ഹാ ലോങ് ബേ

ഹാ ലോങ് ബേ,(VietnameseVịnh Hạ LongIPA: [vînˀ hâːˀ lawŋm]) വിയറ്റ്നാമിലെ ക്വാങ്ങ് നിൻഹ് പ്രോവിൻസിലുള്ള ഒരു യുനെസ്കോ ലോക പൈതൃക സ്ഥലവും ജനപ്രിയ സഞ്ചാരകേന്ദ്രവുമാണ്. ഭരണപരമായി ഉൾക്കടൽ, ഹാ ലോങ് സിറ്റി, കാം ഫാ ടൗൺ എന്നിവയുൾപ്പെട്ട വാൻ ഡോൺ ജില്ലയുടെ ഭാഗമാണ്. ഉൾക്കടൽ, വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള ആയിരക്കണക്കിന് ചുണ്ണാമ്പുകല്ലാൽ നിർമ്മിതമായ ദ്വീപുകളും ഉൾക്കൊള്ളുന്നതാണ്. വടക്ക് കിഴക്ക് ബായി ടു ലോങ് ബേ, തെക്കുപടിഞ്ഞാറ് ക്യാറ്റ് ബാ ദ്വീപുകൾ എന്നിവ ഉൾപ്പെടുന്ന ഒരു വലിയ മേഖലയുടെ കേന്ദ്രമാണ് ഹാ ലോങ് ബേ. ഈ വലിയ മേഖലകൾ ഭൂതത്വശാസ്ത്രപരമായും, ഭൂമിശാസ്ത്രപരമായും, ഭൂമിയുടെ ഉപരിതലരൂപികരണത്തെ പരമായും, കാലാവസ്ഥയും സാംസ്കാരിക പ്രതീകങ്ങളുമായും സമാനമായ സ്വഭാവങ്ങൾ പങ്കിടുന്നു.

Hạ Long Bay
Vịnh Hạ Long
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംവിയറ്റ്നാം Edit this on Wikidata
Area150,000 ha (1.6×1010 sq ft)
മാനദണ്ഡംvii, viii[1]
അവലംബം672
നിർദ്ദേശാങ്കം20°54′N 107°12′E / 20.9°N 107.2°E / 20.9; 107.2
രേഖപ്പെടുത്തിയത്1994 (18th വിഭാഗം)
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം2000
Endangered ()
വെബ്സൈറ്റ്www.halong.org.vn/index.asp?lan=en
ഹാ ലോങ് ബേ is located in Vietnam
ഹാ ലോങ് ബേ
Location of ഹാ ലോങ് ബേ

ഹാ ലോങ് ഉൾക്കടലിൻറെ വിസ്തൃതി ഏതാണ്ട് 1,553 ചതുരശ്ര കിലോമീറ്ററാണ്. ഇതിൽ 1,960 മുതൽ 2,000 വരെ ദ്വീപുകളുണ്ട്. ഇവയിൽ ഭൂരിഭാഗവും ചുണ്ണാമ്പുകല്ലുകളാലുള്ളതാണ്. ഉൾക്കടലിൻറെ കാതൽ എന്നു പറയുന്നത്, 334 km2 വിസ്തൃതിയുള്ള പ്രദേശത്തെ ഉയർന്ന സാന്ദ്രതയിലുള്ള 775 ദ്വീപുകളാണ്.[2]  ഈ ഉൾക്കടലിലെ ചുണ്ണാമ്പു കല്ലുകൾ, വിവിധ ഘട്ടങ്ങളിലും പരിതഃസ്ഥിതികളിലും 500 ദശലക്ഷം വർഷങ്ങൾ കൂടി കടന്നുപോയിട്ടുണ്ടെന്നു കണക്കാക്കപ്പെടുന്നു. കർസ്റ്റ് എന്ന പേരിലറിയപ്പെടുന്ന ഈ മേഖലയിലെ ചുണ്ണാമ്പുകല്ലുകളുടെ വിവിധ രൂപങ്ങളിലുള്ള പരിണാമം 20 ദശലക്ഷം വർഷങ്ങൾ കൊണ്ടു സംഭവിച്ചത് ഉഷ്ണമേഖലയിലെ ഈർപ്പമുള്ള കാലാവസ്ഥയുടെ പരിണതഫലമായിട്ടാണ്.[3] 

ചിത്രശാല

ഹാലോംഗ് ബേ മറ്റൊരു ദൃശ്യം
Panorama of Hạ Long Bay, taken on Monkey Island, 2013

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹാ_ലോങ്_ബേ&oldid=3953760" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്