വീക്ഷാഗോപുരം

യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി 414 ഭാഷകളിൽ പ്രസിദ്ധികരിക്കുന്ന ഒരു മതപരമായ മാസികയാണ് വിക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു. യഹോവയുടെ സാക്ഷികളുടെ നിയമപരമായ കോർപ്പറേഷനായ വാച്ച് ടവർ ബൈബിൾ അന്റ് ട്രാക്റ്റ് സൊസൈറ്റി ഒഫ് പെനിസിൽവാനിയയുടെ വാൾക്കിൽ ന്യൂയോർക്കിലും, മറ്റ് ഇതര ബ്രാഞ്ച് ഒഫീസുകളിലുമുള്ള അച്ചടിശാലകളിലാണ് ഇവ അച്ചടിക്കപെടുന്നത്. യഹോവയുടെ സാക്ഷികൾ അവരുടെ വിടുതോറുമുള്ള പ്രവർത്തനങ്ങൾക്ക് ഉണരുക! എന്ന കൂട്ടുമാസികക്കൊപ്പം വീക്ഷാഗോപുരം മാസിക ഉപയോഗിക്കുന്നു.[2][3] വീക്ഷാഗോപുരം--അധ്യയന പതിപ്പ് അവരുടെ ലോകവ്യാപകമായ ആരാധനാലയങ്ങളിൽ പഠനത്തിനുപയോഗിക്കുന്നു; വീക്ഷാഗോപുരം--പരസ്യ പതിപ്പ് പൊതുജനങ്ങൾക്ക് വിതരണം ചെയ്യപെടുന്നു. വീക്ഷാഗോപുരം--പരസ്യ പതിപ്പ് ലോകത്തിലേക്കും വച്ച് ഏറ്റവും പ്രചാരമുള്ള മാസികയാണ്, 9,32,81,789 പ്രതികളാണ് ഒരോ ലക്കവും ശരാശരി മുദ്രണം ചെയ്യപെടുന്നത്. [4]

വീക്ഷാഗോപുരം
വീക്ഷാഗോപുരം പരസ്യ പതിപ്പിന്റെയും അധ്യന പതിപ്പിന്റെയും പുറം ചട്ട.
ഗണംമതപരം
പ്രസിദ്ധീകരിക്കുന്ന ഇടവേളഅർധ-മാസം
സർക്കുലേഷൻഒറ്റ ലക്കം 93,281,789 പ്രതികൾ
പ്രധാധകർവാച്ച് ടവർ ബൈബിൾ അന്റ് ട്രാക്റ്റ് സൊസൈറ്റി ഒഫ് ന്യുയോർക്ക്
ആദ്യ ലക്കം1879
പ്രസിദ്ധീകരിക്കുന്ന പ്രദേശംലോകവ്യാപകം
ഭാഷ414 ഭാഷകളിൽ [1]
വെബ് സൈറ്റ്http://www.jw.org/ml/
ISSN0043-1087
സംഘടനയഹോവയുടെ സാക്ഷികൾ

ഉദ്ദേശ്യം

വീക്ഷാഗോപുരം മാസികയുടെ ആമുഖത്തിൽ അതിന്റെ ഉദ്ദേശ്യം ഇപ്രകാരം നൽകിയിരിക്കുന്നു.

വീക്ഷാഗോപുരത്തിന്റെ ഉദ്ദേശ്യം അഖിലണ്ഡ പരമാധികാരിയായ യഹോവയാം ദൈവത്തെ വാഴ്ത്തുകയെന്നതാണ്. ദൂരെനിന്നു കാര്യങ്ങൾ നിരീക്ഷിക്കാൻ പുരാധനകാലങ്ങളിൽ കാവൽഗോപുരങ്ങൾ സഹായിച്ചിരുന്നതുപോലെ ബൈബിൾ പ്രവചനങ്ങളുടെ വെളിച്ചത്തിൽ ലോകസംഭവങ്ങളുടെ പ്രാധാന്യംതിരിച്ചറിയാൻ വീക്ഷാഗോപുരം സഹായിക്കുന്നു. യഥാർഥ സ്വർഗീയ ഗവണ്മെന്റായ ദൈവരാജ്യം ഉടൻതന്നെ സകല ദുഷ്ടതയും തുടച്ചുനീക്കി ഭൂമിയെ ഒരു പറുദീസയാക്കി മാറ്റുമെന്ന സുവാർത്തയാൽ ഇത് ആളുകളെ ആശ്വസിപ്പിക്കുന്നു. നമുക്കു നിത്യജീവൻ ലഭിക്കേണ്ടതിനായി മരണംവരിച്ചവനും ദൈവരാജ്യത്തിന്റെ രാജാവായി ഇപ്പോൾ വാഴ്ചനടത്തുന്നവനുമായ യേശുക്രിസ്തുവിലുള്ള വിശ്വാസം ഇത് ഊട്ടിയുറപ്പിക്കുന്നു. 1879 മുതൽ യഹോവയുടെ സാക്ഷികൾ തുടർച്ചയായി പ്രസിദ്ധീകരിക്കുന്ന വീക്ഷഗോപുരത്തിന് രാഷ്ട്രീയ ചായ്‌വുകളില്ല. ബൈബിളാണ് ഈ മാസികയുടെ ആധികാരികപ്രമാണം.[5]

കണ്ണികൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=വീക്ഷാഗോപുരം&oldid=3808570" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ