എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ

മഹാത്മാഗാന്ധിയുടെ ആത്മകഥ

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആത്മകഥയാണ്‌ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ(Gujarātī: સત્યના પ્રયોગો અથવા આત્મકથા). ഇന്നും ഏറ്റവുമധികം വിൽക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തുള്ള ഗ്രന്ഥമാണിത്[അവലംബം ആവശ്യമാണ്]. ഇന്ത്യയിലാകെ പ്രതിവർഷം രണ്ടു ലക്ഷത്തിലധികം പ്രതികൾ വിറ്റഴിക്കപ്പെടുന്ന ഈ പുസ്തത്തിന്റെ കോപ്പികളിൽ പകുതിയോളം കേരളത്തിലാണ് വിൽക്കപ്പെടുന്നത് [1]. 1927-ൽഗുജറാത്തി ഭാഷയിലാണ് ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. ആസ്സാമീസ് , ഇംഗ്ലീഷ്, ഹിന്ദി, ഒറിയ, തമിഴ്, തെലുങ്ക്,മലയാളം, കന്നട, ഉർദു, പഞ്ചാബി തുടങ്ങിയ ഭാഷകളിൽ ഗാന്ധിജിയുടെ ആത്മകഥ ലഭ്യമാണ്.[2]
ഗാന്ധിജിയുടെ കുട്ടിക്കാലം മുതൽ 1921 വരെയുള്ള കാലഘട്ടമാണ് ഇതിൽ വിവരിക്കുന്നത്. 1925 മുതൽ 1929 വരെ തന്റെ പ്രസിദ്ധീകരണമായ നവജീവൻ വാരികയിൽ ആഴ്ചകളായി എഴുതിയ ലേഖനപരമ്പരയുടെ സമാഹാരമാണിത്. ഇതിന്റെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ മൈ എക്സ്പിരിമെന്റ്സ് വിത് ട്രൂത്തും തന്റെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ യങ് ഇന്ത്യയിൽ തുടർച്ചയായി വന്ന ലേഖനങ്ങളുടെ സമാഹാരമാണ്.[3] സ്വാമി ആനന്ദിന്റേയും മറ്റു സഹപ്രവർത്തകരുടേയും നിർബന്ധത്താലാണ് തന്റെ പൊതുജീവിതത്തിന്റെ പശ്ചാത്തലരേഖ തയ്യാറാക്കാൻ ഗാന്ധിജി തുനിഞ്ഞത്. 1999-ൽ "ഗ്ലോബൽ സ്പിരിച്വൽ ആന്റ് റിലീഗിയസ് അതോറിറ്റി" ഈ പുസ്തകത്തെ ഇരുപതാം നൂറ്റാണ്ടിലെ മികച്ച 100 പുസ്തകങ്ങളിലൊന്നായി തെരഞ്ഞെടുക്കുകയുണ്ടായി.[4]

എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ
Cover page of 1993 reprint by Beacon Press.
കർത്താവ്മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി
യഥാർത്ഥ പേര്સત્યના પ્રયોગો અથવા આત્મકથા
പരിഭാഷമഹാദേവ് ദേശായി
രാജ്യംഇന്ത്യ
ഭാഷഗുജറാത്തി
വിഷയംആത്മകഥ
പ്രസാധകർനവജീവൻ ട്രസ്റ്റ്
പ്രസിദ്ധീകരിച്ച തിയതി
1927


പുറം കണ്ണികൾ

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ (വിക്കി സോഴ്സിൽ നിന്ന്)

ആത്മകഥ അഥവാ എന്റെ സത്യാന്വേഷണ പരീക്ഷണകഥ PDF ഡൗൺലോഡ് ചെയ്യൂ -copyright Free Archived 2013-06-18 at the Wayback Machine.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്