ആഇശ

പണ്ഡിത, ഹദീഥ് നിവേദക, നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രസിദ്ധയായ സ്വഹാബി വനിതയായിരുന്നു ആഇശ ബിൻത് അബൂബക്‌ർ (604 – 678 CE) അറബി: عائشة transliteration: ‘Ā’ishah [ʕaːʔiʃa]. ആദ്യത്തെ ഖലീഫയായിരുന്ന അബൂബക്‌ർ സിദ്ദീഖിന്റെ പുത്രിയായ ഇവരെ മുഹമ്മദ് നബി വിവാഹം ചെയ്തു.[2]

ആഇശ
ബിൻത് അബൂബക്കർ
(Arabic): عائشة
ജനനം
ആഇശ ബിൻത് അബൂബക്കർ

c. 604 CE
മരണം678 ജൂലൈ 16 (aged 74)[1]
അന്ത്യ വിശ്രമംജന്നത്തുൽ ബഖീഅ്, മദീന, ഹിജാസ്, അറേബ്യ
(present-day സൗദി അറേബ്യ)
അറിയപ്പെടുന്നത്പണ്ഡിത, ഹദീസ് നിവേദക

ആയിഷയുടെ ആദ്യകാല ജീവിതത്തെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങൾ മാത്രമേ അറിയൂ. വിവാഹസമയത്ത് ഐഷയ്ക്ക് ആറോ അല്ലെങ്കിൽ ഏഴോ വയസ്സും വിവാഹ പൂർത്തികരണ സമയത്ത് ഒമ്പതു വയസുമായിരുന്നുവെന്ന് ക്ലാസിക്കൽ സ്രോതസ്സുകൾ വെളിവാക്കുന്നു. ആധുനിക കാലത്ത് അവരുടെ പ്രായം പ്രത്യയശാസ്ത്രപരമായ സംഘർഷത്തിന്റെ ഒരു ഉറവിടമായി മാറിയിരിക്കുന്നു.[3] മുഹമ്മദ് നബിയുടെ ജീവിതകാലത്തും അദ്ദേഹത്തിന്റെ മരണശേഷവും ആദ്യകാല ഇസ്ലാമിക ചരിത്രത്തിൽ ആഇശയ്ക്ക് ഒരു സുപ്രധാനമായ സ്ഥാനമുണ്ട്. സുന്നി പാരമ്പര്യത്തിൽ, ആഇശയെ ഒരു പണ്ഡിതയും ബുദ്ധിമതിയും അന്വേഷണ ത്വരയുള്ള വനിതയുമായി കണക്കാക്കപ്പെടുന്നു. മുഹമ്മദ് നബിയിൽനിന്നുള്ള സന്ദേശത്തിന്റെ വ്യാപനത്തിന് അവർ സുപ്രധാന സംഭാവനകൾ നൽകുകയും അതുപോലെതന്നെ അദ്ദേഹത്തിന്റെ മരണശേഷം ഏകദേശം 44 വർഷക്കാലത്തോളം വൈജ്ഞാനികസേവനം തുടരുകയും ചെയ്തു.[4] മുഹമ്മദ് നബിയുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രമല്ല, അനന്തരാവകാശം, തീർത്ഥാടനം, പരലോകം തുടങ്ങി വിവിധ വിഷയങ്ങളിലായി 2,210 ഹദീസുകൾ വിവരിച്ചതിൻറെ പേരിലും അവർ അറിയപ്പെടുന്നു.[5][6] കവിതയും വൈദ്യവും ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിലെ അവരുടെ ബുദ്ധിയും പ്രാഗത്ഭ്യവും അൽ-സുഹ്‌രിയെപ്പോലെയുള്ള ആദ്യകാല പണ്ഡിതന്മാരും അവരുടെ ശിഷ്യയായിരുന്ന ഉർവ ഇബ്‌നു അൽ-സുബൈറിനേയും പോലുള്ള പ്രഗത്ഭന്മാരാൽ വളരെയധികം പ്രശംസിക്കപ്പെട്ടിരുന്നു.[6]

മുഹമ്മദ് നബിയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട അവരുടെ പിതാവായിരുന്ന അബൂബക്കർ സിദ്ദീഖ് (r. 632-634) ആദ്യത്തെ ഖലീഫയാകുകയും, രണ്ട് വർഷത്തിന് ശേഷം ഉമർ (r. 634-644) അദ്ദേഹത്തിൻറെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. മൂന്നാം ഖലീഫയായിരുന്ന ഉസ്‌മാൻ ബിൻ അഫ്ഫാൻറ (r. 644-656) കാലത്ത്, അദ്ദേഹത്തിനെതിരായി വളർന്നുവന്ന എതിർപ്പിൽ ആഇഷയ്ക്ക് ഒരു പ്രധാന പങ്ക് ഉണ്ടായിരുന്നിരുന്നാലും, അദ്ദേഹത്തിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ അവൾ എതിർത്തിരുന്നു.[7] അലി ബിൻ അബീത്വാലിബിൻറെ ഭരണകാലത്ത്, ഉഥ്മാൻറെ കൊലപാതകികളെ ശിക്ഷിക്കാാനാവശ്യപ്പെട്ട അവർ, അനുബന്ധമായി നടന്ന ജമൽ യുദ്ധത്തിൽ പങ്കെടുത്തിരുന്നു. തന്റെ ഒട്ടകത്തിന്റെ പിന്നിൽനിന്ന് ഭാഷണങ്ങൾ നടത്തി സൈനികരെ നയിച്ചുകൊണ്ട് അവർ യുദ്ധത്തിൽ പങ്കെടുത്തു. യുദ്ധം പരാജയത്തിൽ കലാശിച്ചുവെങ്കിലും അവരുടെ യുദ്ധഭൂമിയിലെ ഇടപെടലും നിശ്ചയദാർഢ്യവും ശാശ്വതമായ മതിപ്പ് അവശേഷിപ്പിക്കുന്നതായിരുന്നു.[8] യുദ്ധത്തിൽ ആഇശയുടെ പങ്കാളിത്തം ഷിയ മുസ്ലീങ്ങൾ ആയിഷയോട് പൊതുവേ ഒരു നിഷേധാത്മകമായ സമീപനം പുലർത്തുവാൻ കാരണമായി. അതിനുശേഷം, ഇരുപത് വർഷത്തിലേറെക്കാലം അവർ രാഷ്ട്രീയത്തിൽനിന്ന് അകന്നുനിന്നുകൊണ്ട്, അലിയുമായി അനുരഞ്ജനം നടത്തുകയും ഒപ്പം അക്കാലത്തെ ഖലീഫ മുആവിയയെ (r. 661-680) എതിർക്കാതിരിക്കുകയും ചെയ്തുകൊണ്ട് മദീനയിൽ നിശബ്ദമായി ജീവിച്ചു.[7]

ഉറവിടങ്ങൾ

മുഹമ്മദിനെയും അദ്ദേഹത്തിൻറെ അനുചരന്മാരെയും കുറിച്ചുള്ള ജീവചരിത്ര സംബന്ധമായ വിവരങ്ങൾ ഹദീസുകളിലും സിറയിലുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹദീസ് പണ്ഡിതന്മാർ ശേഖരിച്ച് ക്രോഡീകരിക്കുന്നതിന് മുമ്പായി ആദ്യം വാമൊഴിയായി പ്രചരിച്ചിരുന്നത്.[9] ഇസ്‌ലാമിൽ, ഖുർആനിന് പിന്നിൽ ഹദീസുകളെ അടിസ്ഥാന സ്രോതസ്സുകളായി കണക്കാക്കുന്നു.[10] എന്നിരുന്നാലും, ഹദീസിന്റെയും സിറയുടെയും ചരിത്രപരമായ വിശ്വാസ്യത ചില അക്കാദമിക് വൃത്തങ്ങൾക്കിടയിൽ ചർച്ചാവിഷയമാണ്.[11][12][13]

ജീവിതരേഖ

ജനനം

പൊതുവർഷം 604-ൽ മക്കയിലാണ്‌ ആയിഷയുടെ ജനനം[14]. പിതാവ് അബൂബക്ർ സിദ്ദീഖ്‌, മുഹമ്മദ് നബിയുടെ അടുത്ത അനുചരനായിരുന്നു. ഉമ്മുറുമ്മാൻ ആണ്‌ മാതാവ്.

ബാല്യം

വിവാഹം

മുഹമ്മദ് നബിയുടെ ആദ്യഭാര്യ ഖദീജയുടെ നിര്യാണശേഷം മൂന്ന് വർഷം കഴിഞ്ഞാണ്‌ അദ്ദേഹം ആയിശയെ വിവാഹം കഴിക്കുന്നത്. വിവാഹ സമയത്ത് ആയിഷയുടെ പ്രായത്തെ പറ്റി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. 6 വയസ്സ് മുതൽ 18 വയസ്സ് വരെ വ്യത്യാസം പല റിപ്പോർട്ടുകളിലും കാണുന്നു[2][15][16]. വിവാഹം കഴിഞ്ഞ് മൂന്നോ നാലോ വർഷങ്ങൾക്ക് ശേഷമാണ് അവരുടെ ദാമ്പത്യജീവിതം ആരംഭിച്ചത്. അബൂബക്‌റിന്റെ കുടുംബവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനായി മുഹമ്മദ് നബി തന്നെയാണ്‌ വിവാഹനിർദ്ദേശം മുന്നോട്ട് വെച്ചത്[17][18].

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ആഇശ&oldid=4015638" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്