ഫാർഖോർ വ്യോമത്താവളം

(Farkhor Air Base എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

താജിക്കിസ്ഥാനിലെ ഫാർഖോർ നഗരത്തിനടുത്തുള്ള ഒരു സൈനിക വ്യോമത്താവളമാണ് ഫാർഖോർ വ്യോമത്താവളം (Farkhor Air Base). തലസ്ഥാനമായ ദുഷാൻബേയിൽ നിന്നും 130 kilometres (81 mi) തെക്കുകിഴക്കായി ഇതു സ്ഥിതിചെയ്യുന്നു.[1][2]താജിക്കിസ്ഥാൻ വ്യോമസേനയുടെ സഹായത്തോടെ ഭാരതീയ വായുസേനയാണ് ഇത് പ്രവർത്തിപ്പിക്കുന്നത്[3] ഇന്ത്യയ്ക്ക് വെളിയിൽ ഉള്ള ഇന്ത്യയുടെ ആദ്യത്തെ സൈനികത്താവളമാണ് ഇത്. (രണ്ടാമത് താവളം ഭൂട്ടാനിലെ പാരോ താഴ്‌വരയിലാണ്).[4]

ഫാർഖോർ വ്യോമത്താവളം
പർഖാർ, താജിക്കിസ്ഥാൻ
ഫാർഖോർ വ്യോമത്താവളം is located in Tajikistan
ഫാർഖോർ വ്യോമത്താവളം
ഫാർഖോർ വ്യോമത്താവളം
തരംസൈനിക വ്യോമത്താവളം
Site information
Ownerതാജിക്കിസ്ഥാൻ വായുസേന
Controlled byതാജിക്കിസ്ഥാൻ വായുസേന
ഭാരതീയ വായുസേന
Site history
MaterialsAsphalt
Garrison information
Occupantsതാജിക്കിസ്ഥാൻ വായുസേന
ഭാരതീയ വായുസേന

ചരിത്രം

1996/97 ൽ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (RAW), വടക്കൻ അഫ്‌ഘാൻ സഖ്യത്തിന് സാധനങ്ങൾ എത്തിക്കാനും തങ്ങളുടെ ഹെലികോപ്റ്ററുകൾ നന്നാക്കുവാനും വിവരങ്ങൾ ശേഖരിക്കുന്നതിനും ഫാർഖോർ വ്യോമത്താവളം ഉപയോഗിക്കാൻ താജിക്കിസ്ഥാനുമായി ചർച്ച നടത്താൻ തുടങ്ങി. ആ സമയത്ത്, ഇന്ത്യ ഫാർഖോർ മേഖലയിൽ ഒരു ചെറിയ സൈനിക ആശുപത്രി നടത്തുന്നുണ്ടായിരുന്നു. ഫാർഖോർ ആശുപത്രി, യുദ്ധത്തിൽ പരിക്കേൽക്കുന്ന സൈനികരെ ചികിൽസിക്കാൻ ആയിരുന്നു ഉപയോഗിച്ചിരുന്നത്. 2002 -ൽ ഫാർഖോറിൽ ഒരു എയർബേസ് സ്ഥാപിക്കുന്ന കാര്യം ഇന്ത്യ സ്ഥിരീകരിച്ചു. റഷ്യയുടെ സഹായത്തോടെയാണ് ഇതു ചെയ്തിരുന്നത്. 1980 മുതൽ ഉപയോഗിക്കാതിരുന്ന വ്യോമത്താവളം ഉപയോഗശൂന്യമായ നിലയിൽ ആയിരുന്നു. 2005 ആവുമ്പോഴേക്കും എയർബേസ് പുനഃസ്ഥാപിക്കാൻ 2003 -ൽ ഇന്ത്യൻ സർക്കാർ ഒരു സ്വകാര്യനിർമ്മാണക്കമ്പനിക്ക് ഒരു കോടി ഡോളറിന് കരാർ നൽകിയെങ്കിലും കരാറുകാരൻ അതിൽ വീഴ്ച വരുത്തിയപ്പോൾ ഇന്ത്യയുടെ ബോർഡർ റോഡ് ഓർഗനൈസേഷൻ പിന്നീട് പ്രവൃത്തി പൂർത്തിയാക്കുകയായിരുന്നു. ആ ആശുപത്രി പിന്നീട് അടച്ചുപൂട്ടിയശേഷം മറ്റൊരു സ്ഥലത്ത് ഇന്ത്യ-താജിക്കിസ്ഥാൻ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റൽ ഉണ്ടാക്കി.

പ്രാധാന്യം

Kabul
Herat
Jalalabad
Kandhar
Mazar-e-Sharif
Farkhor Indian Airbase
Uzbekistan
Zaranj/Zahedan
Quetta
Indian and Pakistani embassy and consulates in Afghanistan in red, Farkhor Air Base and India-built Zaranj/Zahedan road and rail links in blue, showing encirclement of Pakistan

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വലിയ രീതിയിൽ ഇടപെടാനുള്ള അവസരമാണ് ഈ താവളം ഇന്ത്യൻ സൈന്യത്തിന് ഒരുക്കുന്നത് എന്ന് വിലയിരുത്തപ്പെടുന്നു. ഫാർഖോർ വ്യോമത്താവളം പ്രവർത്തനക്ഷമമാകുന്നതോടെ ഇന്ത്യയുടെ സൈനികശേഷിയാൽ തങ്ങൾ ചുറ്റപ്പെടുമെന്ന് പാകിസ്താൻ ഭയപ്പെടുന്നു.[5] നിമിഷങ്ങൾക്കുള്ളിൽ പാകിസ്താനെ ആക്രമിക്കാൻ ഇത് ഇന്ത്യയ്ക്ക് കഴിവു നൽകുമെന്ന് അന്നത്തെ പാകിസ്താൻ പ്രസിഡണ്ട് മുഷറഫ് ആശങ്ക ഉയർത്തുകയുണ്ടായി.[6]

ഇതും കാണുക

  • മധ്യേഷ്യയിലെ സൈനികസന്നദ്ധതകൾ
  • അയ്‌നി വ്യോമത്താവളം, ഇന്ത്യയുടെ സഹായത്തോടെ നവീകരിച്ച മറ്റൊരു സൈനികത്താവളം

അവലംബം

അധികവായനയ്ക്ക്

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ