ഹുബ്‌സ്

ഗോതമ്പ് പൊടിയും ഉപ്പും യീസ്റ്റും ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഭക്ഷണ പദാർഥമാണ് ഹുബ്‌സ് (അറബി:خبز/ഇംഗ്ലീഷ്:khubs). ഇത് മലയാളികൾക്കിടയിൽ കുബ്ബൂസ് എന്ന പേരിലും അറിയപ്പെടുന്നു. ചേരുവകളിൽ ചറിയ ചില വ്യത്യാസങ്ങൾ വരുത്തിയും ഹു‌ബ്‌സ് നിർമ്മിക്കാറുണ്ട്.ചില അറബ് രാജ്യങ്ങളിൽ ഭരണകൂടങ്ങളുടെ സാമ്പത്തിക സഹായത്തോടെ വില കുറച്ച് [അവലംബം ആവശ്യമാണ്]വ്യാപകമായി വിൽക്കപ്പെടുന്ന ഭക്ഷ്യവസ്തുവാണിത്. ഗൾഫ് മേഖലയിലെ ഒരു പ്രധാന ആഹാര പദാർഥമാണ് ഹുബ്‌സ്. ഗൾഫ് യുദ്ധ കാലത്ത് മലയാളികളടക്കം അനേകം പേരുടെ ആശ്രയം ഹുബ്‌സായിരുന്നു. [1]

Khubz
Preparation of Khubz
ഉത്ഭവ വിവരണം
ഉത്ഭവ സ്ഥലംMiddle East
തരംFlatbread
ഹുബ്‌സും പച്ചമുളകും തക്കാളിയും

ഹുബ്‌സ് പലതരം ഉണ്ട്. അവയിൽ പലതും അതതു രാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. പ്രാദേശികമായ വ്യത്യാസങ്ങളും ഇതിൽ കണ്ടുവരുന്നു. മിസ്റി, ഇറാനി, പാകിസ്താനി ഫലസ്തീനി എന്നിവ ഇതിൽ പെടുന്നു.വിവിധ രാജ്യങ്ങളിലെ ഹുബ്‌സുകൾ ചേരുവകകളിലും വലിപ്പത്തിലും നിർമ്മാണരീതിയിലും വ്യത്യസ്തത പുലർത്തുന്നു.കുവെറ്റിലെ ഫ്ലവർമിൽ & ബേക്കറീസ് കമ്പനി ആണു കുവൈത്തിൽ ഹുബ്‌സ് നിർമ്മിച്ചു വിതരണം ചെയ്യുന്നത്. 5 സാധാരണ കുബ്ബുസുകൾ ഉള്ള ഒരു കൂടിന് 50 ഫിൽസ് ആണ് ഇപ്പൊഴത്തെ (2008/May ലെ) വില.പാവപ്പെട്ടവരും പണക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന കുബ്ബൂസ് ഗൾഫിലെ സാധാരണക്കാരുടെ ഭക്ഷണചെലവ് കുറക്കുന്നതിൽ‌ വലിയ പങ്ക് വഹിക്കുന്നു.

തമീസ്‌

തമീസ് ചുട്ടെടുക്കുന്നു

ഗോതമ്പിൽ നിന്നെടുക്കുന്ന ആട്ടയും,ഉപ്പും ചേർത്തു കുഴച്ചു ഉണ്ടാക്കുന്ന (തമീസുകൾ) കുബ്ബൂസ് വലിയതും മണ്ണടുപ്പിൽ (തന്തൂരി അടുപ്പ്) ചുട്ടെടുക്കുന്നതുമാണ്.ഇറാനി, പാകിസ്താനി, അഫ്ഗാനികളാണ്‌ ഇതിന്റെ മുഖ്യ ഉപഭോക്താക്കൾ. അറബികളും പ്രാതലിനും അത്താഴത്തിനും ഉപയോഗിക്കുന്നു. ഒരു ഇറാനി കുബ്ബുസിന് 20 ഫിൽസാണ് കുവൈറ്റിലെ ഇപ്പൊഴത്തെ (2008/May ലെ) വില. സൗദിയിൽ‌ ഒരു റിയാലിനു ലഭിക്കുന്നു.

കണ്ണികൾ

ചിത്രശാല

അവലംബം

[1]

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹുബ്‌സ്&oldid=3649596" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്