ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം വിമർശനം
(Criticism of Islam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കല • തത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഇസ്‌ലാമിന്റെ ആരംഭകാലം മുതൽതന്നെ ഇസ്‌ലാമിനെതിരെ വിമർശനങ്ങൾ ഉണ്ടായിവന്നു. ആദ്യകാല വിമർശനങ്ങൾ മക്കയിലെ ബഹുദൈവവിശ്വാസികളിൽ നിന്നും യഹൂദികളിൽ നിന്നും ക്രിസ്ത്യാനികളിൽ നിന്നുമാണ് ഉണ്ടായത്. ഒൻപതാം നൂറ്റാണ്ടിനു മുൻപ് ഇസ്‌ലാമിനെ ഒരു മൗലിക ക്രിസ്തീയ മതനിന്ദകരായി ക്രിസ്ത്യാനികൾ കരുതി.[1] പിന്നീട് ഇസ്‌ലാമിനകത്തുനിന്നും, യഹൂദ എഴുത്തുകാരിൽ നിന്നും കൂടാതെ ക്രിസ്തീയ സഭാധികാരിൽ നിന്നും ഇസ്‌ലാമിനെതിരെ വിമർശനങ്ങളുയർന്നു.[2][3][4]

ഇസ്‌ലാമിന്റെ വിശുദ്ധഗ്രന്ഥമായ ഖുർആന്റെ വിശ്വാസ്യതയെ വിമർശകർ ചോദ്യംചെയ്തിരിക്കുന്നു.[5][6] ആധുനിക ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങളേയും, സ്ത്രീകളോട് സ്വീകരിക്കപ്പെടുന്ന ഇസ്‌ലാമിക നിയമങ്ങളേയും അതിന്റെ ആചാരങ്ങളേയും കേന്ദ്രീകരിച്ചുള്ളതാണ് മറ്റു വിമർശനങ്ങൾ.[7] പാശ്ചാത്യനാടുകളിലെ മുസ്‌ലിം കുടിയേറ്റക്കാരുടെ ഇഴുകിച്ചേരൽ സ്വഭാവത്തെ ഇസ്‌ലാം നിഷേധാത്മകമായാണ് സ്വാധീനിക്കുന്നതെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു.[8]

ചരിത്രം

ആദ്യകാല ഇസ്‌ലാം

അറബികളെയും ഇസ്‌ലാമിനെയും കുറിച്ച് നല്ല പരിചയമുണ്ടായിരുന്ന ഡമസ്ക്കസിലെ ജോൺ (ക്രി.ശേ 676-749) മുഹമ്മദിനെ സ്വാധീനിച്ചത് അക്കാലത്തുണ്ടായിരുന്ന ആരിയൻ വിശ്വാസിയായ ( ത്രിത്വം എന്ന ദൈവസങ്കൽപ്പം തിരസ്കരിക്കുന്ന ഒരു ക്രിസ്തുമത കൂട്ടരാണ് അരിയനൈറ്റ്സ്) ബാഹിരയാണെന്നും ഇസ്‌ലാമിക തത്ത്വങ്ങൾ ബൈബിളിൽ നിന്ന് അടർത്തിയെടുത്ത് പുനഃക്രമീകരിക്കപ്പെട്ടവയാണെന്നും പറയുന്നു. മുഹമ്മദ് ബൈബിളിലെ പഴയനിയമവും പുതിയനിയമവും കൂട്ടിക്കലർത്തിയാണ് ഖുർആനിലെ തത്ത്വങ്ങൾ രചിച്ചതെന്ന് ജോൺ പറയുന്നു.[9] കൂടാതെ അബ്രഹാമിന്റെ ഭാര്യയായ സാറായുടെ സന്തതികളല്ല അറബികളെന്നും മറിച്ച് അബ്രഹാമിന്റെ രണ്ടാം ഭാര്യയും അടിമയും ആയിരുന്ന ഹാജറി(ഹാഗാറി)ന്റെ സന്തതികളായാണ് അറബികൾ അറിയപെട്ടിരുന്നതെന്നും ജോൺ പറയുന്നു.[10] ഡമാസ്ക്കൊസിലെ ജോൺ മുഹമ്മദിന്റെ സമകാലികനായിരുന്നെങ്കിലും അദ്ദേഹം എഴുതിയ മുഹമ്മദിന്റെ ജീവചരിത്രം തെറ്റാണെന്ന് ജോൺ വി. ടുളൻ എന്ന ഒരു ചരിത്രകാരൻ പറയുന്നു. പക്ഷേ അദ്ദേഹം വിശദീകരിക്കാൻ തയ്യാറായില്ല.[11]

മദ്ധ്യകാല ഇസ്‌ലാം

ഇസ്‌ലാമിന്റെ ആദ്യ കാലഘട്ടത്തിൽ അംഗങ്ങൾക്ക് അവരുടെ സിദ്ധാന്തങ്ങളെ ചോദ്യം ചെയ്യാനുള്ള അനുവാദമുണ്ടായിരുന്നു. ആ കാലഘട്ടത്തിലെ ഇസ്‌ലാമിക വിശ്വാസിയായിരുന്ന അൽ-മറി എന്ന അന്ധനായ കവി ഇപ്രകാരം പറഞ്ഞു:

അവർ അവരുടെ വേദപുസ്തകങ്ങൾ മനഃപ്പാടമാക്കി ഉരുവിടുന്നു, പക്ഷേ തെളിവുകൾ സുചിപ്പിക്കുന്നത് അവയെല്ലാം ആദി മുതൽ അവസാനം വരെ വെറും ആഭാസമായ കെട്ടുകഥകൾ മാത്രമാണ്. അല്ലയോ ചിന്തിക്കുക, സത്യം മാത്രം സംസാരിക്കുക. മത പാരമ്പര്യങ്ങൾ ഉരുക്കിയെടുത്ത് വ്യാഖ്യാനിക്കുന്ന മുഢന്മാരെ നശിപ്പിക്കുക!

— [2][12]

1280-ൽ ജീവിച്ചിരുന്ന യഹൂദ തത്ത്വശാസ്ത്രഞനായ ഇബിൻ കമുന ശരീഅത്ത്‌ തത്ത്വങ്ങൾ നീതിയുടെ തത്ത്വങ്ങൾക്ക് വിരുദ്ധമാണെന്നും കൂടാതെ മുഹമ്മദ് ഒരു പാപമില്ലാത്ത പൂർണ്ണമനുഷ്യനായിരുന്നെന്നുള്ള ഇസ്‌ലാമിന്റെ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്നതുമാണെന്നും അഭിപ്രായപെട്ടു. അദ്ദേഹം ഇപ്രകാരം എഴുതി:"മുഹമ്മദ് ഒരു പൂർണ്ണമനുഷ്യനായിത്തീർന്നു എന്നുള്ളതിനു യാതൊരു തെളിവുമില്ല കൂടാതെ മറ്റു വ്യക്തികളെ അദ്ദേഹത്തിനു പൂർണ്ണനാക്കാനാകും എന്നതും തെളിയിക്കപെട്ടിട്ടില്ല ". കൂടാതെ ഇസ്‌ലാം വിശ്വാസികളായി തീരുന്നവർ ചില ലക്ഷ്യങ്ങളുടെ പേരിലാണ് അത് ചെയ്യുന്നതെന്നും അഭിപ്രായപെട്ടുകൊണ്ട് അദ്ദേഹം ഇപ്രകാരം എഴുതി:

ഇസ്‌ലലാമിനെ സ്വഹിതപ്രകാരം സ്വീകരിക്കുന്നവരെ നാം ഇന്നുവരെ കാണുന്നില്ല. പീഡനങ്ങളെ ഭയം, അധികാരമോഹം, വലിയ കരമടയ്ക്കണമെന്ന ഭയം, തടവിലാക്കപെടുമെന്ന ഭയം, അല്ലെങ്കിൽ ഒരു മുസ്‌ലിം സ്ത്രീയുമായുള്ള പ്രണയം എന്നിവയൊക്കെയാണ് ഇസ്‌ലാം സ്വീകരിക്കാൻ ആളുകളെ നിർബന്ധിക്കുന്നത്. ധനികനും, ദൈവഭക്തനും, ആദരിക്കപെടുന്നവനുമായ ഒരു മറ്റുമതാനുയായി മുകളിൽ പറഞ്ഞ കാരണങ്ങൾക്കെല്ലാതെ ഇസ്‌ലാം സ്വീകരിക്കുന്നതായി കാണപ്പെടുന്നില്ല[13][14]

പന്ത്രണ്ടാം നുറ്റാണ്ടിലെ യഹൂദ ദൈവശാസ്ത്രഞരുടെ കൂട്ടമായ മൈമൊനൈഡസ് ഇസ്‌ലാമും യഹൂദമതവുമായുള്ള ബന്ധം തത്ത്വത്തിൽ മാത്രമാണെന്ന് അഭിപ്രായപെട്ടു. കൂടാതെ ഇസ്‌ലാം യഹൂദമതത്തെപോലെ ഏകദൈവത്തെ ആരാധിക്കണമെന്ന് നിഷ്കർഷിക്കുന്നെങ്കിലും ഇസ്‌ലാമിക ധാർമിക തത്ത്വങ്ങളും നിയമങ്ങളും യഹൂദമതത്തിൽ നിന്ന് വളരെ തരംതാണതാണെന്ന് പറയുകയുണ്ടായി.[15] കൂടാതെ യമനെറ്റ് ജമറിക്കെഴുതിയ ലേഖനത്തിൽ മൈമൊനൈഡസ് മുഹമ്മദിനെ ഒരു "ഹാംഷുഗ" – (ആ ഭ്രാന്തൻ) എന്ന് വിളിക്കുകയൂണ്ടായി.

മദ്ധ്യകാല ക്രിസ്തുമതത്തിൽ

പല ക്രിസ്ത്യാനികളുടെയും വീക്ഷണം മുഹമ്മദിന്റെ വരവ് ബൈബിൾ മുൻകൂട്ടി പറഞ്ഞിരുന്നുവെന്നാണ്. ഉല്പത്തി 16:12 ആണ് അതിനു ആധാരമായുപയോഗിക്കുന്നത്. അവിടെ "ഇസ്മായേൽ ഒരു കാട്ടാളനാണെന്നും" അവന്റെ കൈ "സകല മനുഷ്യരുടെ നേർക്കും" പോകുമെന്ന് വിവരിച്ചിരിക്കുന്നു. ഇത് മുഹമ്മദിൽ നിവർത്തിയായതായി ബിഹി പറയുന്നു, കാരണം അഫ്രിക്കയിലും എശിയയിലും യൂറോപ്പിലും ഇസ്‌ലാമികർ വൻസ്വാധിനം ചെലുത്തുകയും സകലരെയും എതിർക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.[16]

1391-ൽ പേർഷ്യൻ പണ്ഡിതനും ചക്രവർത്തിയായ മാനുവേൽ പലെലോഗോസ് രണ്ടാമനും നടത്തിയ ഒരു സംഭാഷണം ഇപ്രകാരം പറയുന്നു:

മുഹമ്മദ് മാനവരാശിക്ക് എന്ത് നന്മയാണ് വരുത്തിയതെന്ന് ഒന്ന് പറയാമോ? വാളുപയോഗിച്ച് ഇസ്‌ലാം അടിച്ചേൽപ്പിക്കണമെന്ന അദ്ദേഹത്തിന്റെ നയം കുറേ രക്തച്ചൊരിച്ചിലും മനുഷ്യത്വരഹിതമായ പ്രവൃത്തികളും വരുത്തിവച്ചെന്ന് നിങ്ങൾ കണ്ടെത്തും. വിശ്വാസം മനസ്സിലാണ് ഉണ്ടാകേണ്ടത്, ദേഹത്തിലല്ല. ആരെയെങ്കിലും ഒരു മതത്തിലേക്ക് ആകർഷിക്കുന്നത് അവരുടെ യുക്തിപൂർവ്വമായ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം, അല്ലാതെ കേവലം നിർബന്ധത്താലും പീഡനത്താലും ആയിരിക്കരുത്. ഒരു സാധാരണ മനുഷ്യനെ ആകർഷകനാക്കുന്നത് വിശ്വസിക്കാവുന്ന ന്യായവാദങ്ങളിലൂടെ ആയിരിക്കണം അല്ലാതെ യുദ്ധമോ, ഭയപെടുത്തലോ കൊണ്ട് ആയിരിക്കരുത്.[17]

നവോത്ഥാന യുറോപ്പിൽ

ഒഫ് ദി സ്റ്റാൻഡേർഡ് ഒഫ് ടെയ്സ്റ്റ് എന്ന ഉപന്യാസത്തിൽ ഡേവിഡ് ഹ്യും ഇങ്ങനെ എഴുതി: ഖുറാൻ "ധാർമ്മികത ഇല്ലാത്ത" ഒരു "പ്രവാചകനെന്ന് നടിക്കുന്ന" വ്യക്തിയുടെ "അപാർത്ഥക പ്രകടനമാണ്".[18]

ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ യാഥാർത്ഥ്യത

വിശ്വസനീയത

ഇസ്‌ലാമിക വേദങ്ങൾ തെറ്റില്ലാത്തവയാണെന്നും ജ്ബ്രീൽ ദൂതൻ മുഹമ്മദിനെ അറിയിച്ചതാണെന്നും മുസ്‌ലിംകൾ പറയുന്നു. എന്നാൽ വിമർശകർ ഖുറാനിലും മറ്റ് വേദങ്ങളിലും കാണപ്പെടുന്ന ചില ഭാഗങ്ങൾ

  • പരസ്പരവിരുദ്ധവും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതുമാണെന്ന് വാദിക്കുന്നു.[19]
  • ജ്യോതിശാസ്ത്രവുമായി ഒത്തുപോകുന്നതല്ല എന്ന് പറയുന്നു.[20]

കൂടാതെ സാത്താൻ മുഹമ്മദിനെ വഴിതെറ്റിച്ച് രണ്ട് വാക്യങ്ങൾ ഖുറാനിൽ ഉൾപ്പെടുത്തിയെന്നും എന്നാൽ പിന്നീട് ഗബ്രിയേൽ മാലാഖ അതു ഒഴിവാക്കിയെന്നും ഇസ്‌ലാമിക പാരമ്പര്യങ്ങളിൽ കാണപ്പെടുന്നു.[21][22]

ഹദീഥ്

ഹദീഥ് എന്നത് ഖുർആൻ കഴിഞാൽ പിന്നെ മുസ്‌ലീങ്ങളുടെ പ്രധാന ഗ്രന്ഥമാണ്. ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങൾ എന്നതുപോലെയുള്ള വിശ്വാസങ്ങൾ ഹദീഥിൽ നിന്നാണ്. മുഹമ്മദ്ദിന്റെ ജീവചരിത്രമാണ് അതിൽ കാണപ്പെടുന്നത്. എന്നാൽ ഈ ഗ്രന്ഥം എത്രത്തോളം ഉപയോഗിക്കണമെന്നതു സംബന്ധിച്ച് ഇസ്‌ലാമിക വിഭാഗങ്ങൾക്കിടയിൽ തന്നെ തർക്കങ്ങൾ നിലനിൽക്കുന്നു. കൂടാതെ പല വിമർശകരാലും ഹദീഥിന്റെ ആധികാരികത ചോദ്യം ചെയപെട്ടിട്ടുണ്ട്.[23][24]

മുഹമ്മദിന്റെ വ്യക്തിത്വം

പ്രവാചകൻ മുഹമ്മദിന്റെ ജീവിതത്തിലെ പല സംഭവങ്ങളെയും വിമർശകർ വിവാദവിധേയമാക്കാറുണ്ട്[4][25].

തന്റെ അമ്പത്തിരണ്ടാം വയസ്സിൽ കന്യകയായിരുന്ന ആഇശയെ വിവാഹം കഴിച്ചത് വിമർശകർ ഉയർത്തിക്കാട്ടുന്നുണ്ട്. ആഇശയുമായി മുഹമ്മദ് ദാമ്പത്യം ആരംഭിച്ചപ്പോൾ അവരുടെ പ്രായം റിപ്പോർട്ടുകളിൽ പലതായാണ് കാണിക്കുന്നത്. ഒൻപത് മുതൽ പത്തൊൻപത് വരെ[26] വ്യത്യസ്തമായ റിപ്പോർട്ടുകളുണ്ട്[27][28][29][30][31][32][28][29][33][34][35][36].


ഖുറാനിൽ

ക്രിസ്ത്യാനിയാകാൻ തിരുമാനിച്ച ഒരു വ്യക്തിക്കെതിരെയുള്ള ഫത്‌വാ കമ്മിറ്റിയുടെ തീരുമാനം: "അവൻ ഇസ്‌ലാം ഉപേക്ഷിക്കാൻ തീരുമാനിച്ചതിനാൽ അവനെ തിരികെ വരാനും ഖേദം അറിയിക്കാനും പ്രേരിപ്പിക്കണം. അവൻ ഖേദിക്കുന്നില്ലെങ്കിൽ ഇസ്‌ലാമിക നിയമമനുസരിച്ച് അവനെ കൊല്ലേണ്ടതാണ്."

ഖുറാൻ ഗബ്രിയേൽ ദൂതനിലൂടെ മുഹമ്മദിനു നൽകപെട്ടതാണെന്നും അത് പൂർണ്ണമാണെന്നും ഇസ്‌ലാം പറയുന്നു. ആയതിനാൽ ഖുറാനെപറ്റിയുള്ള വിമർശനങ്ങൾ ഇസ്‌ലാമിനെതിരെയുള്ള വിമർശനമായ് തന്നെ കണക്കാക്കപെടുന്നു.

ഖുറാനെതിരെയുള്ള ചില വിമർശനങ്ങൾ

  • ഖുറാൻ വാക്യം 4:34 ഇസ്‌ലാമിക പുരുഷന്മാർക്ക് ഭാര്യയെ വടികൊണ്ടടിച്ചു കൊണ്ട് അച്ചടക്കം പഠിപ്പിക്കാമെന്ന് പറയുന്നതായി വിമർശകർ പറയുന്നു..[37] (എന്നാൽ ഈ പരിഭാഷയെപറ്റി ആശയകുഴപ്പവും ഉണ്ട്, "വാഡ്രിബുഹുന്ന" എന്ന പദം "നീങ്ങി പോകുക",[38] "അടിക്കുക",",[39] "പതുക്കെ അടിക്കുക", "പിരിയുക" എന്നോക്കെ പരിഭാഷപെടുത്തപ്പെടുത്തുന്നുണ്ട്".[40])
  • ഖുറാനിൽ തന്നെ അക്രമങ്ങളെ പ്രോൽസാഹിപ്പിക്കുന്ന വാക്യങ്ങൾ ഉണ്ടെന്നും ആയതിനാൽ ഭീകരപ്രവർത്തനം ഇസ്‌ലാം വാദികൾ നടത്തുന്നു എന്ന് പറയുന്നതിലുപരിയായി ഇസ്‌ലാം തന്നെ പ്രേരിപ്പിക്കുന്നുവെന്നും വിമർശകർ വാദിക്കുന്നു.[41][42]
  • മരണശിക്ഷ നടപ്പാക്കുന്നതിനെ പലരും വിമർശിച്ചിരിക്കുന്നു.[43]
  • ഖുറാൻ മറ്റ് വിശുദ്ധ ഗ്രന്ഥങ്ങളുമായി യോജിപ്പിലല്ലെന്നും, മറിച്ച് മറ്റ് മതങ്ങളെ വിമർശിക്കുകയും, ആക്രമിക്കുകയും, മറ്റു മതക്കാരെ വെറുക്കുന്നതിനെയും പ്രോൽസാഹിപ്പികയാണെന്നും ചില വിമർശകർ പറയുന്നു..[5][5][44][45][46]

നരകവും നിത്യശിക്ഷയും

ശിക്ഷ ലഭിക്കുമെന്ന ഭയം, നരകത്തിൽ പോകും എന്ന ഭയം, വിശ്വാസികൾക്ക് മരണാനന്തരം ലഭിക്കുന്ന പ്രതിഫലം എന്നിവ പോലെയുള്ള തത്ത്വങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഇസ്‌ലാം വിശ്വാസികളെ അടിച്ചമർത്തുന്നതെന്നും, അല്ലാതെ യുക്തിപൂർവ്വകമായ തത്ത്വങ്ങളാലോ അല്ലെങ്കിൽ തെളിവുകളാലോ അല്ല എന്നും വിമർശകർ പറയുന്നു.[47] നരകത്തിലേക്കു പോകുന്നവരിൽ ഭുരിപക്ഷവും സ്ത്രീകളാണെന്ന് മുഹമ്മദ് പറഞ്ഞതും ചുണ്ടിക്കാണിക്കപെടുന്നു.[1]

വിമർശനങ്ങൾക്കുള്ള പ്രതികരണങ്ങൾ

ജോൺ എസ്പോസിറ്റോ ഇസ്‌ലാമിനെയും ഇസ്‌ലാമിക ലോകത്തെയും കുറിച്ച് നിരവധി ആമുഖ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. തീവ്രവാദ ഇസ്‌ലാമിന്റെ ഉയർച്ച, സ്ത്രീകളുടെ മൂടുപടം, ജനാധിപത്യം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം അഭിസംബോധന ചെയ്തു. "പാൻ-ഇസ്‌ലാമികത" എന്ന് വിളിക്കുന്നതിനെ എസ്പോസിറ്റോ ശക്തമായി എതിർക്കുന്നു.

ഇസ്‌ലാമിന്റെയും മുസ്‌ലിം ലോകത്തിന്റെയും ആഗോളമാധ്യമങ്ങളിലെ പ്രതിനിധാനം പലപ്പോഴും ഏകശിലാരൂപമായാണ്, അതിൽ എല്ലാ മുസ്‌ലിംകളും ഒരുപോലെയാണ്.

ഈ കാഴ്ചപ്പാട് വെച്ച് മുസ്‌ലിം ലോകത്തിലെ നാനാത്വവും അഭിപ്രായവ്യത്യാസങ്ങളും വിശദീകരിക്കാൻ കഴിയില്ല എന്ന് അദ്ദേഹം വാദിക്കുന്നു[48][49][50].

വില്യം മോണ്ട്ഗോമറി വാട്ട് തന്റെ മുഹമ്മദ്: പ്രോഫെറ്റ് ആന്റ് സ്റ്റേറ്റ്സ്മാൻ എന്ന പുസ്തകത്തിൽ വാദിക്കുന്നു,

മുഹമ്മദിനെതിരെ ആരോപിക്കപ്പെടുന്ന വീഴ്ചകൾ ആ കാലഘട്ടത്തിലെ നാട്ടുനടപ്പുകൾ വെച്ച് വിലയിരുത്തിയാൽ മതി[51].


ഇസ്‌ലാമിനോടുള്ള വിമർശനങ്ങൾക്ക് പിന്നിൽ, പടിഞ്ഞാറിന്റെ ശത്രുതയുടെ നീണ്ട ചരിത്രമാണെന്ന് കാരെൻ ആംസ്ട്രോംഗ് വിശ്വസിക്കുന്നു. മുഹമ്മദിന്റെ അധ്യാപനങ്ങൾ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ദൈവശാസ്ത്രമാണ്. ഖുർആൻ ആവശ്യപ്പെടുന്ന വിശുദ്ധ യുദ്ധം നീതിയുക്തവും മാന്യവുമായ ഒരു സമൂഹത്തിനായുള്ള പോരാട്ടമാണ്. അത് ഓരോ മുസ്‌ലിമിന്റെയും കടമയാണെന്നും ആംസ്ട്രോംഗ് അഭിപ്രായപ്പെടുന്നു[52].

ഇസ്‌ലാം ത്രൂ വെസ്റ്റേൺ ഐസ് എന്ന ലേഖനത്തിൽ എഡ്വേർഡ് സെയ്ദ് എഴുതുന്നു,

ഇസ്‌ലാമിനെ നീചസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതാണ് ഓറിയന്റലിസ്റ്റ് ചിന്തയുടെ ധാര.

ഓറിയന്റലിസ്റ്റ് രചനകളിൽ പ്രത്യക്ഷമായ പക്ഷപാതിത്വം ഉണ്ടെന്നും, അത് പണ്ഡിതരുടെ സാംസ്കാരിക പശ്ചാത്തലത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം വാദിക്കുന്നു. ഇത്തരം പണ്ഡിതർ മതപരവും, മാനസികവും, രാഷ്ട്രീയവുമായ കാരണങ്ങളാൽ ഇസ്‌ലാമിനെ ശത്രുതയോടും ഭയത്തോടും കൂടി നോക്കിക്കാണുന്നു, പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം ഒരു ശക്തനായ എതിരാളി മാത്രമല്ല, ക്രിസ്തുമതത്തോടുള്ള വൈകി വന്ന വെല്ലുവിളിയായും ഓറിയന്റലിസ്റ്റുകൾ കാണുന്നു[53].

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ