എയർ ഇന്ത്യ എക്സ്പ്രസ്സ്‌

കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ കുറഞ്ഞ നിരക്കിലുള്ള എയർലൈൻ അനുബന്ധമാണ്‌ എയർ ഇന്ത്യ എക്സ്പ്രസ്സ്‌. മിഡിൽ ഈസ്റ്റിലേക്കും സൗത്ത് ഈസ്റ്റ്‌ ഏഷ്യയിലേക്കും ആഴ്ച്ചയിൽ 175 സർവീസുകൾ നടത്തുന്നു. എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ ചാർട്ടേർസ് ആയിരുന്നു ഈ എയർലൈൻ സ്വന്തമാക്കിയിരുന്നത്. ഇപ്പോൾ എയർ ഇന്ത്യ നേരിട്ട് സ്വന്തമാക്കിയിരിക്കുന്നു.

എയർ ഇന്ത്യ എക്സ്പ്രസ്സ്‌
IATA
IX
ICAO
AXB
Callsign
EXPRESS INDIA
തുടക്കംMay 2004
തുടങ്ങിയത്29 April 2005
Operating bases
Focus cities
AllianceStar Alliance (affillate)
Fleet size25
ലക്ഷ്യസ്ഥാനങ്ങൾ26
ആപ്തവാക്യം"Simply Priceless"
മാതൃ സ്ഥാപനംAir India Limited
ആസ്ഥാനംKochi
പ്രധാന വ്യക്തികൾChairman:Rohit Nandan
CEO: K. Shyamsundar
വെബ്‌സൈറ്റ്www.airindiaexpress.in

അവലോകനം

എയർഇന്ത്യാ എക്സ്പ്രസ്സ് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ പറന്നിറങ്ങുന്നു

എയർ ഇന്ത്യയുടെ അനുബന്ധമായ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ പ്രധാനമായും പ്രവർത്തിക്കുന്നത് ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൽനിന്നും മിഡിൽ ഈസ്റ്റിലേക്കും സൗത്ത് ഈസ്റ്റ്‌ ഏഷ്യയിലേക്കുമാണ്. ആഴ്ച്ചയിൽ നൂറിൽ അധികം സർവീസുകൾ നടത്തുന്നു. എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ ചാർട്ടേർസ് ആയിരുന്നു ഈ എയർലൈൻ സ്വന്തമാക്കിയിരുന്നത്, ഇപ്പോൾ എയർ ഇന്ത്യ നേരിട്ട് സ്വന്തമാക്കിയിരിക്കുന്നു. 2005 ഏപ്രിൽ 29-നു പ്രവർത്തനമാരംഭിച്ച എയർലൈനിൻറെ ആദ്യ വിമാനം തിരുവനന്തപുരത്തിൽനിന്നും അബുദാബി വരെ ആയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ്സിൻറെ ആദ്യ വിമാനം ബോല്ലിയോൺ ഏവിയേഷൻ സർവീസസിൽനിന്നും 2005 ഫെബ്രുവരി 22-നു വായ്പ അടിസ്ഥാനത്തിൽ ലഭിച്ച പുതിയ ബോയിംഗ് 737-86 വിമാനമാണ്. 2014 ഫെബ്രുവരി 20-നു എയർലൈനിനു ബോയിംഗ് 737-800 ഉൾപ്പെടെ 20 വിമാനങ്ങളുണ്ട്.എയർലൈനിൻറെ ആസ്ഥാനം കൊച്ചിയാണ്. 2013 ജനുവരി മുതൽ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റാനുള്ള അഭ്യർത്ഥനക്കു 2012 ഡിസംബറിൽ എയർ ഇന്ത്യ ഡയറക്ടർ ബോർഡ്‌ അംഗീകാരം നൽകി.[1]ആസ്ഥാനം മാറുന്നത് ഘട്ടം ഘട്ടമായി ആയിരിക്കുമെന്നും കൊച്ചി പ്ഫ്ഫിസ് പ്രവർത്തനം ജനുവരി 1-നു (പുതുവത്സര ദിവസം) ആരംഭിക്കുമെന്നും കെ. സി. വേണുഗോപാൽ, കേന്ദ്ര വ്യോമയാന മന്ത്രി, പറഞ്ഞു.[2]

ലക്ഷ്യസ്ഥാനം

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും മിഡിൽ ഈസ്റ്റിലേക്കും സൗത്ത് ഈസ്റ്റ്‌ ഏഷ്യയിലേക്കും ആഴ്ച്ചയിൽ നൂറിൽ അധികം സർവീസുകൾ നടത്തുന്നു.

ആഭ്യന്തരം

സംസ്ഥാനംനഗരംവിമാനത്താവളംകുറിപ്പികൾഅവലംബം
India (Andhra Pradesh)VijayawadaVijayawada Airport[3]
India (Chandigarh)ChandigarhChandigarh Airport[3][4]
India (Delhi)DelhiIndira Gandhi International Airport[3][5]
India (Gujarat)SuratSurat Airport[6]
India (Jammu and Kashmir)SrinagarSheikh ul-Alam International AirportTerminated[6]
India (Karnataka)BangaloreKempegowda International Airport[7]
MangaloreMangalore International AirportSecondary hub[3]
India (Kerala)KannurKannur International AirportSecondary hub[8]
KochiCochin International AirportHub[3]
KozhikodeCalicut International AirportSecondary hub[3][9]
ThiruvananthapuramTrivandrum International AirportSecondary hub[3]
India (Maharashtra)MumbaiChhatrapati Shivaji Maharaj International Airport[3]
NagpurDr. Babasaheb Ambedkar International AirportTerminated[6]
PunePune Airport[3]
India (Punjab)AmritsarSri Guru Ram Dass Jee International Airport[3]
India (Rajasthan)JaipurJaipur International Airport[3]
India (Tamil Nadu)ChennaiChennai International Airport[3]
CoimbatoreCoimbatore International Airport[3]
MaduraiMadurai Airport[6]
TiruchirappalliTiruchirappalli International AirportSecondary hub[10]
India (Telangana)HyderabadRajiv Gandhi International Airport[6]
India (Uttar Pradesh)LucknowChaudhary Charan Singh Airport[3]
VaranasiLal Bahadur Shastri Airport[3]
India (West Bengal)KolkataNetaji Subhas Chandra Bose International AirportTerminated[3][11]

അന്താരാഷ്ട്രം

രാജ്യംനഗരംവിമാനത്താവളംകുറിപ്പുകൾRef
ബഹ്റൈൻമനാമBahrain International Airport[3]
Bangladeshധാക്കShahjalal International AirportTerminated
MalaysiaKuala LumpurKuala Lumpur International AirportTerminated[6]
ഒമാൻMuscatMuscat International Airport[3]
SalalahSalalah Airport[3]
QatarDohaHamad International Airport[3]
Saudi ArabiaDammamKing Fahd International Airport[3]
RiyadhKing Khalid International Airport[3][11]
SingaporeSingaporeChangi Airport[3]
Sri LankaColomboBandaranaike International AirportTerminated[6]
ThailandBangkokSuvarnabhumi AirportTerminated[6]
United Arab EmiratesAbu DhabiAbu Dhabi International Airport[3]
Al AinAl Ain International Airport[3]
DubaiDubai International Airport[3]
Ras Al KhaimahRas Al Khaimah International Airport[3]
SharjahSharjah International Airport[3]

സേവനങ്ങളും ബാഗ്ഗേജുകളും

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ എല്ലാ യാത്രക്കാർക്കും ഉപചാരമായി ലഘു ഭക്ഷണങ്ങളും മിനറൽ വെള്ളവും നൽകുന്നു[12]. സ്നാക്ക്സുകൾ, വായിക്കാനുള്ള പുസ്തകങ്ങൾ, മറ്റു വിനോദ കാര്യങ്ങൾ വിമാനത്തിൽനിന്നും വാങ്ങാവുന്നതാണ്. വിനീതരായ സ്റ്റാഫുകൾ നമുക്ക് നല്ല യാത്രാനുഭവം പകരാൻ സഹായങ്ങൾ നൽകാൻ സദാ തയ്യാറാണ്.ലക്ഷ്യസ്ഥാനങ്ങൾക്കനുസരിച്ചു സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗ്ഗേജ് പരിധി നിശ്ചയിക്കുന്നു. ചെറിയ കുട്ടികൾക്ക് 10 കിലോഗ്രാം സൗജന്യ ബാഗ്ഗേജ് അനുവദിക്കും. ഓരോ യാത്രക്കാരനും കയ്യിൽ 7 കിലോഗ്രാമിൽ താഴേയുള്ള ചെറിയ ബാഗ്‌ കൊണ്ടുപോവുന്നതും അനുവദനീയമാണ്. അതിൽ കൂടുതൽ ഹാൻഡ്‌ ബാഗിൽ അനുവദനീയമല്ല. സൗജന്യ ബാഗ്ഗേജ് പരിധിയിൽ കൂടുതലുള്ള ബാഗ്ഗേജുകൾക്ക് അധിക പണം നൽകേണ്ടതാണ്.

അപകടങ്ങൾ

മെയ്‌ 22, 2010-ൽ ദുബായ് – മംഗലാപുരം, എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 812, ബോയിംഗ് 737-800 വിമാനം, മംഗലാപുരം എയർപോർട്ട് റൺവേ നമ്പർ 24-ൽ ഇറങ്ങുമ്പോൾ തെന്നി നീങ്ങി വിമാനത്തിലുണ്ടായിരുന്ന 166 ആളുകളിൽ 152 യാത്രക്കാരും 6 ക്രൂ മെമ്പർമാരും കൊല്ലപ്പെട്ടു. വിമാനം റൺവേയിൽനിന്നും മരങ്ങളുള്ള താഴെ ഭാഗത്തേക്ക് വീഴുകയും തീ പിടിക്കുകയും ചെയ്തു. 8 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയും 8 യാത്രക്കാർ വിമാനത്തിൽ കയറിയതുമില്ല.[13][14]മെയ്‌ 25, 2010-ൽ ദുബായിൽനിന്നും പൂനെയിലേക്ക് പറന്ന ബോയിംഗ് 737-800 വിമാനം, പെട്ടെന്ന് 7000 അടി താഴേക്കു പോയി. തൻറെ സീറ്റ്‌ അഡ്ജസ്റ്റ് ചെയ്യുമ്പോൾ കോ-പൈലറ്റ് അബദ്ധത്തിൽ നിയന്ത്രണ കോളത്തിൽ തട്ടിയതാണ് ഇതിനു കാരണമായത്. ഈ സമയത്ത് കോക്ക്പിറ്റിൻറെ പുറത്ത് ഉണ്ടായിരുന്ന ക്യാപ്റ്റൻ, തിരിച്ചു കോക്ക്പിറ്റിൽ എത്തി വിമാനം നിയന്ത്രിച്ചു അപകടം ഒഴിവാക്കി.[15][16]

വാലിലെ ചിത്രപ്പണികൾ

ഓരോ എയർ ഇന്ത്യാ എസ്ക്പ്രസ്സ് വിമാനത്തിന്റെയും ചിറകിൽ ഇന്ത്യൻ സംസ്കാരം, പാരമ്പര്യം ചരിത്രം എന്നിവ പ്രതിബിംബിക്കുന്ന വൈവിധ്യമാർന്ന ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.

എയർ ഇന്ത്യാ എക്സ്പ്രസ്സിന്റെ വിവധ വേഷപ്പകർച്ചകൾ‍
രജിസ്ട്രേഷൻഇടത് വാൽഫോട്ടോവലത് വാൽഫോട്ടോ
1VT-AXA[A]തൃശൂർ പൂരത്തിലെ ആന പുഷ്കർ മേളയിലെ ഒട്ടകം
2VT-AXB[A]രംഗോലി ഇന്ത്യൻ പട്ടം
3VT-AXC[A]സിത്താർ തബല
4VT-AXDനിലവിളക്ക് ചെരാത്

5VT-AXEകഥകളി ഭരതനാട്യം
6VT-AXFകൊണാർക്ക് സൂര്യക്ഷേത്രം താജ്മഹൽ
7VT-AXGഇന്ത്യൻ കണ്ഠഹാരം സാരി
8VT-AXHഇന്ത്യാ ഗേറ്റ് ഗേറ്റ്‌വേ ഓഫ് ഇന്ത്യ
9VT-AXIരജപുത്ര പെയിന്റിംഗ് രാഗമാല പെയിന്റിംഗുകൾ
10VT-AXJചെങ്കോട്ട ഗ്വാളിയോർ കോട്ട
11VT-AXMമെഹറാംഗഢ് കോട്ട മൈസൂർ കൊട്ടാരം
12VT-AXNഹവാമഹൽ ഉജ്ജയന്താ കൊട്ടാരം
13VT-AXPഹംസവും ദമയന്തിയും (രവിവർമ്മച്ചിത്രം) രവിവർമ്മച്ചിത്രം
14VT-AXQകുത്തബ് മിനാർ ജന്തർ മന്തർ
15VT-AXRവള്ളംകളി കളരിപ്പയറ്റ്
16VT-AXTമയിൽ കൊക്ക്
17VT-AXUബിഹു ഗർബാ നൃത്തം
18VT-AXV[B]വിക്ടോറിയാ മെമ്മോറിയൽകൊണാർക്ക് സൂര്യക്ഷേത്രം
19VT-AXWസാഞ്ചിയിലെ സ്തൂപം ചാർമിനാർ
20VT-AXXകടൽത്തീരം ഹിമാലയം
21VT-AXZദാൽ തടാകം താർ മരുഭൂമി
22VT-AYAഎല്ലോറയിലെ ഗജപ്രതിമഅജന്ത ഗുഹാച്ചിത്രങ്ങൾ
23VT-AYBവെള്ളക്കടുവ പുള്ളിമാൻ
24VT-AYCനാഗാ ഷാൾപാട്യാല സാരി
25VT-AYDനാഗാ നാടോടിനൃത്തം മണിപ്പുരി നൃത്തം
  • ^ Have been returned to Lessors.

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്