ആമസോൺ ഫയർ ടിവി

ആമസോൺ വികസിപ്പിച്ച ഒരു ഡിജിറ്റൽ മീഡിയ പ്ലെയർ

ആമസോൺ വികസിപ്പിച്ച ഒരു ഡിജിറ്റൽ മീഡിയ പ്ലെയർ ആണ് ആമസോൺ ഫയർ ടിവി. [8][9]ഇന്റർനെറ്റിൽ നിന്ന് ഓഡിയോയും വീഡിയോയും എച്ച്ഡി ടെലിവിഷനിലൂടെ സ്ട്രീം ചെയ്യാൻ സഹായിക്കുന്ന ഒരു ചെറിയ ഉപകരണമാണ് ഇത്. ഒപ്പം ലഭിക്കുന്ന റിമോട്ട് ഉപയോഗിച്ച് വീഡിയോ ഗെയിമുകൾ കളിക്കാൻ സാധിക്കും.പരിമിതമായ സൗകര്യങ്ങൾ ഉള്ള ഒരു ഉപകരണം ആമസോൺ ഫയർ ടിവി സ്റ്റിക്ക് എന്ന പേരിലും ലഭ്യമാണ്. ആമസോൺ ഫയർ ടിവി ഒരു സെറ്റ് ടോപ്പ് ബോക്സു പോലെ പ്രവർത്തിക്കുമ്പോൾ ഫയർ ടിവി സ്റ്റിക്ക് ടിവിയുടെ എച്ച്ഡിഎംഐ പോർട്ടിൽ ഘടിപ്പിക്കുന്ന വിധത്തിലാണ്.

Amazon Fire TV
പ്രമാണം:File:Amazon Fire TV with remote.JPG
Amazon Fire TV with remote
ഡെവലപ്പർAmazon
ManufacturerFoxconn
തരംDigital media player, microconsole
പുറത്തിറക്കിയ തിയതി
  • US: April 12, 2014
  • DE: September 25, 2014[1]
  • UK: October 23, 2014[1]
  • JP: October 28, 2014[2]
ആദ്യത്തെ വിലUS$99[3]
ഓപ്പറേറ്റിംഗ് സിസ്റ്റംFire OS 5 "Bellini"[4]
പവർ5.5 mm DC[5] (6.25 V 2.5 A power adapter[6])
സി.പി.യുQualcomm Krait 300, quad-core up to 1.7 Ghz (1st Gen)[5]
dual core ARM Cortex A72 up to 2GHz and dual core ARM Cortex A53 up to 1.573 GHz (2nd Gen)
സ്റ്റോറേജ് കപ്പാസിറ്റി8 GB internal[5]
മെമ്മറി2 GB LPDDR2 RAM[5]
ഡിസ്‌പ്ലേ1080p and 4K[5]
ഗ്രാഫിക്സ്Qualcomm Adreno 320 (1st Gen)[5]
PowerVR GX6250 (2nd Gen)[7]
സൌണ്ട്Dolby Digital Plus 7.1 surround sound[5]
കണക്ടിവിറ്റിHDMI, Bluetooth 4.0, Bluetooth 4.1, USB 2.0, Wi-Fi (802.11a/b/g/n/ac), 10/100 Ethernet, Optical audio, Fire game controller[5]
അളവുകൾ115 × 115 × 17.5 mm (4.53 × 4.53 × 0.69 in)[5]
ഭാരം281 g (9.9 oz)[5]
സംബന്ധിച്ച ലേഖനങ്ങൾRoku, Apple TV, Chromecast, Ouya
വെബ്‌സൈറ്റ്Amazon Fire TV

ആദ്യ തലമുറ ഉപകരണത്തിൽ 2 ജിബി റാമും, ഡ്യുവൽ ബാൻഡ് വൈഫൈയും, വോയിസ് തിരയലിനായി മൈക്രോഫോൺ സൗകര്യമുള്ള ബ്ലൂടൂത്ത് റിമോട്ട് കൺട്രോളും ഉൾപ്പെടുത്തിയിരുന്നു. ഉപയോക്താവിൻറെ ഇന്റർനെറ്റ് കണക്ഷന്റെ വേഗതക്ക് വിധേയമായി 1080p സ്ട്രീമിംഗും ഡോൾബി ഡിജിറ്റൽ പ്ലസ് 7.1 സറൗണ്ട് ശബ്ദവും ഇത്‌ പിന്തുണച്ചിരുന്നു. 2014 ഏപ്രിൽ 2-ന് അവതരിപ്പിച്ച ആമസോൺ ഫയർ ടിവി യുഎസിൽ അതേ ദിവസം തന്നെ ലഭ്യമായി. സേവ് സീറോ എന്ന ഒരു വീഡിയോ ഗെയിമും ഇതിനൊപ്പം പുറത്തിറങ്ങി.[3]

2015 ൽ മെച്ചപ്പെട്ട പ്രോസസർ വേഗതയും 4K അൾട്രാ ഹൈ ഡെഫനിഷൻ പിന്തുണയും സഹിതം ആമസോൺ ഫയർ ടിവിയുടെ രണ്ടാം തലമുറ ഉപകരണം പുറത്തിറങ്ങി. ജർമനി, ജപ്പാൻ യുകെ എന്നിവിടങ്ങളിൽ ആമസോൺ ഫയർ ടിവിയുടെ സേവനം ലഭ്യമാണ്. 2016 ൽ ഇന്ത്യയിൽ ഫയർ ടിവി സേവനം ആരംഭിച്ചു.

ഫയർ ടിവി

ആദ്യ തലമുറ

എച്ച്ഡിഎംഐ, ഒപ്റ്റിക്കൽ ഓഡിയോ, ഡോൾബി ഡിജിറ്റൽ പ്ലസ് 7.1 സറൗണ്ട് സൗണ്ട്‌ പിന്തുണയും, ഇഥർനെറ്റ് പോർട്ട്, ഒരു യുഎസ്ബി 2.0 പോർട്ട് എന്നിവയും ഫയർ ടിവി സ്റ്റിക്ക് നൽകുന്നുണ്ട്. ആപ്പിൾ ടിവി, റോക്കു തുടങ്ങിയ എതിരാളികളെക്കാളും മികച്ച ഉപകരണമാണ് തങ്ങളുടേത് എന്ന് ആമസോൺ അവകാശപ്പെട്ടു. 1.7 ഗിഗാഹെർട്സ് വേഗതയുള്ള ക്വാഡ്കോർ സിപിയു (ക്വാൽകോം സ്നാപ്ഡ്രാഗൺ 8064), 2 ജിബി റാം, 8 ജിബി ഇന്റേണൽ സ്റ്റോറേജ്, 1080p വീഡിയോ സ്ട്രീമിംഗിനുള്ള ഡ്യുവൽ ബാൻഡ് വയർലെസ് റേഡിയോ എന്നിവ ഇതിന്റെ സവിശേഷതകളാണ്. ഗെയിമിംഗ് കൺസോളുകളുമായി മത്സരിക്കാൻ ഇല്ലെന്ന് കമ്പനി അവകാശപ്പെട്ടു. പകരം, ഒരു കൺസോൾ സ്വന്തമായി ഇല്ലാത്ത, എന്നാൽ സ്മാർട്ട്‌ഫോൺ ടാബ് എന്നിവയിൽ ഗെയിം കളിക്കുന്നവരെ ഉദ്ദേശിച്ചാണ് അതിന്റെ ഗെയിമിംഗ് ശേഷികൾ വികസിപ്പിച്ചിരിക്കുന്നത്.

രണ്ടാം തലമുറ

2015 അവസാനത്തോടെ രണ്ടാം തലമുറ ഫയർ ടിവി പുറത്തിറക്കിയിരിക്കുന്നു. രണ്ടാം തലമുറയുടെ സവിശേഷതകൾ 4K അൾട്രാ ഹൈ ഡെഫിനിഷൻ പിന്തുണ, മെച്ചപ്പെട്ട പ്രൊസസർ പ്രകടനം, H.265 (HEVC), VP8, VP9 തുടങ്ങിയ കോഡെക്കുകൾ പിന്തുണയ്ക്കാൻ മീഡിയടെക്ക് 8173C ചിപ്സെറ്റ്, ബ്ലൂടൂത്ത് 4.1 എന്നിവയാണ്.[10][11]

ഫയർ ടിവി സ്റ്റിക്ക് 

First generation Fire-TV Stick with remote (without voice search, codenamed "Inigo")

ആദ്യ തലമുറ

2014 നവംബർ 19 ന് ആമസോൺ ഫയർ ടിവിയുടെ ചെറിയ പതിപ്പായ ഫയർ ടിവി സ്റ്റിക്ക് അവതരിപ്പിച്ചു. ടിവിയുടെ എച്ച്ഡിഎംഐ പോർട്ടിൽ ഘടിപ്പിച്ച് പ്രവർത്തിപ്പിക്കുന്ന ഈ ഉപകരണം ഫയർ ടിവിയുടേതിന് സമാനമായ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.[12] ഇതിന് 1 ജിബി റാം, 8 ജിബി ഇന്റേണൽ സ്റ്റോറേജ്, ബ്രോഡ്കോം ഡ്യുവൽ കോർ 1.0 GHz കോർടെക്സ്- A9 പ്രൊസസ്സറും, ഡ്യുവൽ-ബാൻഡ് വൈഫൈ എന്നിവ ഉൾപെടുന്നു.

രണ്ടാം തലമുറ

2016 ഒക്ടോബർ 20 ന് ആമസോൺ അലക്സാ വോയ്‌സ് റിമോട്ട് സഹിതം ഫയർ ടിവി സ്റ്റിക്കിന്റെ രണ്ടാം പതിപ്പ് ഇറക്കി. പുതിയ സ്റ്റിക്കിന്റെ ഒപ്പം, മീഡിയാടെക്ക് ക്വാഡ് കോർ 1.3 ജിഗാഹെർട്സ് പ്രോസസർ, മാലി 450 എംപി 4 ജിപിയു, H.265 (HEVC) കോഡെക് എന്നിവയ്ക്കുള്ള പിന്തുണയും, ബ്ലൂടൂത്ത് 4.1, ഡ്യുവൽ-ബാൻഡ് വൈഫൈ, 1 ജിബി റാമും 8 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്.[11] It retains the 1GB of RAM and 8GB of storage and weighs slightly more at 1.1 oz. (32.0 g).[13]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ആമസോൺ_ഫയർ_ടിവി&oldid=3658483" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്