നാട്ടുപൂത്താലി

നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് നാട്ടുപൂത്താലി - Blue Sprite (ശാസ്ത്രീയനാമം:- Pseudagrion microcephalum).[3][4]

നാട്ടുപൂത്താലി
Male
Female
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain:Eukaryota
കിങ്ഡം:Animalia
Phylum:ആർത്രോപോഡ
Class:പ്രാണി
Order:Odonata
Suborder:Zygoptera
Family:Coenagrionidae
Genus:Pseudagrion
Species:
P. microcephalum
Binomial name
Pseudagrion microcephalum
(Rambur, 1842)[2]
Blue Sprite ,blue grass dart, blue river damsel
Pseudagrion microcephalum male and female
Pseudagrion microcephalum female from koottanad Palakkad Kerala

ആകാശനീലയിൽ കറുപ്പുവരകളോടുകൂടിയ ശരീരമാണ് ആൺതുമ്പികളുടേത്, നേർത്ത പച്ചയും തവിട്ടും കലർന്ന ശരീരത്തിൽ കറുത്തവരകളോടുകൂടി പെൺതുമ്പികളും കാണപ്പെടുന്നു. വയലുകൾ, കുളങ്ങൾ, തോടുകൾ എന്നിവിടങ്ങളിൽ ഇവ സാധാരണയായി കാണപ്പെടുന്നു. ഇന്ത്യ, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ചൈന, ജപ്പാൻ, മലേഷ്യ, മ്യാന്മാർ, ശ്രീലങ്ക, തായ്‌ലന്റ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലാണ് ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്.[4][5][6][7][8][9]

ആവാസം

താഴ്ന്ന പ്രദേശങ്ങളിൽ സാധാരണമായും കാടുകളിൽ അപൂർവ്വമായും കാണുന്നു. കായലുകൾ, ചതുപ്പുകൾ, തോടുകൾ,പുഴകൾ എന്നിവിടങ്ങളിൽ കൂടുതലായും കാണുന്നു. ജലാശയത്തിനു സമീപം സദാ വെട്ടി പറന്നുകൊണ്ടിരിക്കും. പുല്ലുകളിലും ഉണക്ക ചില്ലകളിലും താമര ഇലകളിലും മാറി മാറി ഇരിക്കാൻ ഇഷ്ടപെടുന്നു . ചെറിയ കൂട്ടങ്ങളായ് വസിക്കുന്ന ഇവയുടെ ആൺ തുമ്പികൾ തമ്മിൽ അധീന പ്രദേശങ്ങൾ ക്കായ് തർക്കങ്ങൾ ഉണ്ടാക്കാറുണ്ട് .മിക്കപ്പോഴും പെൺ തുമ്പികൾ ജലാശയത്തിനു അകലെ മാറിയാണ് കണ്ടു വരുന്നത്. വടക്ക് കിഴക്കന് മൺസൂൺ കാലത്ത് കൂട്ടമായ്‌ ദേശാടനം നടത്താറുണ്ട്‌.

രൂപവിവരണം

ആൺ തുമ്പി :

കണ്ണുകളുടെ കീഴ്ഭാഗം ഇളം നീല നിറമാണ്‌. കണ്ണിനു മുകളിലായ് കറുത്ത തൊപ്പിയുണ്ട് . തലയിൽ കണ്ണുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കറുത്ത വരയും ഇളം നീല പൊട്ടുകളും ഉണ്ട്. ഉരസ്സിനു മുകൾ ഭാഗം കറുത്ത നിറവും അതിൽ നേർത്ത ഇളം നീല വരകളുമുണ്ട് . ഉരസ്സിന്റെ വശങ്ങളിൽ ഇളം നീല നിറമാണ്‌. ഇളം നീല നിറത്തിലുള്ള ഉദരത്തിൽ കറുത്ത വരകളും കലകളും ഉണ്ട് . സുതാര്യമായ ചിറകുകൾ ആണുള്ളത് .

പെൺ തുമ്പി

ഇളം പച്ച കണ്ണുകളുടെ മുകൾ ഭാഗം മഞ്ഞ നിറമാണ്‌. ഉരസ്സിനും ഉദരതിനും മങ്ങിയ പച്ച കലർന്ന നീല നിറമാണ്‌ . ഉരസ്സിനു മുകളിൽ തവിട്ട്‌ നിറമുള്ള വരകളും ഉദരത്തിന്റെ ഖണ്ഡങ്ങളുടെ മുകൾ ഭാഗത്ത്‌ കറുത്ത കലകളും ഉണ്ട്.

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=നാട്ടുപൂത്താലി&oldid=3787377" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ