ആന്റണി രാജു

ഇന്ത്യൻ രാഷ്‌ട്രീയ പ്രവര്‍ത്തകന്‍

2021 മുതൽ 2023 വരെസംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന[2]ഇടതു മുന്നണിയുടെ ഘടകകക്ഷിയായജനാധിപത്യ കേരള കോൺഗ്രസിൻ്റെ നേതാവും പതിനഞ്ചാം കേരള നിയമസഭാംഗവുമാണ് ആന്റണി രാജു (ജനനം: 18 നവംബർ 1954). 1996-ലെ പത്താം കേരള നിയമസഭയിൽ തിരുവനന്തപുരം വെസ്റ്റ് നിയോജകമണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭാംഗമായി. 2021-ലെ പതിനഞ്ചാം കേരള നിയമസഭയിൽ തിരുവനന്തപുരത്തു നിന്നാണ് ഇത്തവണ നിയമസഭാംഗമായത്[3]

ആന്റണി രാജു
സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി
ഓഫീസിൽ
20 മെയ് 2021- 24 ഡിസംബർ 2023
മുൻഗാമിഎ.കെ. ശശീന്ദ്രൻ
പിൻഗാമികെ.ബി. ഗണേഷ് കുമാർ
നിയമസഭാംഗം
ഓഫീസിൽ
2021-തുടരുന്നു
മുൻഗാമിവി.എസ്. ശിവകുമാർ
മണ്ഡലംതിരുവനന്തപുരം
നിയമസഭാംഗം
ഓഫീസിൽ
1996-2001
മുൻഗാമിഎം.എം. ഹസൻ
പിൻഗാമിഎം.വി. രാഘവൻ
മണ്ഡലംതിരുവനന്തപുരം വെസ്റ്റ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1954-11-18) 18 നവംബർ 1954  (69 വയസ്സ്)
Trivandrum
രാഷ്ട്രീയ കക്ഷി ജനാധിപത്യ കേരള കോൺഗ്രസ്[1]
പങ്കാളിഗ്രേസി രാജു
കുട്ടികൾറോഷ്ണി രാജു
റോഹൻ രാജു
വസതിനന്തൻകോട്
As of 24 ഡിസംബർ, 2023
ഉറവിടം: കേരള നിയമസഭ

ജീവിതരേഖ

1954 നവംബർ 18 ന് തിരുവനന്തപുരം ജില്ലയിലെ പൂന്തുറയിൽ ലൂർദമ്മയുടേയും എസ്. അൽഫോൺസിന്റേയും മകനായി ജനിച്ചു. തിരുവനന്തപുരത്തെ സെന്റ് തോമസ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം എറണാകുളം കളമശ്ശേരി രാജഗിരി സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. [4] പിന്നീട് തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് പ്രീ ഡിഗ്രീ പൂർത്തിയാക്കി. മാർ ഇവാനിയസ് കോളേജിൽ നിന്ന് ബിരുദവും. തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും നേടി. ഒരു അഭിഭാഷകൻ കൂടിയാണ് ആൻ്റണി രാജു.

രാഷ്ട്രീയ ജീവിതം

വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.സി.യിൽ പ്രവർത്തിച്ച്കേരള കോൺഗ്രസ് പാർട്ടിക്കാരനായി രാഷ്ട്രീയ ജീവിതമാരംഭിച്ച ആൻറണി രാജു ഒരുകാലത്ത് അതിൻ്റെ ചെയർമാനായിരുന്ന പി.ജെ. ജോസഫിൻ്റെ വിശ്വസ്ഥനായിരുന്നു.

1987 മുതൽ 1997 വരെ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിൻ്റെ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റായും 1998-ൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

1990-ൽ ശംഖുമുഖം ഡിവിഷനിൽ നിന്ന് ജില്ലാ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1991-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം വെസ്റ്റിൽ നിന്ന് ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും കോൺഗ്രസിലെ എം.എം. ഹസനോട് പരാജയപ്പെട്ടു.

1996-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് നേതാവ് എം.എം. ഹസനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭാംഗമായി.

2001-ൽ തിരുവനന്തപുരം വെസ്റ്റിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥിയായ സി.എം.പി.യിലെ എം.വി.രാഘവനോട് പരാജയപ്പെട്ടു. 2006, 2011 നിയമസഭ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചില്ല.

2010-ൽ ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പിൽ ലയിച്ചെങ്കിലും 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാണി ഗ്രൂപ്പ് വിട്ട് ജനാധിപത്യ കേരള കോൺഗ്രസ് എന്ന പുതിയ പാർട്ടി രൂപീകരിച്ച് ജോസഫ് പക്ഷത്തെ പ്രമുഖ നേതാക്കളായ കെ. ഫ്രാൻസിസ് ജോർജ്, ഡോ. കെ.സി. ജോസഫ് എന്നിവർക്കൊപ്പം യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തേക്ക് ചേർന്നു[5].

2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജനാധിപത്യ കേരള കോൺഗ്രസ് ടിക്കറ്റിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസിലെ വി.എസ്. ശിവകുമാറിനോട് പരാജയപ്പെട്ടു.

2020-ൽ ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് പാർട്ടി വിട്ട് പി.ജെ. ജോസഫിൻ്റെ ഗ്രൂപ്പിൽ ലയിച്ചെങ്കിലും രാജുവും, കെ.സി. ജോസഫും ജനാധിപത്യ കേരള കോൺഗ്രസ് എന്ന പാർട്ടിയിൽ ഉറച്ചു ഇടതു പക്ഷത്ത് തന്നെ നിന്നു[6]

2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് മത്സരിച്ച രാജു സിറ്റിംഗ് എം.എൽ.എയായിരുന്ന വി.എസ്. ശിവകുമാറിനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭാംഗമായി[7][8][9]

2021 മെയ് 20 മുതൽ 2023 ഡിസംബർ 24 വരെ രണ്ടാം തവണ പിണറായി വിജയൻ മുഖ്യമന്ത്രിയായ എൽ.ഡി.എഫ് മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു ആൻ്റണി രാജു .[10]

മറ്റ് പദവികൾ

  • പൊതുമേഖലാ സ്ഥാപനമായ തിരുവിതാംകൂർ സിമൻറ്സ് ലിമിറ്റഡിന്റെ ചെയർമാൻ. [11]
  • കരകൗശല വികസന കോർപ്പറേഷന്റെ ചെയർമാൻ.
  • കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗം.

സ്വകാര്യ ജീവിതം

  • ഭാര്യ : ഗ്രേസി (റിട്ട.ബാങ്ക് ഉദ്യോഗസ്ഥ)
  • മക്കൾ
  • ഡോ.റോഷ്നി
  • രോഹൻ (മെഡിക്കൽ വിദ്യാർത്ഥി)

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ആന്റണി_രാജു&oldid=4022252" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ