എൻഡോമെട്രിയോസിസ്

സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയെ ബാധിക്കുന്ന ഒരു രോഗമാണ് എൻഡോമെട്രിയോസിസ്, അതിൽ ഗർഭാശയത്തിൻറെ ഉള്ളിൽ പൊതിയുന്ന ടിഷ്യു പാളിയായ എൻഡോമെട്രിയത്തിലെ കോശങ്ങൾക്ക് സമാനമായ കോശങ്ങൾ ഗര്ഭപാത്രത്തിന് പുറത്ത് വളരുന്നു. [6] [7] മിക്കപ്പോഴും ഇത് അണ്ഡാശയങ്ങളിലും ഫാലോപ്യൻ ട്യൂബുകളിലും ഗർഭാശയത്തിനും അണ്ഡാശയത്തിനും ചുറ്റുമുള്ള ടിഷ്യുകളിലാണ് കാണപ്പെടുക; അപൂർവ സന്ദർഭങ്ങളിൽ ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും സംഭവിക്കാം. [2] പെൽവിക് വേദന, കനത്ത ആർത്തവം, മലവിസർജ്ജന സമയത്തെ വേദന, വന്ധ്യത എന്നിവ ചില ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. [1] ബാധിച്ചവരിൽ പകുതിയോളം പേർക്കും വിട്ടുമാറാത്ത പെൽവിക് വേദനയുണ്ടാവാം, 70% പേർക്കും ആർത്തവസമയത്താണ് വേദന ഉണ്ടാകുന്നത്. [1] ലൈംഗികബന്ധത്തിനിടെയുള്ള വേദനയും സാധാരണമാണ്. [1] രോഗബാധിതരിൽ പകുതിയോളം ആളുകളിൽ വന്ധ്യത സംഭവിക്കുന്നു. [1] ഏകദേശം 25% വ്യക്തികൾക്ക് രോഗലക്ഷണങ്ങളില്ല, തൃതീയ കേന്ദ്രത്തിൽ വന്ധ്യത ചികിത്സയ്ക്ക് എത്തുന്നവരിൽ 85% പേർക്ക് വേദന ഒരു ലക്ഷണമല്ല. [1] [8] എൻഡോമെട്രിയോസിസിന് സാമൂഹികവും മാനസികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാം. [9]

എൻഡോമെട്രിയോസിസ്
Endometriosis as seen during laparoscopic surgery
സ്പെഷ്യാലിറ്റിGynecology
ലക്ഷണങ്ങൾPelvic pain, infertility[1]
സാധാരണ തുടക്കം20-40 years old[2][3]
കാലാവധിLong term[1]
കാരണങ്ങൾUnknown[1]
അപകടസാധ്യത ഘടകങ്ങൾFamily history[2]
ഡയഗ്നോസ്റ്റിക് രീതിBased on symptoms, medical imaging, tissue biopsy[2]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Pelvic inflammatory disease, irritable bowel syndrome, interstitial cystitis, fibromyalgia[1]
പ്രതിരോധംCombined birth control pills, exercise, avoiding alcohol and caffeine[2]
TreatmentNSAIDs, continuous birth control pills, intrauterine device with progestogen, surgery[2]
ആവൃത്തി10.8 million (2015)[4]
മരണം≈100 (0.0 to 0.1 per 100,000, 2015)[4][5]

രോഗ കാരണം പൂർണ്ണമായും വ്യക്തമല്ല.[10] എൻഡോമെട്രിയോസിസിന്റെ ഭാഗങ്ങളിൽ ഓരോ മാസവും രക്തസ്രാവമുണ്ടാകുന്നു (ആർത്തവകാലം), ഇത് വീക്കം, പാടുകൾ എന്നിവയ്ക്ക് കാരണമാകുന്നു. [1][2] എൻഡോമെട്രിയോസിസ് മൂലമുണ്ടാകുന്ന വളർച്ച കാൻസർ അല്ല. [2] രോഗനിർണയം സാധാരണയായി മെഡിക്കൽ ഇമേജിംഗുമായി ചേർന്ന് രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്; [2] എന്നിരുന്നാലും, രോഗനിർണ്ണയത്തിനുള്ള ഏറ്റവും ഉറപ്പുള്ള മാർഗ്ഗമാണ് ബയോപ്സി. [2] പെൽവിക് ഇൻഫ്‌ളമേറ്ററി ഡിസീസ്, ഇറിറ്റബിൾ ബവൽ സിൻഡ്രോം, ഇന്റർസ്റ്റീഷ്യൽ സിസ്റ്റിറ്റിസ്, ഫൈബ്രോമയാൾജിയ എന്നിവയും സമാന ലക്ഷണങ്ങളുള്ള മറ്റ് കാരണങ്ങളാണ്. [1] എൻഡോമെട്രിയോസിസ് സാധാരണയായി തെറ്റായി രോഗനിർണ്ണയം ചെയ്യപ്പെടുന്നു, സ്ത്രീകൾ പലപ്പോഴും അവരുടെ ലക്ഷണങ്ങൾ നിസ്സാരമോ സാധാരണമോ ആണെന്ന് തെറ്റായി റിപ്പോർട്ട് ചെയ്യുന്നു. [9] എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകൾക്ക് കൃത്യമായ രോഗനിർണയം ലഭിക്കുന്നതിന് വലിയ കാലതാമസം കാണിക്കുന്നു. [11]

വായിലൂടെ കഴിക്കുന്ന ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് എൻഡോമെട്രിയോസിസ് സാധ്യത കുറയ്ക്കുമെന്ന് താൽക്കാലിക തെളിവുകൾ സൂചിപ്പിക്കുന്നു. [2] [12] വ്യായാമം ചെയ്യുന്നതും വലിയ അളവിൽ മദ്യം ഒഴിവാക്കുന്നതും പ്രതിരോധത്തിന് കാരണമാകാം. [2] എൻഡോമെട്രിയോസിസിന് ചികിത്സയില്ല, എന്നാൽ നിരവധി ചികിത്സകൾ രോഗലക്ഷണങ്ങൾ മെച്ചപ്പെടുത്തും. [1] ഇതിൽ അനാൾജെസിക്കുകൾ, ഹോർമോൺ ചികിത്സകൾ അല്ലെങ്കിൽ ശസ്ത്രക്രിയ എന്നിവ ഉൾപ്പെടാം. [2] ശുപാർശ ചെയ്യുന്ന അനാൾജെസിക്ക് മരുന്നുകൾ സാധാരണയായി നാപ്രോക്സെൻ പോലെയുള്ള നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നാണ് (NSAID). [2] ഗർഭനിരോധന ഗുളികയുടെ സജീവ ഘടകം തുടർച്ചയായി കഴിക്കുന്നത് അല്ലെങ്കിൽ പ്രോജസ്റ്റോജൻ ഉള്ള ഒരു ഗർഭാശയ ഉപകരണം ഉപയോഗിക്കുന്നതും ഉപയോഗപ്രദമാകും. [2] ഗൊണാഡോട്രോപിൻ-റിലീസിംഗ് ഹോർമോൺ അഗോണിസ്റ്റ് (GnRH അഗോണിസ്റ്റ്) വന്ധ്യതയുള്ളവർക്ക് ഗർഭിണിയാകാനുള്ള കഴിവ് മെച്ചപ്പെടുത്തും. [2] മറ്റ് ചികിത്സകളിലൂടെ രോഗലക്ഷണങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാത്തവരെ ചികിത്സിക്കാൻ എൻഡോമെട്രിയോസിസ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നത് ഉപയോഗിക്കാം. [2]

2015 ലെ കണക്ക് പ്രകാരം ആഗോള തലത്തിൽ 10.8 ദശലക്ഷം ആളുകക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. മറ്റ് സ്രോതസ്സുകൾ കണക്കാക്കുന്നത് പൊതു സ്ത്രീ ജനസംഖ്യയുടെ 6 മുതൽ 10% വരെയും [1] ലക്ഷണമില്ലാത്ത സ്ത്രീകളിൽ 2 മുതൽ 11% വരെയും [10] ബാധിക്കപ്പെടുന്നു എന്നാണ്. കൂടാതെ, ഒരു സാധാരണ ജനസംഖ്യയിൽ 11% സ്ത്രീകൾക്ക് മാഗ്നെറ്റിക് റെസൊണൻസ് ഇമേജിംഗിൽ (എംആർഐ) കാണാവുന്ന എൻഡോമെട്രിയോസിസ് കണ്ടുപിടിക്കപ്പെടാത്ത അവസ്ഥയുണ്ട്. [13] [14] മുപ്പതുകളിലും നാൽപ്പതുകളിലും പ്രായമുള്ളവരിലാണ് എൻഡോമെട്രിയോസിസ് കൂടുതലായി കാണപ്പെടുന്നത്; എന്നിരുന്നാലും, എട്ട് വയസ്സ് മുതൽ പെൺകുട്ടികളിൽ ഇത് ആരംഭിക്കാം. [2]

1920-കളിൽ ആണ് എൻഡോമെട്രിയോസിസ് ഒരു പ്രത്യേക അവസ്ഥയാണെന്ന് ആദ്യമായി നിർണ്ണയിക്കപ്പെട്ടതു. [15] അതിനുമുമ്പ്, എൻഡോമെട്രിയോസിസും അഡെനോമിയോസിസും ഒരുമിച്ച് കണക്കാക്കപ്പെട്ടിരുന്നു. [15] ആരാണ് രോഗം ആദ്യം വിവരിച്ചതെന്ന് വ്യക്തമല്ല. [15]

അടയാളങ്ങളും ലക്ഷണങ്ങളും

എൻഡോമെട്രിയോസിസ് കാണിക്കുന്ന ഒരു ഡ്രോയിംഗ്

വേദനയും വന്ധ്യതയും സാധാരണ ലക്ഷണങ്ങളാണ്, എന്നിരുന്നാലും 20-25% സ്ത്രീകളും ലക്ഷണമില്ലാത്തവരാണ്. [1] സാധാരണ ലീഷ്യൻ ഉള്ള സ്ത്രീകളിൽ 50%, സിസ്റ്റിക് അണ്ഡാശയ ലീഷ്യൻ ഉള്ള സ്ത്രീകളിൽ 10%, ആഴത്തിലുള്ള എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകളിൽ 5% എന്നിവർക്ക് വേദന ഉണ്ടാകുന്നില്ല. [16]

പെൽവിക് വേദന

ആവർത്തിച്ചുള്ള പെൽവിക് വേദനയാണ് എൻഡോമെട്രിയോസിസിന്റെ പ്രധാന ലക്ഷണം. പെൽവിസിന്റെ ഇരുവശത്തും, താഴത്തെ പുറകിലും മലാശയ പ്രദേശത്തും, കാലുകൾക്ക് താഴെയും സംഭവിക്കുന്ന നേരിയ വേദന മുതൽ കഠിനമായ അല്ലെങ്കിൽ കുത്തൽ വേദന വരെയാകാം. ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന വേദനയുടെ അളവ് എൻഡോമെട്രിയോസിസിന്റെ വ്യാപ്തിയുമായോ ഘട്ടവുമായോ (1 മുതൽ 4 വരെ) ദുർബലമായിമാത്രം ബന്ധപ്പെട്ടിരിക്കുന്നു, ചില വ്യക്തികൾക്ക് വിപുലമായ എൻഡോമെട്രിയോസിസ് അല്ലെങ്കിൽ എൻഡോമെട്രിയോസിസ് വടുക്കൾ ഉണ്ടായിട്ടും വേദനയോ ഇല്ല, എന്നാൽ മറ്റ് ചിലർക്ക് വളരെ കുറഞ്ഞ എൻഡോമെട്രിയോസിസ് ആണെങ്കിലും കഠിനമായ വേദന കാണാറുണ്ട്. [17] ഏറ്റവും കഠിനമായ വേദന സാധാരണയായി ആർത്തവവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആർത്തവത്തിന് ഒരാഴ്ച മുമ്പും, ആർത്തവത്തിന് ഒരാഴ്ചയ്ക്ക് ശേഷവും വേദന ആരംഭിക്കാം, അല്ലെങ്കിൽ അത് സ്ഥിരമായിരിക്കാം. വേദന ദുർബലമാക്കുകയും വൈകാരിക സമ്മർദ്ദത്തിന് കാരണമാവുകയും ചെയ്യും. [18]

വന്ധ്യത

വന്ധ്യതയുള്ള സ്ത്രീകളിൽ മൂന്നിലൊന്നിന് എൻഡോമെട്രിയോസിസ് ഉണ്ട്. [1] എൻഡോമെട്രിയോസിസ് ഉള്ളവരിൽ ഏകദേശം 40% വന്ധ്യതയുള്ളവരാണ്. [1] വന്ധ്യതയുടെ രോഗനിർണ്ണയം രോഗത്തിന്റെ ഘട്ടത്തെ ആശ്രയിച്ചിരിക്കുന്നു. [19]

മറ്റുള്ളവ

വയറിളക്കം അല്ലെങ്കിൽ മലബന്ധം, വിട്ടുമാറാത്ത ക്ഷീണം, ഓക്കാനം, ഛർദ്ദി, മൈഗ്രെയിനുകൾ, കുറഞ്ഞ ഗ്രേഡ് പനി, കനത്ത (44%) കൂടാതെ/അല്ലെങ്കിൽ ക്രമരഹിതമായ ആർത്തവം (60%), ഹൈപ്പോഗ്ലൈസീമിയ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. [20] [21] [22] എൻഡോമെട്രിയോസിസും ചിലതരം അർബുദങ്ങളും തമ്മിൽ ബന്ധമുണ്ട്, പ്രത്യേകിച്ച് ചിലതരം അണ്ഡാശയ ക്യാൻസറുകൾ, നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ, ബ്രെയിൻ ക്യാൻസർ മുതലായവ. [23] [24] [25] എൻഡോമെട്രിയോസിസിന് എൻഡോമെട്രിയൽ ക്യാൻസറുമായി ബന്ധമില്ല. [26] അപൂർവ്വമായി, എൻഡോമെട്രിയോസിസ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ എൻഡോമെട്രിയം പോലെയുള്ള ടിഷ്യു കാണുന്നതിന് കാരണമാകും. ശ്വാസകോശത്തിലോ പ്ലൂറയിലോ എൻഡോമെട്രിയം പോലുള്ള ടിഷ്യു ഇംപ്ലാന്റ് ചെയ്യുമ്പോൾ തൊറാസിക് എൻഡോമെട്രിയോസിസ് സംഭവിക്കുന്നു. ചുമയ്ക്കുമ്പോൾ രക്തം വരിക, ശ്വാസകോശ കൊളാപ്സ്, അല്ലെങ്കിൽ പ്ലൂറൽ സ്പേസിലേക്ക് രക്തസ്രാവം എന്നിവ ഇതിന്റെ പ്രകടനങ്ങളിൽ ഉൾപ്പെടുന്നു. [10][27]

സമ്മർദ്ദം എൻഡോമെട്രിയോസിസിന്റെ ഒരു കാരണമോ അനന്തരഫലമോ ആകാം. [28]

സങ്കീർണതകൾ

ശാരീരിക ആരോഗ്യം

എൻഡോമെട്രിയോസിസിന്റെ സങ്കീർണതകളിൽ ആന്തരിക പാടുകൾ, അഡീഷനുകൾ, പെൽവിക് സിസ്റ്റുകൾ, അണ്ഡാശയത്തിലെ ചോക്ലേറ്റ് സിസ്റ്റുകൾ, റപ്റ്റഡ് സിസ്റ്റുകൾ, പെൽവിക് അഡീഷനുകളുടെ ഫലമായുണ്ടാകുന്ന മലവിസർജ്ജന, മൂത്രനാളി തടസ്സങ്ങൾ എന്നിവ ഉൾപ്പെടുന്നു. [29] എൻഡോമെട്രിയോസിസുമായി ബന്ധപ്പെട്ട വന്ധ്യത എൻഡോമെട്രിയോസിസ് മൂലമുണ്ടാകുന്ന വടുക്കൾ രൂപീകരണവും ശരീരഘടനാപരമായ വികലങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. [2]

ഒവേറിയൻ എൻഡോമെട്രിയോസിസ് ഡീസിഡുവലൈസേഷൻ, കുരു കൂടാതെ/അല്ലെങ്കിൽ വിള്ളൽ എന്നിവ വഴി ഗർഭധാരണത്തെ സങ്കീർണ്ണമാക്കിയേക്കാം. [30]

എൻഡോമെട്രിയോസിസ് ബാധിച്ച 12,000 സ്ത്രീകളിൽ 20 വർഷമെടുത്ത് നടത്തിയ പഠനത്തിൽ, എൻഡോമെട്രിയോസിസ് രോഗനിർണയം ചെയ്ത 40 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് അതേ പ്രായത്തിലുള്ള ആരോഗ്യമുള്ള വരെക്കാൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത 3 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. [31] [32]

എൻഡോമെട്രിയോസിസ് ഇല്ലാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഉള്ള സ്ത്രീകളിൽ അണ്ഡാശയ, സ്തന, തൈറോയ്ഡ് കാൻസർ ഉണ്ടാകാനുള്ള സാധ്യത 1% അല്ലെങ്കിൽ അതിൽ കുറവായിരിക്കും. [33]

മാനസികാരോഗ്യം

"എൻഡോമെട്രിയോസിസ് വിഷാദരോഗവും ഉത്കണ്ഠാ രോഗങ്ങളും വികസിപ്പിക്കുന്നതിനുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു". [34] എൻഡോമെട്രിയോസിസ് രോഗികൾ അനുഭവിക്കുന്ന പെൽവിക് വേദനയാണ് ഭാഗിക കാരണമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

അപകടസാധ്യത ഘടകങ്ങൾ

ജനിതകശാസ്ത്രം

എൻഡോമെട്രിയോസിസ് എന്നത് ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങളാൽ സ്വാധീനിക്കപ്പെടുന്ന ഒരു പാരമ്പര്യ രോഗമാണ്. [35] എൻഡോമെട്രിയോസിസ് ഉള്ള ആളുകളുടെ കുട്ടികൾക്കോ സഹോദരങ്ങൾക്കോ എൻഡോമെട്രിയോസിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്; കുറഞ്ഞ പ്രൊജസ്ട്രോണിന്റെ അളവ് ജനിതകമാകാം, ഇത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമായേക്കാം. [36][37]

സാധ്യമായ സ്ഥലങ്ങൾ

മിക്കപ്പോഴും, എൻഡോമെട്രിയോസിസ് ഇനിപ്പറയുന്നവയിൽ കാണപ്പെടുന്നു:

സാധ്യത കുറഞ്ഞ പെൽവിക് സൈറ്റുകൾ:

രോഗനിർണയം

ഡഗ്ലസിന്റെ സഞ്ചിയിലും വലത് സാക്രൂട്ടറിൻ ലിഗമെന്റിലുമുള്ള എൻഡോമെട്രിയോട്ടിക് മുറിവുകളുടെ ലാപ്രോസ്കോപ്പിക് ചിത്രം

ഒരു ആരോഗ്യ ചരിത്രവും ശാരീരിക പരിശോധനയും ആരോഗ്യ പരിപാലന പരിശീലകനെ എൻഡോമെട്രിയോസിസ് സംശയിക്കാൻ ഇടയാക്കും. എൻഡോമെട്രിയോസിസ് പരിശോധനയുടെ ആദ്യപടിയായി അൾട്രാസൗണ്ട് ഡയഗ്നോസ്റ്റിക് നടപടിക്രമം (TVUS) നടത്തുന്നതിന് വ്യക്തമായ പ്രയോജനമുണ്ട്. [38]

പല രോഗികൾക്കും രോഗനിർണയത്തിൽ കാര്യമായ കാലതാമസമുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ ശരാശരി 11.7 വർഷത്തെ കാലതാമസമാണ് പഠനങ്ങൾ കാണിക്കുന്നത്. യുകെയിലെ രോഗികൾക്ക് ശരാശരി 8 വർഷവും നോർവേയിൽ 6.7 വർഷവും കാലതാമസമുണ്ട്. [39] രോഗനിർണയം നടത്തുന്നതിന് മുമ്പ് മൂന്നിലൊന്ന് സ്ത്രീകളും അവരുടെ ജിപിയെ ആറോ അതിലധികമോ തവണ സന്ദർശിച്ചിരുന്നതായി സൂചിപ്പിക്കുന്നു. [39]


എൻഡോമെട്രിയോസിസിന്റെ ഏറ്റവും സാധാരണമായ സൈറ്റുകൾ അണ്ഡാശയങ്ങളാണ്, തുടർന്ന് ഡഗ്ലസ് പൗച്ച്, ബ്രോഡ് ലിഗമെന്റുകളുടെ പിൻഭാഗത്തെ ലീഫ്, സാക്രൂട്ടറിൻ ലിഗമെന്റുകൾ എന്നിവയാണ്.

ആഴത്തിൽ നുഴഞ്ഞുകയറുന്ന എൻഡോമെട്രിയോസിസിനെ സംബന്ധിച്ചിടത്തോളം, ടി.വി.യു.എസ്., ട്രസ്, എം.ആർ.ഐ എന്നിവയാണ് ഉയർന്ന സെൻസിറ്റിവിറ്റിയും പ്രത്യേകതയും ഉള്ള നോൺ-ഇൻവേസിവ് ഡയഗ്നോസിസ് സാങ്കേതിക വിദ്യകൾ. [40]

ലാപ്രോസ്കോപ്പി

67 x 40 എംഎം എൻഡോമെട്രിയോമ കാണിക്കുന്ന ട്രാൻസ്‌വാജിനൽ അൾട്രാസോണോഗ്രാഫി, അൽപ്പം ഗ്രയിനിയും പൂർണ്ണമായും അനക്കോയിക് ഉള്ളടക്കവും കൊണ്ട് മറ്റ് തരത്തിലുള്ള അണ്ഡാശയ സിസ്റ്റുകളിൽ നിന്ന് ഇത് വേർതിരിച്ചിരിക്കുന്നു.

പെൽവിക്/അബ്‌ഡോമിനൽ എൻഡോമെട്രിയോസിസിന്റെ വ്യാപ്തിയും തീവ്രതയും കൃത്യമായി കണ്ടുപിടിക്കാനുള്ള ഒരേയൊരു മാർഗ്ഗമാണ് ലാപ്രോസ്കോപ്പി. [41] പൊക്കിൾ, ഹെർണിയ സഞ്ചികൾ, ഉദരഭിത്തി, ശ്വാസകോശം, വൃക്കകൾ എന്നിവ പോലുള്ള പെൽവിക് സൈറ്റുകൾക്ക് ലാപ്രോസ്കോപ്പി ബാധകമായ പരിശോധനയല്ല. [41]

ലീഷ്യൻ ബാഹ്യമായി ദൃശ്യമാകുന്നില്ലെങ്കിൽ (ഉദാഹരണത്തിന്, യോനിയിലെ എൻഡോമെട്രിയോട്ടിക് നോഡ്യൂൾ) അല്ലെങ്കിൽ അധിക വയറുവേദനയില്ലെങ്കിൽ ലാപ്രോസ്കോപ്പി ദൃശ്യവൽക്കരണം അനുവദിക്കുന്നു. [41] വളർച്ചകൾ (ലീഷ്യൻ) ദൃശ്യമാകുന്നില്ലെങ്കിൽ, രോഗനിർണയത്തിന് ഒരു ബയോപ്സി എടുക്കണം. [42] രോഗനിർണ്ണയത്തിനുള്ള ശസ്ത്രക്രിയയും അതേ സമയം തന്നെ എൻഡോമെട്രിയോസിസിന്റെ ശസ്ത്രക്രിയാ ചികിത്സയും അനുവദിക്കുന്നു.

ലാപ്രോസ്‌കോപ്പിക് നടപടിക്രമത്തിനിടയിൽ, ലീഷ്യൻ ഇരുണ്ട നീല, കറുപ്പ്, ചുവപ്പ്, വെള്ള, മഞ്ഞ, തവിട്ട് അല്ലെങ്കിൽ പിഗ്മെന്റില്ലാത്തതായി കാണപ്പെടും. മുറിവുകൾ വലുപ്പത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. [43] പെൽവിസിന്റെ ചുവരുകൾക്കുള്ളിൽ ചിലത് ദൃശ്യമാകണമെന്നില്ല, കാരണം വന്ധ്യതയുള്ള സ്ത്രീകളിൽ സാധാരണയായി കാണപ്പെടുന്ന പെരിറ്റോണിയം 6-13% കേസുകളിൽ ബയോപ്സിയിൽ എൻഡോമെട്രിയോസിസ് വെളിപ്പെടുത്തുന്നു. [44] ആദ്യകാല എൻഡോമെട്രിയോസിസ് സാധാരണയായി പെൽവിക്, ഇൻട്രാ അബ്ഡൊമിനൽ അവയവങ്ങളുടെ ഉപരിതലത്തിലാണ് സംഭവിക്കുന്നത്. [43] ആരോഗ്യ പരിരക്ഷാ ദാതാക്കൾ എൻഡോമെട്രിയോസിസിന്റെ പ്രദേശങ്ങളെ ഇംപ്ലാന്റുകൾ, മുറിവുകൾ അല്ലെങ്കിൽ നോഡ്യൂളുകൾ എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ വിളിക്കാം. അണ്ഡാശയത്തിനുള്ളിൽ എൻഡോമെട്രിയോമ അല്ലെങ്കിൽ "ചോക്കലേറ്റ് സിസ്റ്റുകൾ", "ചോക്കലേറ്റ്" എന്നിങ്ങനെ വലിയ ലീഷ്യൻ കാണപ്പെടാം. അവയിൽ കട്ടിയുള്ള തവിട്ട് കലർന്ന ദ്രാവകം അടങ്ങിയിരിക്കുന്നു, കൂടുതലും പഴയ രക്തം. [43]

അൾട്രാസൗണ്ട്

എൻഡോമെട്രിയോമയുടെ രോഗനിർണയത്തിലും ആഴത്തിലുള്ള എൻഡോമെട്രിയോസിസ് ശസ്ത്രക്രിയക്ക് മുമ്പും യോനിയിലെ അൾട്രാസൗണ്ട് പരിശോധനയ്ക്ക് ഒരു ക്ലിനിക്കൽ മൂല്യമുണ്ട്. [45] എൻഡോമെട്രിയോസിസിന്റെ വ്യക്തമായ ക്ലിനിക്കൽ സംശയമുള്ള വ്യക്തികളിൽ രോഗം പടരുന്നത് തിരിച്ചറിയുന്നതിന് ഇത് ബാധകമാണ്. [45] വജൈനൽ അൾട്രാസൗണ്ട് ചെലവുകുറഞ്ഞതും എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതും വൈരുദ്ധ്യങ്ങളില്ലാത്തതും തയ്യാറെടുപ്പ് ആവശ്യമില്ലാത്തതുമായ ഒരു നടപടിക്രമമാണ്. [45] അൾട്രാസൗണ്ട് വിലയിരുത്തൽ പിൻഭാഗത്തെയും മുൻഭാഗത്തെയും പെൽവിക് കമ്പാർട്ടുമെന്റുകളിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ, സോണോഗ്രാഫർക്ക് എൻഡോമെട്രിയോട്ടിക് നോഡ്യൂളുകൾക്കായി തിരയാൻ കഴിയും. [46] ആഴത്തിൽ നുഴഞ്ഞുകയറുന്ന എൻഡോമെട്രിയോസിസിന്റെ സോണോഗ്രാഫിക് കണ്ടെത്തൽ മെച്ചപ്പെടുത്തുന്നത് ഡയഗ്നോസ്റ്റിക് ലാപ്രോസ്കോപ്പികളുടെ എണ്ണം കുറയ്ക്കുക മാത്രമല്ല, മാനേജ്മെന്റിനെ നയിക്കുകയും ജീവിത നിലവാരം ഉയർത്തുകയും ചെയ്യും. [46]

എംആർഐ

ലീഷ്യൻ കണ്ടെത്തുന്നതിനുള്ള മറ്റൊരു രീതിയാണ് എംആർഐ. [41] എന്നിരുന്നാലും അതിന്റെ ചിലവും പരിമിതമായ ലഭ്യതയും കാരണം എംആർഐ വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ല. [41][47]

മാർക്കറുകൾ

എൻഡോമെട്രിയോസിസ് മാർക്കറുകളാണ് ഗവേഷണത്തിന്റെ ഒരു മേഖല. [48]

2010-ൽ, എൻഡോമെട്രിയോസിസിനുള്ള എല്ലാ നിർദ്ദിഷ്ട ബയോമാർക്കറുകളുടെയും കാര്യക്ഷമത വ്യക്തമല്ലായിരുന്നു, എന്നിരുന്നാലും ചിലത് പ്രതീക്ഷ നൽകുന്നതായി പറയുന്നു. [48] കഴിഞ്ഞ 20 വർഷമായി ഉപയോഗിക്കുന്ന ഒരു ബയോ മാർക്കർ CA-125 ആണ്. [48] എൻഡോമെട്രിയോസിസിന്റെ ലക്ഷണങ്ങളുള്ളവരിൽ ഈ ബയോ മാർക്കർ ഉണ്ടെന്ന് 2016 ലെ ഒരു അവലോകനം കണ്ടെത്തി; കൂടാതെ, അണ്ഡാശയ അർബുദം നിരസിച്ചുകഴിഞ്ഞാൽ, CA-125 പോസിറ്റീവ് ആകുന്നത് രോഗനിർണയം സ്ഥിരീകരിച്ചേക്കാം. [49] എൻഡോമെട്രിയോസിസ് ചികിത്സയ്ക്കിടെ CA-125 ലെവലുകൾ കുറയുന്നതായി കാണപ്പെടുന്നു, പക്ഷേ ഇത് രോഗ പ്രതികരണവുമായി ഒരു ബന്ധവും കാണിച്ചിട്ടില്ല. [48]

പ്രതിരോധം

പതിവ് വ്യായാമം, മദ്യം, കഫീൻ എന്നിവ ഒഴിവാക്കുന്നത് പോലെ, വായിലൂടെ കഴിക്കുന്ന ഗർഭനിരോധന മാർഗ്ഗങ്ങളുടെ ഉപയോഗം എൻഡോമെട്രിയോസിസ് വരാനുള്ള സാധ്യത കുറയ്ക്കുന്നതായി പരിമിതമായ തെളിവുകൾ സൂചിപ്പിക്കുന്നു. [2] [12]

ചികിത്സ

എൻഡോമെട്രിയോസിസിന് ചികിത്സയില്ലെങ്കിലും, വേദനയുടെ ചികിത്സയും എൻഡോമെട്രിയോസിസുമായി ബന്ധപ്പെട്ട വന്ധ്യതയുടെ ചികിത്സയും ഇതിന്റെ ഭാഗമാണ്. [50] മിക്ക കേസുകളിലും, ആർത്തവവിരാമം (സ്വാഭാവികമോ ശസ്ത്രക്രിയയോ) പ്രക്രിയയെ കുറയ്ക്കും. [51] ചെറുപ്പക്കാരിൽ, ചില ശസ്ത്രക്രിയാ ചികിത്സകൾ എൻഡോമെട്രിയോട്ടിക് ടിഷ്യു നീക്കം ചെയ്യാനും സാധാരണ ടിഷ്യുവിന് കേടുപാടുകൾ വരുത്താതെ അണ്ഡാശയത്തെ സംരക്ഷിക്കാനും ശ്രമിക്കുന്നു. [10][52]

രോഗലക്ഷണങ്ങളുടെയും പരിശോധനയുടെയും മറ്റ് സാധ്യതയുള്ള കാരണങ്ങളെ തള്ളിക്കളയുന്ന അൾട്രാസൗണ്ട് കണ്ടെത്തലുകളുടെയും സാന്നിധ്യത്തെ അടിസ്ഥാനമാക്കി വേദന കൈകാര്യം ചെയ്യുന്നതിനുള്ള ഫാർമക്കോതെറാപ്പി ആരംഭിക്കാവുന്നതാണ്. [53]

ശസ്ത്രക്രിയ

ശസ്ത്രക്രിയ സാധാരണയായി ലാപ്രോസ്കോപ്പിക് ആയി (കീഹോൾ സർജറി വഴി) നടത്തണം. [42] എൻഡോമെട്രിയോസിസ്, ഇലക്ട്രോകോഗുലേഷൻ, [54] അഡീഷനുകളുടെ ലിസിസ്, എൻഡോമെട്രിയോമകളുടെ വിഘടനം, സാധാരണ പെൽവിക് അനാട്ടമി സാധ്യമാകുന്നിടത്തോളം പുനഃസ്ഥാപിക്കൽ എന്നിവ ചികിത്സയിൽ ഉൾപ്പെടുന്നു. [42] [55] ലാപ്രോസ്കോപ്പിക് സർജറി ഉപയോഗിക്കുമ്പോൾ, എൻഡോമെട്രിയോസിസ് ടിഷ്യുവും അഡീഷനുകളും നീക്കം ചെയ്യുന്നതിനായി മുറിവുകളിലൂടെ ചെറിയ ഉപകരണങ്ങൾ തിരുകുന്നു. മുറിവുകൾ വളരെ ചെറുതായതിനാൽ, നടപടിക്രമത്തിന് ശേഷം ചർമ്മത്തിൽ ചെറിയ പാടുകൾ മാത്രമേ ഉണ്ടാകൂ, മിക്ക വ്യക്തികളും ശസ്ത്രക്രിയയിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കുന്നു. [56] എൻഡോമെട്രിയോസിസ് ചികിത്സിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ ശസ്ത്രക്രിയയാണ് എക്സിഷൻ എന്ന് പല എൻഡോമെട്രിയോസിസ് വിദഗ്ധരും വിശ്വസിക്കുന്നു. [57]

സമൂഹവും സംസ്കാരവും

പൊതു വ്യക്തികൾ

താഴെപ്പറയുന്നവർ ഉൾപ്പടെ നിരവധി വ്യക്തികൾ എൻഡോമെട്രിയോസിസിന്റെ അനുഭവത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്:

അവലംബം

പുറം കണ്ണികൾ

Classification
External resources
"https:https://www.search.com.vn/wiki/index.php?lang=ml&q=എൻഡോമെട്രിയോസിസ്&oldid=4021067" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്