അർദാബിൽ പ്രവിശ്യ

അർദാബിൽ പ്രവിശ്യ (പേർഷ്യൻ: استان اردبیل; Azerbaijani: اردبیل اوستانی) ഇറാനിലെ മുപ്പത്തിയൊന്ന് പ്രവിശ്യകളിൽ ഒന്നാണ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറായി, അസർബൈജാൻ റിപ്പബ്ലിക്കിന്റെയും കിഴക്കൻ അസർബൈജാൻ, സഞ്ജാൻ, ഗിലാൻ പ്രവിശ്യകളുടെയും അതിർത്തിയോട് ചേർന്ന് റീജിയൻ 3-ൽ ഇത് സ്ഥിതിചെയ്യുന്നു.[3] അതിന്റെ ഭരണ കേന്ദ്രം അർദാബിൽ നഗരമാണ്. ഈ പ്രവിശ്യ 1993-ൽ കിഴക്കൻ അസർബൈജാന്റെ കിഴക്കൻ ഭാഗത്ത് നിന്നാണ് സ്ഥാപിതമായത്.

അർദാബിൽ പ്രവിശ്യ

استان اردبیل
Province
Location of Ardabīl within Iran
Location of Ardabīl within Iran
Map of Iran with Ardabīl highlighted
Coordinates: 38°30′N 48°00′E / 38.500°N 48.000°E / 38.500; 48.000
CountryIran
RegionRegion 3
CapitalArdabil
Counties11
ഭരണസമ്പ്രദായം
 • Governor-generalHamed Ameli
 • MPs of ParliamentArdabil Province parliamentary districts
 • MPs of Assembly of ExpertsAmeli & Mousavi
 • Representative of the Supreme LeaderHassan Ameli
വിസ്തീർണ്ണം
 • ആകെ17,800 ച.കി.മീ.(6,900 ച മൈ)
ജനസംഖ്യ
 (2016)[1]
 • ആകെ12,70,420
 • ജനസാന്ദ്രത71/ച.കി.മീ.(180/ച മൈ)
സമയമേഖലUTC+03:30 (IRST)
 • Summer (DST)UTC+04:30 (IRST)
Main language(s)Persian (official)
local languages:
Azerbaijani (Majority)
Tati
Talysh
HDI (2017)0.756[2]
high · 28th

കാലാവസ്ഥ, ഭൂമിശാസ്ത്രം

ചൂടുള്ള വേനൽ മാസങ്ങളിൽ തണുത്ത കാലാവസ്ഥയുള്ള (പരമാവധി 35 °C (95 ° F)) ഈ പ്രദേശത്തേയ്ക്ക് നിരവധി വിനോദസഞ്ചാരികൾ എത്തുന്നു. ശൈത്യകാലത്ത് കഠിനമായ തണുപ്പ് അനുഭവപ്പെടുന്ന ഇവിടെ, താപനില −25 °C (-13 ° F) വരെ താഴുന്നു.

സബലീൻ മലനിരകളാണ് ഇവിടുത്തെ പ്രസിദ്ധമായ പ്രകൃതിദത്ത പ്രദേശം. ഇറാനിലെ ഏറ്റവും തണുപ്പുള്ള പ്രവിശ്യയായാണ് പലരും ഈ പ്രവിശ്യയെ കണക്കാക്കുന്നത്. പ്രവിശ്യയുടെ വലിയ ഭാഗങ്ങൾ ഹരിതാഭവും വനനിരകൾ അടങ്ങിയതുമാണ്.

കാസ്പിയൻ കടലിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ്, അർദാബിലിന്റെ തലസ്ഥാനം 18,011 കിലോമീറ്റർ വിസ്തൃതിയുള്ളതാണ്. കാസ്പിയൻ കടലിനും അസർബൈജാൻ റിപ്പബ്ലിക്കിനും സമീപമുള്ള ഈ നഗരം രാഷ്ട്രീയ, സാമ്പത്തിക പ്രാധാന്യമുള്ള താണ്.

ചരിത്രം

അർദബിൽ പ്രവിശ്യയുടെ സ്വാഭാവിക സവിശേഷതകൾ അവെസ്റ്റയിൽ പരാമർശിച്ചിരിക്കുന്നതു പ്രകാരം സൊറോസ്റ്റർ അറാസ് നദിയോരത്ത് ജനിച്ച് സബലൻ പർവതനിരകളിൽവച്ച് തന്റെ പുസ്തകം എഴുതിയതായാണ്. ഇറാൻറെ ഇസ്ലാമിക അധിനിവേശ സമയത്ത്, അസർബൈജാനിലെ ഏറ്റവും വലിയ നഗരമായിരുന്നു അർദാബിൽ, മംഗോളിയൻ അധിനിവേശ കാലഘട്ടം വരെ അങ്ങനെ തന്നെ തുടർന്നു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അർദാബിൽ_പ്രവിശ്യ&oldid=3824972" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്