ആലിബാബ ഗ്രൂപ്പ്

30°11′31.12″N 120°11′9.79″E / 30.1919778°N 120.1860528°E / 30.1919778; 120.1860528

Alibaba Group Holding Limited
Public
Traded asNYSE: BABA
ISINUS01609W1027
വ്യവസായംInternet
സ്ഥാപിതം4 ഏപ്രിൽ 1999; 25 വർഷങ്ങൾക്ക് മുമ്പ് (1999-04-04)
Hangzhou, Zhejiang, China
സ്ഥാപകൻJack Ma
Peng Lei
ആസ്ഥാനം
Hangzhou, Zhejiang
,
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
ഉത്പന്നങ്ങൾE-commerce, online auction hosting, online money transfers, mobile commerce
സേവനങ്ങൾOnline shopping
വരുമാനംIncrease CN¥250.266 billion (US$39.898 billion, 2018)[1]
പ്രവർത്തന വരുമാനം
Increase CN¥69.314 billion (US$11.050 billion, 2018)[1]
മൊത്ത വരുമാനം
Increase CN¥61.412 billion (US$9.791 billion, 2018)[1]
മൊത്ത ആസ്തികൾIncrease CN¥717.124 billion (US$114.326 billion, 2018)[1]
Total equityIncrease CN¥436.438 billion (US$69.578 billion, 2018)[1]
ജീവനക്കാരുടെ എണ്ണം
66,421 (March 31, 2018)[1]
അനുബന്ധ സ്ഥാപനങ്ങൾAlibaba.com, Guangzhou Evergrande Taobao F.C., Shenma, Taobao, Tmall, UCWeb, Daraz, AliExpress, Juhuasuan.com, 1688.com, Alimama.com, Ant Financial, Cainiao, Lazada, South China Morning Post, Youku Tudou, Alibaba Cloud
വെബ്സൈറ്റ്www.alibabagroup.com
ആലിബാബ ഗ്രൂപ്പ്
Simplified Chinese阿里巴巴集团
Traditional Chinese阿里巴巴集團

ഇ-വ്യാപാരം, ചില്ലറവ്യാപാരം, ഇന്റെർനെറ്റ്, നിർമ്മിത ബുദ്ധി, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ പ്രമുഖരായ ചൈനീസ് ബഹുരാഷ്ട്ര കമ്പനിയാണ് ആലിബാബ ഗ്രൂപ്പ് ഹോൾഡിങ്ങ് ലിമിറ്റഡ് (ചൈനീസ്: 阿里巴巴集团控股有限公司; പിൻയിൻ: Ālǐbābā Jítuán Kònggǔ Yǒuxiàn Gōngsī). 1999-ൽ സ്ഥാപിതമായ ആലിബാബ ഗ്രൂപ്പ് ഉപഭോക്താവിൽ നിന്ന് ഉപഭോക്താവിലേക്കും, ബിസിനസിൽ നിന്ന് ഉപഭോക്താവിലേക്കും, ബിസിനസിൽ നിന്ന് ബിസിനസിലേക്കും വില്പന സേവനങ്ങൾ വെബ് പോർട്ടൽ വഴി നൽകുന്നു. ഇലക്ട്രോണിക് പണകൈമാറ്റം, സെർച്ച് എഞ്ചിൻ, ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സേവനങ്ങൾ എന്നിവയും ആലിബാബയുടെ പ്രധാന സേവനങ്ങളാണ്. ലോകമെമ്പാടും വൈവിദ്ധ്യമാർന്ന മേഖലകളിൽ ആലിബാബ ഗ്രൂപ്പിന്റെ കമ്പനികൾ പ്രവർത്തിക്കുന്നു. ഫോർച്യൂൺ മാസിക ആലിബാബ ഗ്രൂപ്പിനെ ലോകത്തെ ഏറ്റവും ആദരിക്കപ്പെടുന്ന കമ്പനികളിൽ ഒന്നായി പ്രഖ്യാപിച്ചിട്ടുണ്ട്.[2][3]

ആലിബാബ ഗ്രൂപ്പിന്റെ പ്രഥമ ഓഹരി വില്പന കഴിഞ്ഞ് - 25 ബില്യൺ ഡോളറിന്റെ - ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ദിവസം 19 സെപ്റ്റംബർ 2014-ൽ ലോകത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്പനയായിരുന്നു അത്. ആദ്യ ദിനം ആലിബാബയുടെ ഓഹരിവിപണി മൂല്യം 231 ബില്യൺ യു എസ് ഡോളറായിരുന്നു.[4] ജൂൺ 2018-ലെ കണക്കുക്കൾ പ്രകാരം ആലിബാബ ഗ്രൂപ്പിന്റെ വിപണി മൂല്യം 542 ബില്യൺ ഡോളറാണ്.[5] ലോകത്തിലെ തന്നെ വലുതും മൂല്യമേറിയതുമായ പത്ത് കമ്പനികളിൽ ഒന്നാണ് ആലിബാബ..[6] ജനുവരി 2018-ൽ ടെൻസെന്റിന് ശേഷം 500 ബില്യൺ വിപണി മൂല്യം കടക്കുന്ന രണ്ടാമത്തെ കമ്പനിയായി ആലിബാബ.[7] 2018ൽ ആലിബാബ ആഗോള ബ്രാൻഡ് മൂല്യത്തിൽ ഒമ്പതാം സ്ഥാനത്താണ്.[8]

ഇരുന്നൂറിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന[9] ആലിബാബ ഗ്രൂപ്പ് ലോകത്തിലെ ഏറ്റവും വലിയ ചില്ലറവില്പനക്കാർ, ഏറ്റവും വലിയ ഇന്റർനെറ്റ് കമ്പനികളിലൊന്ന്, ഏറ്റവും വലിയ നിർമിത ബുദ്ധി കമ്പനികളിൽ ഒന്ന്, ഏറ്റവും വലിയ വെൻച്വർ ക്യാപിറ്റൽ കമ്പനികളിലൊന്ന്, ഏറ്റവും വലിയ നിക്ഷേപ കമ്പനികളിലൊന്ന് എന്നിവയാണ്.[10][11][12][13][14] അവരുടെ കീഴിലാണ് ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് ടു ബിസിനസ് (Alibaba.com), ബിസിനസ് ടു കസ്റ്റമർ (Taobao, Tmall) വാണിജ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.[15][16] 2015 മുതൽ ആലിബാബയുടെ ഓൺലൈനിലൂടെയുള്ള ആകെ വില്പനയും ലാഭവും അമേരിക്കയിലെ എല്ലാ ചില്ലറവില്പന ശൃംഖലകളുടെതും കൂടി (ആമസോൺ, വാൾമാർട്ട്, ഈബേ) കൂട്ടിയതിനേക്കാൾ കൂടുതലാണ്.[17] മാധ്യമ വ്യവസായത്തിലേക്ക് കടന്നുവന്ന ആലിബാബയുടെ വരുമാനം ഓരോ വർഷവും വർഷവും തിഗുണീഭവിച്ചുകൊണ്ടിരിക്കുന്നു.[18][19] ചൈനയിലെ സിംഗിൾസ് ഡേ ആലിബാബ ലോകത്തിലെ തന്നെ ഏറ്റവും വലിയ വില്പനദിനമാക്കി മാറ്റി. അവർക്ക് സിംഗിൾസ് ഡേ നവംബർ 11 2017ൽ മാത്രം 25.4 ബില്യൺ ഡോളറിന്റെ വിൽപ്പനയാണ് നടന്നത്.[20][21]

ചരിത്രം

തുടക്കം

ലോകപ്രശസ്തമായ ആയിരത്തൊന്ന് രാവുകളിലെ ആലിബാബ എന്ന കഥാപാത്രത്തിൽ നിന്നാണ് കമ്പനിയുടെ ആലിബാബ എന്ന പേര് എടുത്തിട്ടുള്ളത്.[22] സാൻഫ്രാൻസിസ്കോയിലുള്ള ഒരു കോഫി ഷോപ്പിൽ വെച്ചാണ് ആലിബാബ സ്ഥാപകനായ ജാക്ക് മാ ഈ പേരിൽ ആകൃഷ്ടനാകുന്നതും അതിന്റെ ലോകവ്യാപകമായ തിരിച്ചറിയപ്പെടൽ മൂലം തന്റെ കമ്പനിക്ക് ആ പേര് മതി എന്ന് തീരുമാനിക്കുന്നതും.[23][24]

പ്രാഥമിക ഓഹരി വില്പന

5 സെപ്റ്റംബർ 2014ൽ ആലിബാബ ഗ്രൂപ്പ് അമേരിക്കൻ ഓഹരി വിപണികളിൽ ലിസ്റ്റ് ചെയ്യാനായി അപേക്ഷ സമർപ്പിച്ചു. ഒരു ഓഹരിക്ക് താൽക്കാലികമായി $60 - $66 പരിധിയാണ് അപേക്ഷയിൽ പറഞ്ഞിരുന്നത്.ഓഹരിയുടെ യഥാർഥ വില ആഗോള റോഡ്ഷോകൾ നടത്തി നിക്ഷേപകരുടെ ആലിബാബ ഓഹരികളോടുള്ള മനോഭാവം മനസ്സിലാക്കിയതിനു ശേഷം ആണ് ഉറപ്പിച്ചത്.

18 സെപ്റ്റംബർ 2014ൽ ഒരു ഓഹരിക്ക് 68 ഡോളർ നിലവാരത്തിലായിരുന്നു ആലിബാബ ഓഹരി വിപണിയിൽ പ്രവേശിച്ചത്. പ്രാഥമിക വില്പനയിൽ തന്നെ 21.8 ബില്യൺ യു എസ് ഡോളറാണ് ആലിബാബ നിക്ഷേപകരിൽ നിന്ന് സമാഹരിച്ചത്. യു എസ് ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്പനയായിരുന്നു ഇത്.[25][26] 19 സെപ്റ്റംബർ 2014ൽ രാവിലെ 11:55 ന് ഒരു ഓഹരിക്ക് $92.70 നിലവാരത്തിൽ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ആലിബാബ ഓഹരികൾ വ്യാപാരം തുടങ്ങി. 22 സെപ്റ്റംബർ 2014-ൽ ആലിബാബയുടെ വാണിജ്യബാങ്കർമാർ ഗ്രീൻഷൂ അധികാരമുപയോഗിച്ച് ആദ്യം പദ്ധതിയിട്ടതിനേക്കാൾ 15% ഓഹരികൾ അധികം വിറ്റഴിച്ചതായി പ്രഖ്യാപിച്ചു. അങ്ങനെ ആകെ 25 ബില്യൺ ഡോളറിന്റെയായിരുന്നു ആലിബാബയുടെ പ്രാഥമിക ഓഹരി വില്പന.[27][28]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ആലിബാബ_ഗ്രൂപ്പ്&oldid=3970636" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്