ഇന്റർപോൾ

വിവിധ രാജ്യങ്ങളുടെ പോലീസ് സംഘടനകളുടെ കൂട്ടായ്മ

കുറ്റാന്വേഷണ രംഗത്ത് അന്താരാഷ്ട്ര സഹകരണമുൻടാക്കുവാനായി സ്ഥാപിതമായ വിവിധ രാജ്യങ്ങളുടെ പോലീസ് സംഘടനകളുടെ കൂട്ടായ്മയാണ് ഇന്റർപോൾ.ദ് ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (The International Criminal Police Organisation) എന്നാണതിന്റെ മുഴുവൻ പേര്. ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞാലുള്ള ഏറ്റവും വലിയ സംഘടനയാണിത്. 188 രാജ്യങ്ങൾ ഈ സംഘടനയിൽ അംഗമാണ്. വിയന്ന ആസ്ഥാനമാക്കി 1923 ലാണ് ഈ സംഘടന നിലവിൽ വന്നത്.യൂറൊപ്യൻ അംഗരാജ്യങ്ങളിലെ കുറ്റകൃത്യങ്ങൾ തടയിടാനായിയാണ് ഇതു പ്രാരംഭഘട്ടത്തിൽ ഈ സംഘടന ശ്രമിച്ചത്. The International Criminal Police Commission എന്നായിരുന്നു സംഘടനയുടെ പേര്. 1946 ൽ ഇത് പുനസംഘടിപ്പിക്കപ്പെട്ടു.തുടർന്ന് ആസ്ഥാനം പാരീസിലേക്കു മാറ്റി. 1956 ൽ ആണ് സംഘടന ഇന്നു കാണുന്ന പേരു സ്വീകരിച്ചത്. അംഗരാജ്യങ്ങൾ നൽകുന്ന വാർഷിക സംഭാവനയുടെ അടിസ്ഥാനത്തിലാണ് ഇന്റർപോൾ പ്രവർത്തിക്കുന്നത്.ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്നത് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അഥവാ സി.ബി.ഐ.ആണ്.

ഇന്റർപോൾ
ചുരുക്കംICPO
ഏജൻസിയെ കുറിച്ച്
രൂപീകരിച്ചത്1923
അധികാരപരിധി
അന്താരാഷ്ട്ര ഏജൻസി
രാജ്യങ്ങൾ194
ഭരണസമിതിഇന്റർപോൾ ജനറൽ അസംബ്ലി
ഭരണഘടന
പ്രവർത്തന ഘടന
ആസ്ഥാനം200, quai Charles de Gaulle, Lyon, ഫ്രാൻസ്
മേധാവികൾ
  • സിംഗപ്പൂർ Khoo Boon Hui, President
  • United States Ronald Noble, Secretary General
സൗകര്യങ്ങൾ
National Central Bureau187
വെബ്സൈറ്റ്
http://www.interpol.int/

യു.എന്നും ഫുഡ്‌ബോൾ അസ്സോസിയേഷനും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടനയാണ് ഇന്റെർപോൾ. 1923-ൽ സ്ഥാപിതമായ സംഘടനയുടെ ടെലിഗ്രാഫ് മേൽവിലാസമായിരുന്നുഇന്റെർപോൾ. പിന്നീടത് സംഘടനയുടെ പേര് തന്നെയായി മാറി.

കർത്തവ്യങ്ങൾ

അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ തടയാൻ സംയുക്തമായി ശ്രമിക്കുകയും കുറ്റവാളികളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുക, കള്ളക്കടത്ത്, ആയുധ കൈമാറ്റം തുടങ്ങിയവ പ്രവർത്തനങ്ങളെക്കുറിച്ചന്വേഷിക്കുക എന്നിവയാണ് പ്രധാന ദൌത്യങ്ങൾ.

ഘടന

ജനറൽ അസംബ്ലിയാണ് ഭരണം നടത്തുന്നത്. അസംബ്ലിയിലെ ഓരോ അംഗത്തിനും ഓരോ വോട്ടുണ്ട്‌.അസ്സംബ്ലി പന്ത്രണ്ടംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ഒരു പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നു.ഇന്റർപോൾ ആസ്ഥാനത്തെ ജനറൽ സെക്രട്ടറിയേറ്റ് എന്നു വിളിക്കുന്നു.ഫ്രാൻസിലെ ലിയോൺസ് ആണ് ഇതിന്റെ ആസ്ഥാനം.

അവലംബം

  • മാതൃഭൂമി ഹരിശ്രീ 2005 ജനുവരി 29
"https:https://www.search.com.vn/wiki/index.php?lang=ml&q=ഇന്റർപോൾ&oldid=3797905" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്