ആപ്പ് സ്റ്റോർ (ഐ.ഒ.എസ്.)

ആപ്പിൾ ഇൻക്. അതിന്റെ ഐഒഎസ്, ഐപാഡ്ഒഎസ്(iPadOS) ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കുള്ള മൊബൈൽ ആപ്പുകൾക്കായി വികസിപ്പിച്ച് പരിപാലിക്കുന്ന ഒരു ആപ്പ് സ്റ്റോർ പ്ലാറ്റ്‌ഫോമാണ് ആപ്പ് സ്റ്റോർ. ആപ്പിളിന്റെ ഐഒഎസ് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് കിറ്റിൽ വികസിപ്പിച്ച അംഗീകൃത ആപ്പുകൾ ബ്രൗസ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും സ്റ്റോർ ഉപയോക്താക്കളെ അനുവദിക്കുന്നു. ഐഫോൺ, ഐപോഡ് ടച്ച്(iPod Touch), അല്ലെങ്കിൽ ഐപാഡ് എന്നിവയിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യാം, ചിലത് ഐഫോൺ ആപ്പുകളുടെ എക്സ്റ്റൻഷനുകളായി ആപ്പിൾ സ്മാർട്ട് വാച്ചിലേക്കോ നാലാം തലമുറയിലേക്കോ പുതിയ ആപ്പിൾ ടിവിയിലേക്കോ മാറ്റാം.

ആപ്പ് സ്റ്റോർ
വികസിപ്പിച്ചത്Apple Inc.
ഓപ്പറേറ്റിങ് സിസ്റ്റംiOS, iPadOS
തരംDigital distribution and software update
വെബ്‌സൈറ്റ്appstore.com

ആപ്പ് സ്റ്റോർ 2008 ജൂലൈ 10 ന് ആരംഭിച്ചു, ആദ്യകാലത്ത് 500 ആപ്ലിക്കേഷനുകൾ വരെ ലഭ്യമായിരുന്നു. 2017-ൽ ആപ്പുകളുടെ എണ്ണം ഏകദേശം 2.2 ദശലക്ഷമായി ഉയർന്നു, എന്നാൽ അടുത്ത കുറച്ച് വർഷങ്ങളിൽ, ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിക്കാത്തതോ നിലവിലെ ആപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതോ ആയ പഴയതോ 32-ബിറ്റ് ആപ്പുകളോ നീക്കം ചെയ്യാനുള്ള ഒരു പ്രക്രിയ ആപ്പിൾ ആരംഭിച്ചതിനാൽ അത് ചെറുതായി കുറഞ്ഞു. 2021-ലെ കണക്കനുസരിച്ച്, സ്റ്റോറിൽ 1.8 ദശലക്ഷത്തിലധികം ആപ്പുകൾ ഉണ്ട്.

"ആപ്പ് എക്കണോമിയിൽ"[1]പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ആപ്പ് സ്റ്റോറിന്റെ പങ്ക് ആപ്പിൾ ഉയർത്തിക്കാട്ടുകയും െഡവലപ്പർമാർക്ക് 155 ബില്യൺ ഡോളറിലധികം നൽകിയതായി അവകാശപ്പെടുകയും ചെയ്യുന്നു,[2] ഇത് ആപ്പ് സ്റ്റോർ ഡവലപ്പർമാരിൽ നിന്നും സർക്കാർ റെഗുലേറ്റർമാരിൽ നിന്നും വിമർശനം ഏറ്റുവാങ്ങി. ഒരു കുത്തകയായി പ്രവർത്തിക്കുകയും, ഈ ഭീമമായ സ്റ്റോറിൽ നിന്നുള്ള വരുമാനത്തിൽ ആപ്പിളിന്റെ 30% വെട്ടിക്കുറച്ചത്.[3] 2021 ഒക്ടോബറിൽ, നെതർലാൻഡ്‌സ് അതോറിറ്റി ഫോർ കൺസ്യൂമേഴ്‌സ് ആൻഡ് മാർക്കറ്റ്‌സ് (ACM) ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നുള്ള ഇൻ-ആപ്പ് കമ്മീഷനുകൾ മത്സര വിരുദ്ധമാണെന്നും ആപ്പിൾ അതിന്റെ ഇൻ-ആപ്പ് പേയ്‌മെന്റ് സിസ്റ്റം നയങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെടുമെന്നും പറയുന്നു.[4]

ചരിത്രം

2017 മുതൽക്കുള്ള ഡൗൺലോഡ് ഓൺ ദി ആപ്പ് സ്റ്റോർ ബാഡ്ജ്

2007-ൽ ഐഫോൺ അനാച്ഛാദനം ചെയ്യുന്നതിനുമുമ്പ് ആപ്പ് സ്റ്റോറിന് വേണ്ടി ആപ്പുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, ആപ്പിളിന്റെ അന്നത്തെ സിഇഒ സ്റ്റീവ് ജോബ്‌സ് മൂന്നാം കക്ഷി ഡെവലപ്പർമാരെ ഐഒഎസിനായി നേറ്റീവ് ആപ്പുകൾ നിർമ്മിക്കാൻ അനുവദിച്ചിരുന്നില്ല, പകരം സഫാരി(Safari)വെബ് ബ്രൗസറിനായി വെബ് ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ ആവശ്യപ്പെട്ടു.[5]എന്നിരുന്നാലും, ഡെവലപ്പർമാരിൽ നിന്നുള്ള നിസഹകരണം കമ്പനിയെ ഈ തിരുമാനം പുനഃപരിശോധിക്കാൻ പ്രേരിപ്പിച്ചു,[5] 2008 ഫെബ്രുവരിയോടെ ഡെവലപ്പർമാർക്കായി ആപ്പിൾ ഒരു സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് കിറ്റ് ലഭ്യമാക്കുമെന്ന് ജോബ്‌സ് 2007 ഒക്ടോബറിൽ പ്രഖ്യാപിച്ചു.[6][7]എസ്ഡികെ(SDK)2008 മാർച്ച് 6-ന് പുറത്തിറങ്ങി.[8][9]

ഐഫോൺ ആപ്പ് സ്റ്റോർ 2008 ജൂലൈ 10-ന് തുറന്നു.[10][11]ജൂലൈ 11 ന്, ഐഫോൺ 3ജി പുറത്തിറങ്ങി, ആപ്പ് സ്റ്റോറിനുള്ള പിന്തുണയോടെ പ്രീ-ലോഡ് ചെയ്തു.[12][13] തുടക്കത്തിൽ ആപ്പുകൾ സൗജന്യമോ പണമടച്ചതോ ആവാം, 2009-ൽ ആഡ് ഇൻ-ആപ്പ് പർച്ചേസ് ഫീച്ചർ ആപ്പിൾ കൂട്ടിച്ചേർത്തു[14] ഇത് ആപ്പുകൾ, പ്രത്യേകിച്ച് ഗെയിമുകൾ, ധനസമ്പാദനത്തിനുള്ള പ്രധാന മാർഗമായി മാറി.

ആപ്പിളിന്റെ ആപ്പ് സ്റ്റോറിന്റെ വിജയത്തിനു ശേഷം അതിന്റെ എതിരാളികൾ സമാനമായ സേവനങ്ങൾ ആരംഭിച്ചതിനു ശേഷവും, മൊബൈൽ ഉപകരണങ്ങൾക്കായി സമാനമായ ഏതെങ്കിലും സേവനത്തെ സൂചിപ്പിക്കാൻ "ആപ്പ് സ്റ്റോർ" എന്ന പദം സ്വീകരിച്ചു.[15][16][17] എന്നിരുന്നാലും, ആപ്പിൾ 2008-ൽ "ആപ്പ് സ്റ്റോർ" എന്ന പദത്തിന് വേണ്ടി ഒരു യു.എസ്. വ്യാപാരമുദ്രയ്ക്ക് അപേക്ഷിച്ചു,[18] ഇത് 2011-ന്റെ തുടക്കത്തിൽ താൽക്കാലികമായി അംഗീകരിച്ചു.[19]2011 ജൂണിൽ, ആമസോണിനെതിരായ ആപ്പിളിന്റെ കേസിൽ അധ്യക്ഷനായിരുന്ന യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി ഫിലിസ് ഹാമിൽട്ടൺ, "ആപ്പ് സ്റ്റോർ" എന്ന പേര് ഉപയോഗിക്കുന്നതിൽ നിന്ന് ആമസോണിനെ തടയാനുള്ള ആപ്പിളിന്റെ നീക്കം "ഒരുപക്ഷേ" നിഷേധിക്കുമെന്ന് പറഞ്ഞു.[20][21][22] ജൂലൈയിൽ, ആമസോണിന്റെ ആപ്‌സ്റ്റോറിനെതിരായ കേസിൽ ഒരു ഫെഡറൽ ജഡ്ജി ആപ്പിളിന് പ്രാഥമികമായി നിരോധനത്തിനു വേണ്ടിയുള്ള അപേക്ഷ നിരസിച്ചു..[23]

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്