ആൽകെമി

രസതന്ത്രത്തിന്റെ ആദിമരൂപമാണ് ആൽകെമി. ഇന്ത്യയിലിതു് രസവാതം എന്നും അറിയപ്പെട്ടിരുന്നു. മനുഷ്യന് അമരത്വം നൽകുന്നതിനു വേണ്ടിയുള്ള വിദ്യകളും, സുലഭമായ ലോഹങ്ങളെ സ്വർണ്ണമാക്കി മാറ്റുന്നതിനുള്ള വിദ്യകളുമാണ് ആൽകെമിസ്റ്റുകൾ പ്രധാനമായും കണ്ടെത്താൻ ശ്രമിച്ചിരുന്നത്. എന്നാൽ ഇക്കാര്യങ്ങളിലൊക്കെ അവർ പരാജയപ്പെട്ടെങ്കിലും സ്വേദനം പോലെയുള്ള രാസവിദ്യകൾ കണ്ടെത്തുന്നതിനും അതുവഴി രസതന്ത്രത്തിന് അടിത്തറ പാകുന്നതിനും ആൽകെമിസ്റ്റുകൾക്ക് കഴിഞ്ഞു.

വില്ല്യം ഫെറ്റസ് ഡഗ്ലസിന്റെ ദ് ആൽകെമിസ്റ്റ് എന്ന ചിത്രം. (1853-ൽ വരച്ചത്)

ചരിത്രം

ആൽകെമിയുടെ ചരിത്രം രസത്തിന്റെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. രസത്തിന്റെ വഴി എന്നാണ് രസവാതം എന്ന വാക്കിന്റെ അർത്ഥം. ബിസി 500ഓടെ രസം മറ്റ് ലോഹങ്ങളുമായി ചേർത്ത് അമാൽഗം നിർമ്മിക്കാറുണ്ടായിരുന്നു. ഏറ്റവും ആദ്യം ഉണ്ടായ ദ്രവ്യം രസമാണെന്നും അതിൽനിന്നാണ് മറ്റ് ലോഹങ്ങൾ ഉദ്ഭവിച്ചതെന്നും ആൽക്കമിസ്റ്റുകൾ വിശ്വസിച്ചിരുന്നു. രസത്തിലെ ഗന്ധകത്തിന്റെ അളവ് വ്യതിയാനപ്പെടുത്തി മറ്റ് ലോഹങ്ങൾ നിർമ്മിക്കാനാവുമെന്നും അവർ വിശ്വസിച്ചു. അതിൽ ഏറ്റവും ശുദ്ധമായത് സ്വർണമാണെന്നും അശുദ്ധ ലോഹങ്ങൾ സ്വർണമാക്കി മാറ്റണമെങ്കിൽ രസം ആവശ്യമാണെന്നും അവർ കരുതി.

"https:https://www.search.com.vn/wiki/index.php?lang=ml&q=ആൽകെമി&oldid=2157237" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്