ഹെതർ ഗ്രഹാം

അമേരിക്കൻ ചലചിത്ര നടി

ഹെതർ ജോവാൻ ഗ്രഹാം (ജനനം: ജനുവരി 29, 1970) ഒരു അമേരിക്കൻ നടിയും സംവിധായികയും എഴുത്തുകാരിയുമാണ്. ടെലിവിഷൻ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനുശേഷം ലൈസൻസ് ടു ഡ്രൈവ് (1988) എന്ന കൌമാര ഹാസ്യ ചിത്രത്തിലൂടെ ആദ്യമായി ഒരു ഫീച്ചർ ഫിലിമിൽ അഭിനയിക്കുകയും തുടർന്ന് നിരൂപക പ്രശംസ നേടിയ ഡ്രഗ്സ്റ്റോർ കൌബോയ് (1989) എന്ന ചിത്രത്തിലൂടെ സിനിമാ വ്യവസായത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.[1] ഷൌട്ട് (1991), ഡിഗ്‌സ്ടൌൺ (1992), സിക്സ് ഡിഗ്രീസ് ഓഫ് സെപ്പറേഷൻ (1993), സ്വിംഗേഴ്സ് (1996) തുടങ്ങിയ സിനിമകളിലും ടെലിവിഷൻ പരമ്പരയായ ട്വിൻ പീക്ക്സ് (1991), അതിന്റെ മുമ്പുള്ള സംഭവങ്ങൾ പ്രതിപാദിക്കുന്ന സിനിമയായ ഫയർ വാക്ക് വിത്ത് മി ( 1992) എന്നിവയിലെ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുകയും തുടർന്ന് പോൾ തോമസ് ആൻഡേഴ്സന്റെ ബൂഗി നൈറ്റ്സ് (1997) എന്ന സിനിമയിൽ അശ്ലീല താരം ബ്രാണ്ടി/റോളർ‌ഗേൾ എന്ന കഥാപാത്രമായി അഭിനയിച്ചതിന്റെപേരിൽ നിരൂപക പ്രശംസ നേടുകയും ചെയ്തു.[2] 1999 ൽ ബോഫിംഗർ, ഓസ്റ്റിൻ പവേഴ്സ്: ദി സ്പൈ ഹൂ ഷാഗ്ഡ് മി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

ഹെതർ ഗ്രഹാം
ഗ്രാഹം 2011 ടോറോണ്ടോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ
ജനനം
ഹെതർ ജോവാൻ ഗ്രഹാം

(1970-01-29) ജനുവരി 29, 1970  (54 വയസ്സ്)
മിൽവോക്കി, വിസ്കോൺസിൻ, യു.എസ്.
തൊഴിൽനടി, എഴുത്തുകാരി, സംവിധായിക
സജീവ കാലം1984–ഇതുവരെ

2000 കളിൽ കമ്മിറ്റഡ് (2000), സേ ഇറ്റ് ഈസ് നോട്ട് സോ (2001), മേരി (2005), ഗ്രേ മാറ്റേഴ്സ് (2007), ദി ഹാം‌ഗോവർ (2009), അതിന്റെ തുടർച്ചയായ ദ ഹാം‌ഗോവർ പാർട്ട് III (2013) എന്നീ ചിത്രങ്ങളിൽ ഗ്രഹാം അഭിനയിച്ചു. 2006 ൽ എമിലീസ് റീസൺസ് വൈ നോട്ട് എന്ന ഹ്രസ്വകാല പരമ്പരയിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനുമുമ്പ് 2004 ൽ സ്‌ക്രബ്സ് എന്ന ടെലിവിഷൻ പരമ്പരയിലും അവർക്ക് ഒരു വേഷം ഉണ്ടായിരുന്നു. ഷോടൈമിന്റെ കാലിഫോർണിയേഷൻ (2014), നെറ്റ്ഫ്ലിക്സിന്റെ ഫ്ലേക്ക്ഡ് (2016) എന്നീ ടെലിവിഷൻ പരമ്പരകളിലും അവർക്ക് ആവർത്തിച്ചുള്ള വേഷങ്ങൾ ഉണ്ടായിരുന്നു. ലൈംഗിക ആകർഷണത്തോടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ശ്രദ്ധേയയായ അവർ പലപ്പോഴും "ഏറ്റവും സുന്ദരിയായ", "ഏറ്റവും മാദകത്വമുള്ള" വനിതകളുടെ പട്ടികയിൽ മാഗസിൻ ലിസ്റ്റുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ചിൽഡ്രൻ ഇന്റർനാഷണലിന്റെ പൊതു അഭിഭാഷകയായ ഗ്രാഹം, 2007 ലെ ഗ്ലോബൽ കൂൾ എന്ന കാലാവസ്ഥാ വ്യതിയാന കാമ്പെയിനെ പിന്തുണച്ചിരുന്നു.

ആദ്യകാലജീവിതം

വിസ്കോൺസിനിലെ മിൽ‌വാക്കിയിൽ സെന്റ് മൈക്കിൾസ് ഹോസ്പിറ്റലിൽ മാതാപിതാക്കളുടെ രണ്ടു കുട്ടികളിൽ മൂത്തയാളായാണ് ഹെതർ ഗ്രഹാം ജനിച്ചത്. "മുക്കാൽ ഭാഗവും ഐറിഷ്" വംശജരായ അവരുടെ കുടുംബത്തിൽ പിതാവ് അയർലണ്ടിലെ കൗണ്ടി കോർക്കിൽ നിന്നുള്ളയാളാണ്.[3][4] ഗ്രഹാമിന്റെ അനുജത്തി എമി എബ്രഹാം ഒരു നടിയും എഴുത്തുകാരിയുമാണ്. മാതാവ് ജോവാൻ (മുമ്പ്, ബ്രാൻസ്‌ഫീൽഡ്) അദ്ധ്യാപികയും കുട്ടികളുടെ പുസ്തകങ്ങളുടെ രചയിതാവും[5] പിതാവ് ജെയിംസ് എബ്രഹാം വിരമിച്ച എഫ്ബിഐ ഏജന്റുമാണ്.[6] ഗ്രഹാം ഒരു കത്തോലിക്ക വിശ്വാസിയായി[7] വളർന്നുവെങ്കിലും വിശ്വാസം പിന്തുടരുന്നില്ല. 9 വയസ്സുള്ളപ്പോൾ കാലിഫോർണിയയിലെ അഗൗറ ഹിൽസിലേക്ക് പോകുന്നതിനുമുമ്പ് അവളുടെ കുടുംബം വിവിധയിടങ്ങളിൽ മാറിത്താമസിച്ചിരുന്നു.[8] ദി വിസാർഡ് ഓഫ് ഓസ് എന്ന ഒരു സ്കൂൾ നാടകത്തിലൂടെ അവർ അഭിനയരംഗത്തേയ്ക്ക് പരിചയപ്പെടുത്തപ്പെട്ടു.

ഹൈസ്കൂളിനുശേഷം ലോസ് ഏഞ്ചൽസിലെ (യു‌സി‌എൽ‌എ) കാലിഫോർണിയ സർവകലാശാലയിൽ എക്സ്റ്റൻഷൻ ക്ലാസുകളിൽ ചേരുകയും അവിടെ രണ്ടുവർഷം ഇംഗ്ലീഷ് പഠിക്കുകയും ചെയ്തു.[9] മാതാപിതാക്കളുടെ എതിർപ്പ് വകവയ്ക്കാതെ, മുഴുവൻ സമയ അഭിനയത്തിനായി ഗ്രഹാം യു‌സി‌എൽ‌എയിലെ പഠനം ഉപേക്ഷിച്ചു.[10]

ഔദ്യോഗികജീവിതം

തുടക്കം (1984–88)

മിസ്സിസ് സോഫലിൽ (1984) അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് ഗ്രഹാം ചലച്ചിത്ര ലോകത്തേയ്ക്ക് അരങ്ങേറ്റം നടത്തിയത്.[11] ടെലിവിഷൻ സിനിമയായ സ്റ്റുഡന്റ് എക്സ്ചേഞ്ചായിരുന്നു അവരുടെ ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട ചലച്ചിത്രം. 1986 ൽ എൻ‌ബി‌സി ഗെയിം ഷോ സ്‌ക്രാബിളിന്റെ പ്രത്യേക "ടീൻ വീക്ക്" എപ്പിസോഡിൽ പ്രത്യക്ഷപ്പെടുകയും തുടർന്ന് നിരവധി ടെലിവിഷൻ പരസ്യങ്ങളിലും 1987 ൽ സിറ്റ്കോം ഗ്രോയിംഗ് പെയിൻസിന്റെ എപ്പിസോഡിലും പ്രത്യക്ഷപ്പെട്ടു. തുടർന്ന് നിരവധി ടെലിവിഷൻ പരസ്യങ്ങളിലും 1987 ൽ ഹാസ്യപരമ്പരയായ ഗ്രോയിംഗ് പെയിൻസിന്റെ ഒരു എപ്പിസോഡിലും പ്രത്യക്ഷപ്പെട്ടു. അവരുടെ ഉയർന്ന നിലവാരത്തിലുള്ള അഭിനയം വെളിവാക്കിയത് കോറി ഹൈം / കോറി ഫെൽ‌ഡ്മാൻ എന്നിവരോടൊപ്പം അഭിനയിച്ച വെഹിക്കിൾ ലൈസൻസ് ടു ഡ്രൈവ് (1988) എന്ന ചിത്രമായിരുന്നു. ഇതിൽ ഹൈമിന്റെ കഥാപാത്രത്തിന്റെ പ്രണയഭാജനമായ മെർസിഡീസ് ലെയ്ൻ എന്ന ജനപ്രിയ പെൺകുട്ടിയായാണ് ഗ്രഹാം അഭിനയിച്ചത്.

സ്വകാര്യജീവിതം

2011 മുതൽ 2018 വരെയുള്ള​ കാലഘട്ടത്തിൽ അവർ ഇസ്രായേലി തിരക്കഥാകൃത്ത് യാനിവ് റാസുമായി ഒരു ബന്ധത്തിലായിരുന്നു.[12] മാതാപിതാക്കളുടെ കടുത്ത ഐറിഷ് കത്തോലിക്കാ വിശ്വാസങ്ങളും കൌമാരക്കായെന്ന നിലയിൽ മാതാപിതാക്കളോടുള്ള മത്സരവുമാണ് ഗ്രഹാമിനെ മാതാപിതാക്കളിൽ നിന്ന് അകറ്റിയത്. മാതാപിതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ധാരണയെക്കുറിച്ച് അവർ ഇങ്ങനെ പറഞ്ഞു: "എന്റെ മാതാപിതാക്കളെക്കുറിച്ച് സംസാരിക്കാൻ ഞാൻ ശരിക്കും ഇഷ്ടപ്പെടുന്നില്ല. കാരണം ഇത് പത്രങ്ങളിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുവെന്ന് എനിക്ക് തോന്നുന്നു ..."[13][14]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹെതർ_ഗ്രഹാം&oldid=4019275" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്