മലയാളലിപി

മലയാളഭാഷ എഴുതുന്ന ലിപി
( എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രാഹ്മീയ ലിപികുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ലിപിയാണ് മലയാള ലിപി. മലയാള ഭാഷ എഴുതന്നതിനാണ് ഈ ലിപി ഉപയോഗിക്കുന്നത്. സംസ്കൃതം, കൊങ്കണി, തുളു എന്നീ ഭാഷകൾ എഴുതുന്നതിനും വളരെക്കുറച്ച് ആളുകൾ മാത്രം സംസാരിക്കുന്ന പണിയ, കുറുമ്പ തുടങ്ങിയ ഭാഷകൾ എഴുതുന്നതിനും മലയാളലിപി ഉപയോഗിക്കാറുണ്ട്.

മലയാളം
ഇനംAbugida
ഭാഷ(കൾ)മലയാളം
കൊങ്കണി
കാലഘട്ടംc. 1100–പ്രേസേന്റ്
മാതൃലിപികൾ
Proto-Canaanite alphabet
→ Phoenician alphabet
→ Aramaic alphabet
→ Syrian alphabet
→ മലയാളം
സഹോദര ലിപികൾസിംഹള
തമിഴ്
തുളു
ബഹാസ
യൂണിക്കോഡ് ശ്രേണിU+0D00–U+0D7F
ISO 15924Mlym
Note: This page may contain IPA phonetic symbols in Unicode.

ചരിത്രം

ഇന്നത്തെ മലയാളലിപി, ബ്രാഹ്മി ലിപിയിൽനിന്ന് രൂപപ്പെട്ട ഗ്രന്ഥ ലിപി പരിണമിച്ചുണ്ടായതാണ്. ആദ്യകാല മലയാളം, സംസ്കൃതം, തമിഴ് എന്നിവയാൽ ഏറെ സ്വാധീനിക്കപ്പെട്ടിരുന്നു. മലയാളം എഴുത്തുരീതിയെപ്പറ്റിയുള്ള ഏറ്റവും പുരാതന രേഖകൾ 10-ആം ശതകം CE അടുപ്പിച്ച് ലഭ്യമായിട്ടുള്ള ശിലാലിഖിതങ്ങളും ലോഹഫലകങ്ങളിലുള്ള ലിഖിതങ്ങളും ഉൾ‍ക്കൊള്ളുന്നു.[1].മലയാള ലിപിസഞ്ചയത്തിന് കാലാനുസൃതമായ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. [2] 1970-1980 കാലങ്ങളിൽ മലയാളത്തിന് ഒരു ലളിതവത്കൃത ലിപി രൂപപ്പെട്ടു.ആദ്യകാല ലിപിയെക്കാൾ കുറെക്കൂടി രേഖീകൃതരീതിയിലുള്ളതായിരുന്നു ഇത്. എഴുതിക്കഴിഞ്ഞ ചിഹ്നത്തിന്റെ ഇടയിലേക്ക് ലേഖനി പിന്നീട് കൊണ്ടുവരേണ്ടാത്ത രീതിയിലാണ് ഈ ലിപി.ഇത് മുദ്രണശാലകളിൽ അച്ച് നിരത്തുന്നതിന് സഹായകരമായ രീതിയിലും ആയിരുന്നു. വീണ്ടും പല നീക്കേണ്ടാത്ത രീതിയിലായിരുന്നു ഇതിൽ സ്വരചിഹ്നങ്ങൾ. എന്നാൽ അച്ചടിയുടെ ആവിർഭാവം ലിപിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയത് കൂട്ടക്ഷരങ്ങളെ അണുഅക്ഷരങ്ങളായി പിരിച്ചുകൊണ്ടായിരുന്നു.

പ്രത്യേകതകൾ

മലയാളം അക്ഷരമാലയിലെ അക്ഷരങ്ങൾ ഉപയോഗിച്ചുള്ള വേർഡ്ക്ലൗഡ്

പരമ്പരാഗതമായി മലയാളം ഇടത്തുനിന്ന് വലത്തോട്ടാണ് എഴുതുന്നത്. മലയാളം ലിപികളെയും അക്ഷരങ്ങളെയെന്നപോലെ സ്വരങ്ങളെന്നും വ്യഞ്ജനങ്ങളെന്നും രണ്ടായി തിരിക്കാം.

സ്വരങ്ങൾ

അക്ഷരംസ്വരചിഹ്നംസ്വരം [പ്] എന്ന വർണത്തോടൊപ്പംയുണികോഡ് നാമംIPAഅഭിപ്രായം
(pa)Aashort
പാ(pā)AAlong 'a'
ിപി(pi)Iishort 'i'
പീ(pī)IIlong 'i'
പു(pu)Uushort 'u'
പൂ(pu)UUlong 'u'
പൃ(pr)VOCALIC Rɹ̩short vocalic 'r'
പൄ(pr)LONG VOCALIC Rɹ̩ːobsolete/rarely used
പൢ(pl)VOCALIC Lobsolete/rarely used
പൣ(pl)LONG VOCALIC Ll̩ːobsolete/rarely used
പെ(pe)Eeshort 'e'
പേ(pē)Elong 'e'
പൈ(pai)AIai
പൊ(po)Ooshort 'o'
പോ(pō)OOlong 'o'
പൗ(pau)AUau
അംപം(pum)UMum
അഃപഃ(pah)AHah

സ്വരത്തിന്റെ കാലദൈർഘ്യം മലയാളത്തിൽ വളരെ പ്രാധാനം അർ‌ഹിക്കുന്നു. കലം എന്നതിലെ ക് എന്ന വർണത്തിനു പിന്നിലുള്ള അ എന്ന സ്വരം ഹ്രസ്വമാണ്. സ്വരം ദീർഘിച്ച് കാലം എന്നായാൽ അർത്ഥം വ്യത്യസ്തമാണ്.

വ്യഞ്ജനങ്ങൾ



മലയാളംയുണികോഡ് നാമംTransliterationIPA
KAkk
KHAkhkh
GAgg
GHAghgh
NGAṅ or ngŋ
CHAch
CHHAchhh
JHAjh
JHHAjhhh
NJAñ or njɲ
TTA or ttʈ
TTHAṭh or tthʈh
DDA or ddɖ
DDHAḍh or ddhɖh
NNA or nnɳ
THAtht
THHAthhth
DHAdd
DHHAdhhdh
NAnn
PApp
PHAph or fph
BAbb
BHAbhbh
MAmm
YAyj
RArɾ
LAll
VAvʋ
SHA or sɕ
SSHAṣ or shʃ
SAss
HAhɦ
LLA or llɭ
ZHA or zhɻ
RRA or rrr

മറ്റ് പ്രതീകങ്ങൾ

പ്രതീകംനാമംFunction
വിരാമം അഥവാ ചന്ദ്രക്കലസ്വരത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു
അനുസ്വാരംnasalizes the preceding vowel
വിസർഗംadds voiceless breath after vowel (like h)


അക്കങ്ങൾ

സംഖ്യകൾ മലയാളലിപിയിൽ:

പക്ഷേ, ഇപ്പോൾ മലയാളികൾ എല്ലായിടത്തും ഇൻഡോ-അറബിക് അക്കങ്ങൾ ഉപയോഗിക്കുന്നതു മൂലം ഈ മലയാള അക്കങ്ങൾ വിസ്മൃതമായിക്കൊണ്ടിരിക്കുന്നു.

സംഖ്യമലയാളംഹിന്ദു-അറബീയം
പൂജ്യം[* 1]0
ഒന്ന്1
രണ്ട്2
മൂന്ന്3
നാല്4
അഞ്ച്5
ആറ്6
ഏഴ്7
എട്ട്8
ഒൻപത്9
പത്ത്[3]10
നൂറ്[4]100
ആയിരം[5]1000
കാൽ[6]¼
അര[7]½
മുക്കാൽ[8]¾



അടയാളങ്ങൾ, ചുരുക്കെഴുത്തുകൾ

ദിനാങ്കചിഹ്നം

മലയാളം ദിനാങ്കചിഹ്നം

മലയാളത്തിൽ ഒരു ദിവസം സൂചിപ്പിച്ചതിനുശേഷം ഉപയോഗിക്കുന്ന ചിഹ്നമാണ് "". യൂണികോഡിൽ U+0D79 എന്ന കോഡ് ഉപയോഗിച്ചാണ് ദിനാങ്കചിഹ്നം രേഖപ്പെടുത്തിയിട്ടുള്ളത്. [9] [10]

ഉദാഹരണം:
  1. ശ്രീമൂലം സമിതിയുടെ വാർഷികാഘോഷങ്ങൾ ൧൧൨൪ മകരം ൩ ൹ പുത്തരിക്കണ്ടം മൈതാനിയിൽ വച്ചു നടക്കുന്നു.

മലയാളം യുണീകോഡ്

മലയാളം യുണീകോഡ് U+0D00 മുതൽ U+0D7F വരെയാണ്. ചാരനിറത്തിലുള്ള കള്ളികൾ, ഇതുവരെ വിനിയോഗിച്ചിട്ടില്ലാത്ത യുണികോഡ് ബിന്ദുക്കളെ സൂചിപ്പിക്കുന്നു.

മലയാളം
Unicode.org chart (പി.ഡി.എഫ്)
 0123456789ABCDEF
U+0D0x 
U+0D1x 
U+0D2x
U+0D3xി
U+0D4x 
U+0D5x
U+0D6x  
U+0D7xൿ

ഇവകൂടി കാണുക

ബാഹ്യകണ്ണികൾ

അവലംബങ്ങൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്