ഇടയ്ക്ക
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
കേരളത്തിലെ ഒരു പരമ്പരാഗത മേളവാദ്യമാണ് ഇടയ്ക്ക.തുകൽവാദ്യം ആണെങ്കിലും കേരള സംഗീതത്തിൽ ഇത് താളവാദ്യമായിട്ടു മാത്രമല്ല ശ്രുതിക്കും ഉപയോഗിച്ചുവരുന്നു. മറ്റുള്ള വാദ്യങ്ങൾക്കിടയിൽ വായിക്കുന്ന ഒന്നായതിനാലാവണം ഇതിനെ ഇടക്ക എന്നു പറയുന്നതെന്ന് കരുതപ്പെടുന്നു. ഒരേസമയം തന്ത്രിവാദ്യമായും തുകൽവാദ്യമായും കുഴൽവാദ്യമായും ഇടക്ക ഉപയോഗിക്കുന്നു. കടുംതുടിയുടെ രൂപത്തിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. കരിങ്ങാലി, രക്തചന്ദനം, വരിക്കപ്ലാവിന്റെ കാതൽ എന്നിവയിൽനിന്നാണ് ഇതിനുള്ള തടി കണ്ടെത്തുന്നത്. പഞ്ചവാദ്യം, ഇടയ്ക്ക പ്രദക്ഷിണം, അഷ്ടപദി, കൊട്ടിപ്പാടിസേവ എന്നിവയിൽ ഇടയ്ക്ക ഒരു പ്രധാന വാദ്യമാണ്. പരമ്പരാഗതമായി പൊതുവാൾമാരോ മാരാർമാരോ ആണ് ഇടയ്ക്ക വായിക്കാറുള്ളത്. എന്നാൽ ഇന്ന് പല സമുദായക്കാരും ഇത് വായിയ്ക്കുന്നവരിൽ പെടും. അമ്പലങ്ങളുടെ ഗർഭഗൃഹ പരിസരങ്ങളിൽ നിന്ന് കൊട്ടാവുന്ന ചുരുക്കം ചില വാദ്യോപകരണങ്ങളിൽ ഒന്നാണ് ഇടയ്ക്ക. ഇടയ്ക്കയുടെ കുറ്റിയ്ക്ക് ഉടുക്കിന്റെ കുറ്റിയേക്കാൾ അല്പം കൂടി വലിപ്പം ഉണ്ട്. കുറ്റിക്ക് ഇരുഭാഗത്തും ഏരയോ കുതിരവാലോ ഇരുവരിയായി കെട്ടും. കുറ്റിയേക്കാൾ വളരെ വലിപ്പം കൂടിയതാണ് വട്ടങ്ങൾ. ഒതളി എന്ന് പറയുന്ന പശുവിൻറെ കരൾത്തൊലിയാണ് ഇടക്കയുടെ വട്ടങ്ങൾക്ക് ഉപയോഗിക്കുന്നത്. നൂൽച്ചരടിട്ടാണ് മുറുക്കുന്നത്. ശബ്ദനിയന്ത്രണത്തിന് അറുപത്തിനാല് പൊടിപ്പുകളുലള്ള നാല് ഉരുൾ മരക്കഷ്ണങ്ങൾ ഇതിൽ ഉപയോഗിക്കുന്നു. കുറ്റിയുടെ മദ്ധ്യത്തിൽ ഇട്ടിട്ടുള്ള ചരട് കൂട്ടിപ്പിടിച്ച്, കൈയമർത്തി ചെറിയ വളഞ്ഞ കോൽ ഉപയോഗിച്ചാണ് വായിക്കുന്നതും ശബ്ദം നിയന്ത്രിക്കുന്നതും.
ഏകദേശം ഒന്നര അടി നീളവും മധ്യത്തിൽ നാലിഞ്ചും അഗ്രങ്ങളിൽ ആറിഞ്ചും വ്യാസമുള്ള ഒരു മരക്കുറ്റി. ഒരടി വ്യാസമുള്ള വളയങ്ങളിൽ ഉറപ്പിച്ചിട്ടുള്ള തോലുകൾ ഇതിന്റെ രണ്ടു ഭാഗത്തുമുണ്ട്. ഇവ തമ്മിൽ ചരട് കൊണ്ടു കോർത്ത് കെട്ടിയിരിക്കുന്നു. ഒരു ചെറിയ കോല് കൊണ്ടു ആ തോലിൽ തട്ടുമ്പോഴാണ് ശബ്ദമുണ്ടാവുന്നത്. ഇടതു കൈ കൊണ്ടു ചരടുകളെ മുറുക്കുകയും അയയ്ക്കുകയും ചെയ്യുന്നതിനനുസരിച്ച് നാദത്തിൽ വ്യത്യാസം ഉണ്ടാവുന്നു. ഇങ്ങനെ വിവിധ സ്വര സ്ഥാനങ്ങൾ പുറപ്പെടുവിക്കാൻ കഴിയുന്ന ഒരു തുകൽ വാദ്യമാണിത്. സോപാനസംഗീതം, കഥകളി, പഞ്ചവാദ്യം, മോഹിനിയാട്ടം, കൂത്ത് എന്നിവയ്ക്കും സിനിമ പാട്ടുകളിലും ഇടയ്ക്ക ഉപയോഗിക്കാറുണ്ട്. കൂടിയാട്ടത്തിലെ അഭിനയത്തിനു പശ്ചാത്തലമൊരുക്കാനും കഥകളിയിലെ സ്ത്രീ കഥാപാത്രങ്ങളുടെ ചൊല്ലിയാട്ടത്തിനും ഇടയ്ക്ക കൊട്ടാറുണ്ട് . സോപാന സംഗീത കലാകാരനായ ഞെരളത്ത് രാമപൊതുവാൾ ഇടയ്ക്കയെ ജനകീയമാക്കിയ പ്രമുഖ വ്യക്തിയാണ്.
സംഗീതോപകരണങ്ങളെക്കുറിച്ചുള്ള ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |
ശംഖ്• ചെണ്ട• ചേങ്ങല• ഇടയ്ക്ക• വീക്കു ചെണ്ട• കുറ്റി ചെണ്ട• മുറി ചെണ്ട• പറയൻ ചെണ്ട• ഉരുട്ടു ചെണ്ട• ചെറു ചെണ്ട• പറ ചെണ്ട• ആന ചെണ്ട• അച്ഛൻ ചെണ്ട• ശുദ്ധമദ്ദളം• വീര മദ്ദളം• തൊപ്പിമദ്ദളം• ചെറു മദ്ദളം• മത്താളം• മരം• കരുമരം• ഈഴാറ• വീക്കൻ• കോട്ടും• മരവീണ• നാഗവീണ• പുള്ളുവൻ കുടം• തിമില• തിമിലപ്പാണി• ഉടുക്ക്• മണി ഉടുക്ക്• കോലുടുക്ക്• കൊച്ചുടുക്ക്• ഡമരു• പാണി• ഗഞ്ചിറ• തപ്പ്• തപ്പട• പെരുംപറ• മൃദംഗം• ഇടി• മിഴാവ്• നടമിഴാവ്• പനവ• തവിൽ (തകിൽ)• തഖിൽ• കരടിക്കൈ• വംഗ• ഘടം• ഘടശിങ്കാരി• തബല• ഡക്ക• ഡക്കാരി• ഡമാരം• ഡുക്കി തരംഗ്• കിടുപിടി• നഗര• നഗരാവ്• സരസ്വതി വീണ• ഗോട്ട് വാദ്യം• ഗെത്തു വാദ്യം• മുഖ വീണ• മുഖർശംഖ്• യാൾ• തംബുരു• അഹഡനാമ• നാഗസ്വരം• കട്ടനാഗസ്വരം• മോഹന നാഗസ്വരം• ഒത്ത് കുഴൽ• കുറുംകുഴൽ• കുഴൽ• ശ്രുതി• കൊമ്പ്• കൊക്കര• ചിലമ്പ്• കൈച്ചിലമ്പ്• ചിലങ്ക• താണ്ഡ• ജാലർ• ഇലത്താളം• കുഴിത്താളം• നട്ടുവാങ്ക്താളം• മകുടി• മകുടിക്കുഴൽ• മേൽതമ്പുരു• ചപ്ലാംകട്ട• മണിക്കട്ട• ചിപ്പില• നെടുംകുഴൽ• പുല്ലാംകുഴൽ• വീണക്കുഞ്ഞ്• ജലതരംഗം• ഓണവില്ല്• വില്ലടിവാദ്യം• തിത്തി• കിണ്ണം• കിണ്ണീരം• കോല്• മണിക്കോല്• ചിലമ്പ്കോല്• നന്തുടി• കടുംതുടി• കനകത്തുടി• പുലത്തുടി• നാട്ട് തുടി• പറയൻ തുടി• തിടിമിൻ തുടി• നന്തുണി• നക്ര• തൊന്തന• പറ• ഇരുതുടിവീരാണം• ദഫ്മുട്ട്• അറവനമുട്ട്• സ്വരബത്ത്• സ്വരജിത്ത്• താളകുടം• ഡുംഡുംതാൾ• മരമണി• തട്ട• മ്ലാകൊട്ടി• കിങ്ങിണിഅരിവാ• ചക്കതൊണ്ട്• ചന്ദ്രവളയം• ഉറിയടിക്കൊല്• മങ്കയ• തിർളി• പോറേ• ചെട്ടിതപ്പ്• മകുടം• ഏകതാരി• ഒറ്റ• ചീനി• ചിന്നം• കടുക്കവീണ• മരുത്ത്• ചരടി വാദ്യം• കുമ്പ• തമ്പേറ്• റമ്പ്• കൊളന്തട്ട• കുടമണിക്കമ്പ്• കിടിമുട്• കാവിടിപ്പലക• മുസലക• മല്ലാരി• ജാന്ധര• വല്ലാരിപ്പറ• പണവം• പൊന്തി• നകാരം• പനവ• തമ്മിടം• ഡിഗിരികട്ട• കടം• വമ്പറ• ശൃംഖ• ശൌണ്ഡി• പങ്കിനം• പടഹര• മുട്ട്• ദേരി• മഡ്ലു• ഝല്ലരി• ഡിഡിമം• കാളം• ഉത്തി• ഈഴറ• ഇടുപിടി |
ഇന്ത്യൻ സംഗീതോപകരണങ്ങൾ | ||
---|---|---|
Wind (Sushir) | ||
Plucked Stringed (Tat) | ||
Bowed Stringed (Vitat) | ||
Membranous Percussion (Avanaddh) | ||
Non-Membranous Percussion (Ghan) |
| |
Other |
|