പീഷിസേയുള്ളു.[1]
ഹാൽസ്‌കറാപ്റ്റർ | |
---|---|
2011 ലെ മ്യൂനിച് ഷോയിൽ പ്രദർശിപ്പിച്ച ഹോളോടൈപ്പ് സ്പെസിമൻ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | Animalia |
Phylum: | |
Class: | Dinosauria |
Order: | Saurischia |
Family: | Dromaeosauridae |
Genus: | Halszkaraptor |
Species: | Halszkaraptor escuilliei |
Binomial name | |
Halszkaraptor escuilliei |
ശാസ്ത്രജ്ഞന്മാർ ഈ ഹോളോടൈപ്പിനെ ക്രൊക്കഡീലിയ, ജലപ്പക്ഷികൾ ഇവയുടെ അസ്ഥികളുമായി താരതമ്യം ചെയ്തിട്ടുണ്ട്. അങ്ങനെ, ഈ ദിനോസോർ ഒരു അർദ്ധ ജലജീവിയായിരുന്നു എന്ന് കണ്ടെത്തി. വംശജനിതകവിജ്ഞാനീയം ഉപയോഗിച്ചുനടത്തിയ വിശകലനം തെളിയിക്കുന്നത് ഇവ മഹാകാല, ഹൾസാൻപിസ് എന്നിവയ്ക്കൊപ്പം, ഉപകുടുംബമായ ഹാൽസ്‌കറാപ്റ്റോറിനേയിലെ അംഗമാണെന്നാണ്. [2]
കണ്ടെത്തൽ
ഹാൽസ്‌കറാപ്റ്റർ ദിനോസറിന്റെ ഹോളോടൈപ്പ് ജെഡോച്ചട്ട ഫോർമെഷൻ എന്ന ശിലാക്രമത്തിൽ നിന്നുജ്മാണുത്ഭവിച്ചത് എന്നു കരുതുന്നു. ഇത് മംഗോളിയ യിലെ ഉഗ പ്രദേശത്തായിരുന്നു ഇതിന്റെ ഫോസിൽ ഉണ്ടായിരുന്നത്. പിന്നീട് ഫോസിൽ കടത്തുകാർ ഈ അവശേഷിപ്പ് കടത്തിക്കൊണ്ടുപൊയി.[3] ഈ ഫോസിൽ പല കൈ മറിഞ്ഞ് ജപ്പാൻ, ഗ്രേറ്റ് ബ്രിട്ടൺ, എന്നീ രാജ്യങ്ങൾ കടന്ന് എൽഡോണിയ എന്ന കമ്പനിയുടെ കൈവശം ആയി. ബ്രസ്സൽസിലെ റോയൽ ബെൽജിയം ഇൻസ്റ്റിട്യ്യൂട്ട് ഓഫ് നാചുറൽ സയൻസിന്റെ പക്കൽ ഇതെത്തി. അവർ അനേകം ശാസ്ത്രജ്ഞരെ ഇതു കാണിക്കുകയും ശാസ്ത്രജ്ഞരായ പാസ്കൽ ഗോഡിഫ്രോയിറ്റ്, ആന്ത്രിയ കൗ എന്നിവർ കൂടുതൽ പരീക്ഷണങ്ങൾ നടത്തുകയുമുണ്ടായി.[4][5] യൂറോപ്പിയൻ സിങ്ക്രോട്രോൺ റേഡിയേഷൻ ഫെസിലിറ്റി എന്ന സ്ഥാപനത്തിലുള്ള സിങ്ക്രോട്രോൺ ഉപയൊഗിച്ച് ഈ സാമ്പിളിന്റെ വിശ്വാസ്യത തെളിയിക്കുകയും ചെയ്തു. ഈ വിവരം നേച്ചർ ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു. അനേകം ചർച്ചകളുടെ ഫലമായി എസ്ക്യൂളി എന്ന സ്ഥാപനം മംഗോളിയൻ അധികൃതർക്ക് ഈ ഫോസിൽ തിരികെ നൽകുകയുണ്ടായി.
വിവരണം
വർഗ്ഗീകരണം
Halszkaraptor was placed in the Dromaeosauridae in 2017. A new clade Halszkaraptorinae was coined, containing Halszkaraptor and its close relatives Hulsanpes and Mahakala.
Phylogeny
Paleobiology
The only other non-avian dinosaurs known to have been adapted for a semiaquatic lifestyle are spinosaurids.[6]