സൂചിത്തുമ്പി

(Damselfly എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൂചിപോലെ നേർത്ത ഉടലോടു കൂടിയ ഇനം തുമ്പികളാണ് സൂചിത്തുമ്പികൾ (Damselfly) - സൈഗോപ്‌റ്റെറ (Zygoptera). ഒഡോനേറ്റ എന്ന ഓർഡറിനു കീഴിൽ സൈഗോപ്റ്റെറ എന്ന സബ് ഓർഡറിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്.   തുമ്പികളുടേതിന് സമാനമായ ശരീരപ്രകൃതിയാണെങ്കിലും ഇവയുടെ ശരീരം വളെരെ നേർത്തതാണ്. ഈ നേർത്ത ഉടലിനെ വാൽ ആയിട്ടാണ് പല സൂചിതുമ്പികളുടെയും പേരിനൊപ്പം ചേർത്തിരിക്കുന്നത് (ഉദാ: കനൽവാലൻ ചതുപ്പൻ - Orange-tailed Marsh Dart). മറ്റു തുമ്പികളിൽനിന്നും വ്യത്യസ്തമായി സൂചിത്തുമ്പികൾ ഇരിക്കുമ്പോൾ ചിറകുകൾ ഉടലിനോട് ചേർത്തുവെക്കുന്നതായി കാണാം. എന്നാൽ സൂചിത്തുമ്പികളിൽ ചേരാചിറകൻ (Lestidae) എന്ന കുടുംബത്തിൽ ഉൾപ്പെടുന്ന മിക്ക ഇനങ്ങളും ചിറകകൾ വിടർത്തിപ്പിടിക്കുന്നവ ആണ്.

Damselfly
സൂചിത്തുമ്പി
Temporal range: 271–0 Ma
PreꞒ
O
S
A male bluetail damselfly
(Ischnura heterosticta)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Zygoptera

Selys, 1854[1]
Families
$ indicates paraphyletic groups

മരതകത്തുമ്പികൾ (Calopterygidae), നീർരത്നങ്ങൾ (Chlorocyphidae), നിലത്തന്മാർ (Coenagrionidae), അരുവിയന്മാർ (Euphaeidae), പാൽത്തുമ്പികൾ (Platycnemididae), നിഴൽത്തുമ്പികൾ (Platystictidae) എന്നിവയാണ് കേരളത്തിൽ കാണപ്പെടുന്ന മറ്റു സൂചിത്തുമ്പി കുടുംബങ്ങൾ. പരിണാമപരമായി വളരെ  പുരാതനമായ ഈ ജീവിവർഗ്ഗം അന്റാർട്ടിക്ക ഒഴിച്ചുള്ള എല്ലാ ഭൂഖണ്ടങ്ങളിലും കാണപ്പെടുന്നു.

പദോൽപത്തി

1854-ൽ സെലിസ് തുമ്പികളെ കല്ലൻ തുമ്പികൾ (Anisoptera), സൂചിത്തുമ്പികൾ (Zygoptera) എന്നിങ്ങനെ രണ്ടായി തരം തിരിച്ചു.[1] ζυγός എന്ന ഗ്രീക്ക് പദത്തിന് "തുല്യമായ" എന്നും πτερόν എന്ന ഗ്രീക്ക് പദത്തിന് "ചിറക്" എന്നുമാണ് അർത്ഥം. സൂചിത്തുമ്പികളുടെ പിൻചിറകുകൾക്കും മുൻചിറകുകൾക്കും കല്ലൻ തുമ്പികളെ അപേക്ഷിച്ചു ഒരേ രൂപമാണ് എന്ന് സൂചിപ്പിക്കാനാകണം സൂചിത്തുമ്പികൾക്ക് Zygoptera എന്ന പേര് നൽകിയത്.[1]

നീണ്ടുമെലിഞ്ഞ ഉദരത്തോടു കൂടിയവയായതിനാൽ മലയാളത്തിൽ ഇവയെ സൂചിത്തുമ്പികൾ എന്നു വിളിക്കുന്നു.[2]

തുമ്പികളും സൂചിത്തുമ്പികളും: പ്രധാന വ്യത്യാസങ്ങൾ[3]

തുമ്പികൾസൂചിത്തുമ്പികൾ
മുൻചിറകുകളും പിൻചിറകുകളും വലിപ്പവ്യത്യാസമുള്ളതായിരിക്കും; പിൻചിറകുകളുടെ തുടക്കഭാഗം മുൻചിറകുകളേക്കാൾ വീതികൂടിയവയായിരിക്കും.മുൻചിറകുകളും പിൻചിറകുകളും വലിപ്പത്തിലും ആകൃതിയിലും ഏകദേശം ഒരുപോലെ കാണപ്പെടുന്നു
പിൻചിറകുകളുടെ തുടക്കഭാഗം വീതി കൂടുതൽചിറകുകളുടെ തുടക്കഭാഗം വീതി കുറവ്
വിശ്രമാവസ്ഥയിൽ ചിറകു വിടർത്തിയിരിക്കുന്നു വിശ്രമാവസ്ഥയിൽ ചിറകുകൾ ഉടലിനോട് ചേർത്ത് വെക്കുന്നു
നന്നായി പറക്കാൻ കഴിവുള്ളവയാണ്താരതമ്യേന ദുർബ്ബലമായ പറക്കൽ
ലാർവ്വലാർവ്വ
വലിപ്പം കുറഞ്ഞ, എന്നാൽ ശക്തമായ ശരീരംമെലിഞ്ഞ് ദുർബ്ബലമായ ശരീരം
ശരീരത്തിന് പുറത്തേക്ക് കാണാത്ത ചെകിളപ്പൂക്കൾഉദരാഗ്രഭാഗത്തായി 3 ചെകിളപ്പൂക്കൾ കാണാം

സൂചിത്തുമ്പികളുടെ ശരീരഘടന, ജീവിതചക്രം എന്നിവയെല്ലാം തുമ്പികളുടേതിന് സമാനമാണ്.  തുമ്പികളെപ്പോലെ ഇവയും ശുദ്ധജലത്തിലാണ് മുട്ടയിടുന്നത് (തുമ്പികളുടെ നിലനിൽപ് ശുദ്ധജലത്തെ ആശ്രയിച്ചായതിനാൽ തുമ്പികളെ   ആവാസവ്യവസ്ഥയുടെ ആരോഗ്യസൂചകങ്ങളായാണ് കണക്കാക്കുന്നത്). Caenagrionidae എന്ന കുടുംബത്തിലെ സൂചിത്തുമ്പികൾ ഉപ്പിൻറെ അംശം കൂടുതലുള്ള ജലാശയങ്ങളിൽ മുട്ടയിടുന്നവയാണ്[4].

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=സൂചിത്തുമ്പി&oldid=3107827" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ