ഷോക്കോ അസഹാര

(Shoko Asahara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജപ്പാനിൽ ഓം ഷിന്റിക്യോ മത വിഭാഗം സ്ഥാപിച്ച വ്യക്തിയാണ് ഷോക്കോ അസഹാര (Shoko Asahara). ചിസുവോ മാത്‌സുമോട്ടോ എന്നായിരുന്നു യഥാർത്ഥ പേര്. 1995 മാർച്ച് 20 ന് ടോക്കിയോയിലെ ഭൂഗർഭ റെയിൽപ്പാതയിൽ സരിൻ എന്ന വിഷവാതകമുപയോഗിച്ച് അക്രമണം നടത്തിയ കുറ്റത്തിന് വധശിക്ഷ നൽകി[2][3].

ഷോക്കോ അസഹാര (Shoko Asahara)
ജനനം
ചിസുവോ മാത്‌സുമോട്ടോ

(1955-03-02)മാർച്ച് 2, 1955
മരണംജൂലൈ 6, 2018(2018-07-06) (പ്രായം 63)
കാറ്റ്സുഷിക്ക, ടോക്കിയോ, ജപ്പാൻ
തൊഴിൽമതനേതാവ്, ഓം ഷിന്റിക്യോ സ്ഥാപകൻ
ക്രിമിനൽ കുറ്റം(ങ്ങൾ)കൊലപാതകം, ഭീകര ആക്രമണങ്ങൾ
ക്രിമിനൽ ശിക്ഷവധശിക്ഷ
ക്രിമിനൽ പദവിവധശിക്ഷ നടപ്പിലാക്കി
ജീവിതപങ്കാളി(കൾ)ടോംമോക്കോ മാത്‌സുമോട്ടോ (അക്കാരി മാത്‌സുമോട്ടോ) [1]
കുട്ടികൾ12

ജീവിതരേഖ

1955 മാർച്ച് 2ന് ദരിദ്രമായൊരു കുടുംബത്തിൽ ജനനം[4][5]. ശൈശവദശയിൽ ബാധിച്ച ഗ്ലോക്കോമ മൂലം ഭാഗികമായി അന്ധത ബാധിച്ചു. അന്ധവിദ്യാലയത്തിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. മറ്റുള്ള സഹപാഠികളെ ഭീഷണിപ്പെടുത്തി പണം പിടിച്ചെടുക്കുന്നതിലൂടെ ചെറുപ്പത്തിലേ കുപ്രസിദ്ധി നേടി[6]. 1977 ൽ ബിരുദപഠനം പൂർത്തിയാക്കിയ ശേഷം അക്യുപങ്ചർ, ചൈനീസ് പാരമ്പര്യ വൈദ്യം എന്നിവയിൽ പരിശീലനം നേടി[7],[8]. 1978ൽ വിവാഹിതനായ അസഹാരയ്ക്ക് 12 മക്കളുണ്ട്. പത്നി: ടോംമോക്കോ മാത്‌സുമോട്ടോ[9],[10].

മത വിശ്വാസം

വിവിധ മതങ്ങളിലെ തത്ത്വങ്ങൾ പഠിക്കുന്നതിന് പുറമേ അസഹാര, ചൈനീസ് ജ്യോതിഷവും താവോയിസവും വശപ്പെടുത്തുന്നതിനും ശ്രമിച്ചു. യോഗ, തപസ്സ്, വജ്രയാനം ക്രിസ്തീയ പ്രാർത്ഥന എന്നിവയിലും പ്രാവീണ്യം നേടി. ഇവയിൽ നിന്നെല്ലാം ലഭിച്ച അറിവ് സമന്വയിപ്പിച്ചാണ് ഓം ഷിന്റിക്യോ എന്ന മതം സ്ഥാപിച്ചത്[11][12][13].

ഓം ഷിന്റിക്യോ

1987 ൽ ചിസുവോ മാത്‌സുമോട്ടോ എന്ന പേര് ഔദ്യോഗികമായി മാറ്റി ഷോക്കോ അസഹാര എന്നാക്കി[4][14]. ഓം ഷിന്റിക്യോ മതത്തിന് സർക്കാർ അംഗീകാരത്തിന് ശ്രമിച്ചു. അദ്യം സർക്കാർ അനുവദിച്ചില്ല എങ്കിലും, 1989 ൽ നൽകിയ അപ്പീലിനെത്തടർന്ന് അംഗീകരിക്കപ്പെട്ടു. ടെലിവിഷൻ, മാഗസിനുകൾ തുടങ്ങിയവയിൽ പ്രഭാഷണങ്ങൾ നടത്തി വിശ്വാസികളെ നേടിയെടുത്തു.

ആശയങ്ങൾ

വിവിധ മതങ്ങളിൽ നിന്നും പകർത്തിയ ആശയങ്ങൾ ചേർത്താണ് ഷോക്കോ അസഹാര തന്റെ മത സിദ്ധാന്തങ്ങൾ രൂപീകരിച്ചത്. തന്നെ ക്രിസ്തുവായിട്ടാണ് അസഹാര സ്വയം വിശേഷിപ്പിച്ചത്. മറ്റുള്ളവരുടെ പാപങ്ങൾ സ്വയം ഏറ്റെടുത്ത് അവരെ പാപമോചിതരാക്കുമെന്ന് ഇദ്ദേഹം വിശ്വസിപ്പിച്ചു. ലോകാവസാന പ്രവചനങ്ങൾ നടത്തി ജനശ്രദ്ധ നേടി. ജപ്പാനിൽ അമേരിക്കൻ ആക്രമണം നടക്കുമെന്നും അതിൽ രാജ്യം തകരുമെന്നും പ്രവചിച്ചു. മൂന്നാം ലോക മഹായുദ്ധം ഉടൻ നടക്കുമെന്നും ജനങ്ങളെ വിശ്വസിപ്പിച്ചു. ഇതേ സമയത്തു തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭീകര ആക്രമണങ്ങൾ നടത്തുകയും ചെയ്തു. ഇതിനു വേണ്ടി രഹസ്യമായി ഒരു വിഭാഗത്തെത്തന്നെ ഇദ്ദേഹം ഉപയോഗിച്ചു.

സരിൻ ആക്രമണം

ടോക്കിയോ സബ്‌വേയിൽ 1995 മാർച്ച് 20ന് നടന്ന ആക്രമണത്തിൽ 13 പേർ മരിക്കുകയും ആറായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി ആളുകൾക്ക് കാഴ്ച നഷ്ടപ്പെട്ടു.

വിചാരണ

1995 മെയ് 16ന് അസഹാര അറസ്റ്റിലായി. കൊലപാതകമുൾപ്പെടെയുള്ള കുറ്റങ്ങൾ തെളിയിക്കപ്പെട്ടതിനാൽ, 2004 ഫെബ്രുവരി 27 ന്‌ കോടതി അസഹാരക്ക് വധശിക്ഷ വിധിച്ചു. കോടതിയിൽ കേസ് നീണ്ടുപോയെങ്കിലും 2018 ജൂലൈ 6ന് ടോക്യോ ഡിറ്റൻഷൻ ഹൗസിൽ വച്ച് തൂക്കിക്കൊന്ന് വിധി നടപ്പിലാക്കി [15], [2][3],[2][3][16] Relatives of victims said they approve of the execution.[17].

പുസ്തകങ്ങൾ

അസഹാരയുടേതായി ഏതാനും പുസ്തകങ്ങളും ഉണ്ട് [18] Declaring Myself the Christ എന്ന പുസ്തകത്തിൽ, ഇദ്ദേഹം സ്വയം ക്രിസ്തുവായി വിശേഷിപ്പിക്കുന്നു,[19].

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഷോക്കോ_അസഹാര&oldid=4057912" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്