ലോംബോക്ക്

ഇന്തോനേഷ്യയുടെ കീഴിലുള്ള ഒരു ദ്വീപ്
(Lombok എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ നുസ ടെങ്കാര പ്രവിശ്യയിലെ ഒരു ദ്വീപാണ് ലോംബോക്ക്. ലെസ്സർ സുന്ദ ദ്വീപുകളുടെ ശൃംഖലയുടെ ഭാഗമാണ് ഇത്. ബാലി മുതൽ പടിഞ്ഞാറ് വരെയും കിഴക്ക് സുംബാവയ്ക്കും ഇടയിലായി അലാസ് കടലിടുക്കും ലോംബോക്ക് കടലിടുക്കും വേർതിരിക്കുന്നു. വൃത്താകൃതിയിൽ ഒരു "വാൽ" (സെകോറ്റൊങ്ങ് പെനിൻസുല) പോലെ തെക്കുപടിഞ്ഞാറ്, ഏകദേശം 70 കിലോമീറ്റർ (43 മൈൽ), കുറുകേ മൊത്തം 4,514 ചതുരശ്ര കിലോമീറ്റർ (1,743 ചതുരശ്ര മൈൽ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ദ്വീപിന്റെ തലസ്ഥാനവും, ഏറ്റവും വലിയ നഗരവുമാണ് മാതാറാം.

ലോംബോക്ക്
From top, left to right: Aan Beach, Sasak wedding, camping over the top of Rinjani,Senggigi beach, Senaru waterfall
Location (red) of Lombok
Geography
LocationSoutheast Asia
Coordinates8°33′54″S 116°21′04″E / 8.565°S 116.351°E / -8.565; 116.351
ArchipelagoLesser Sunda Islands
Area4,514.11 km2 (1,742.91 sq mi)
Highest elevation3,726 m (12,224 ft)
Highest pointRinjani
Administration
Indonesia
ProvinceWest Nusa Tenggara
Largest settlementMataram (pop. 420,941)
Demographics
Population3,311,044 (2014)
Pop. density733.5 /km2 (1,899.8 /sq mi)
Ethnic groupsSasak, Balinese, Mbojo, Tionghoa-peranakan, Sumbawa people, Flores people, Arab Indonesian

ലോംബോക്ക് താരതമ്യേന വലിപ്പത്തിലും സാന്ദ്രതയിലും സമാനമായ പടിഞ്ഞാറൻ അയൽ ദ്വീപായ ബാലിയുമായി ചില സാംസ്കാരിക പൈതൃകങ്ങൾ പങ്കുവെക്കുന്നു. എന്നിരുന്നാലും പടിഞ്ഞാറൻ നുസ ടെങ്കാര ഭരണകൂടത്തിന്റെ ഭാഗമെന്ന് കരുതപ്പെടുന്നു. കിഴക്കുഭാഗത്തായി വലിയ ദ്വീപസമൂഹമായ സുംബാവ ദ്വീപും കാണപ്പെടുന്നു. ലോംബോക്കിനു ചുറ്റുമായി കാണപ്പെടുന്ന അനേകം ചെറിയ ദ്വീപുകളെ പ്രാദേശികമായി ഗിലി എന്നറിയപ്പെടുന്നു. 2014-ലെ ജനസംഖ്യാ കണക്കെടുപ്പിൽ 3.35 മില്യൺ ഇന്തോനേഷ്യക്കാർ ഈ ദ്വീപിൽ താമസിക്കുന്നതായി കണക്കാക്കുന്നു.[1][2][3][4]

ചരിത്രം

ലോംബോക്കിൻറെ സാസക് മേധാവികൾ.ഡച്ചുകാരുമായി സഹകരിച്ച് ബാലീനിയൻ അധിനിവേശത്തെ ചെറുത്തിരുന്നു
ലെയ്ഡൻ, മ്യൂസിയം വോൾകെങ്കുൻഡിൽ പ്രദർശിപ്പിച്ചിരിക്കുന്ന 75 കാരറ്റ് വജ്രം. 1894-ൽ ഒരു ഡച്ച് അധിനിവേശത്തിനു ശേഷം ലോംബോക്കിലെ രാജകൊട്ടാരത്തിൽ നിന്ന് സ്വർണ്ണവും വെള്ളിയും മൂന്നു വലിയപ്പെട്ടി ആഭരണങ്ങളും രത്നങ്ങളും വിലപിടിപ്പുള്ള കല്ലുകളും എടുത്തു. 1977 ൽ ഇന്തോനീഷ്യൻ ട്രഷററിൻറെ ഒരു ഭാഗം മാത്രമേ തിരികെ ലഭിച്ചുള്ളൂ.[5]

1257-ലെ സമലസ് സ്ഫോടനത്തിൽ[6] രേഖപ്പെടുത്തിയ ബാബാഡ് ലോംബോക്ക് രേഖയല്ലാതെ, പതിനേഴാം നൂറ്റാണ്ടിനു മുൻപ് ലോംബോക്കിനെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങളേയുള്ളൂ. ഇതിനുമുമ്പ് നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഒരു സാസക് രാജകുമാരന്റെ നേതൃത്വത്തിൽ ചെറുതും വലുതുമായ ഭരണകൂടങ്ങളെ പ്രതിരോധിക്കാൻ തുടങ്ങി. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പടിഞ്ഞാറൻ ലോംബോക്കിനെ നിയന്ത്രിച്ച ബിലേനീസ് ഈ അനൈക്യം പ്രയോജനപ്പെടുത്തി. തൊട്ടടുത്തുള്ള സുംബാവയിൽ[7] തങ്ങളുടെ കോളനികളിൽ നിന്ന് കിഴക്കൻ ലാമ്പോക്കിനെ മകസറീസ് ആക്രമിച്ചു. 1674 ൽ ഡച്ചുകാർ ലോംബോക്ക് ആദ്യമായി സന്ദർശിക്കുകയും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ലോംബോക്ക് സ്വദേശിയായ സസക് രാജകുമാരിയുമായി കരാർ അവസാനിപ്പിക്കുകയും ചെയ്തു. ബാലിനീസ് ദ്വീപുകളെ മുഴുവൻ 1750 ഓടെ പിടിച്ചടക്കി. എന്നാൽ ബാലിനീസ് കലാപം ദ്വീപിൽ നാല് കുടിപ്പകയുള്ള ബാലിനീസ് രാജ്യങ്ങളായി വിഭജിക്കപ്പെട്ടു.

പടിഞ്ഞാറൻ ലോംബോക്കിൽ സാസക്, ബാലിനീസ് എന്നീ രാജ്യങ്ങൾ തമ്മിൽ വിവാഹബന്ധം സാധാരണമായിരുന്നു. ദ്വീപിന്റെ കിഴക്കൻ മേഖലയിൽ നിന്നും വിവാഹബന്ധം കുറവായിരുന്നു. ബാലിനീസ് പട്ടാളത്തിൻറെ നിയന്ത്രണം ഏറ്റെടുത്തു. സാസക് ഗ്രാമം സർക്കാർ നിലനിന്നിരുന്നപ്പോൾ ഗ്രാമം തലവൻ ബാലിനീസ് നികുതിപിരിവുകാരനായിരുന്നു. ഗ്രാമീണർ ഒരു തരത്തിലുള്ള സർഫ് ആയി മാറി, സാസക് പ്രഭുക്കന്മാർക്ക് അധികാരം, ഭൂമി കൈവശം എന്നിവ നഷ്ടപ്പെട്ടു.

ബാലിനിക്കെതിരെയുള്ള നിരവധി സാസക് കർഷക കലാപങ്ങളിൽ ഒരു കാലത്ത്, സാസക്[8] മേധാവികൾ ബാലിയിലെ ഡച്ചുകാർക്ക് ദൂതന്മാരെ അയച്ചു, അവർക്ക് ലാമ്പോക്കിനെ ഭരിക്കാൻ ക്ഷണം നൽകുകയും ചെയ്തു.1894 ജൂണിൽ ഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ ഗവർണർ ജനറലായ വാൻ ഡെർ വിജ്ക്ക് കിഴക്കൻ ലോംബോക്കിലെ സാസക് വിമതരുമായി ഒരു ഉടമ്പടിയിൽ ഒപ്പുവെച്ചു. അദ്ദേഹം ലാമ്പോക്കിലേക്ക് വലിയ സൈന്യത്തെ അയച്ചു, ഡച്ച് ഡിമാൻഡുകളോടെ ബാലിനേസ് രാജാവിനെ കീഴടക്കി. യുവരാജാവ് രാജാവിൻറെ നിർദ്ദേശം മറികടന്നു ഡച്ചുകാരെ ആക്രമിച്ച് തോല്പിച്ചു. ഡച്ചുകാർ എതിരാളി മാതാറാമിനെ ആക്രമിക്കുകയും രാജാവിനെ കീഴടക്കുകയും ചെയ്തു.1895-ൽ ഈ ദ്വീപ് മുഴുവൻ നെതർലാന്റ്സ് ഈസ്റ്റ് ഇൻഡീസിനു കീഴിലായി. ലോംബോക്കിന്റെ 500,000 ആൾക്കാർ ഡച്ച് ഭരണകൂടത്തെ ഭീഷണിപ്പെടുത്തി, 250-ലും ബലിനീസ്, സാസക് പ്രഭുക്കന്മാർക്ക് പിന്തുണ നൽകി.

ഇതും കാണുക

  • Tanak Tepong

കുറിപ്പുകൾ

അവലംബം

ബാഹ്യ ലിങ്കുകൾ

വിക്കിവൊയേജിൽ നിന്നുള്ള ലോംബോക്ക് യാത്രാ സഹായി

"https:https://www.search.com.vn/wiki/index.php?lang=ml&q=ലോംബോക്ക്&oldid=3862916" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്