ഓപ്പറേഷൻ ശക്തി

ഓപ്പറേഷൻ ശക്തി
പ്രമാണം:File:ShaktiBomb.jpg
ഓപ്പറേഷൻ ശക്തിയിൽ പരീക്ഷിക്കപ്പെട്ട ബോംബുകളിൽ ഒന്ന്
Information
Countryഇന്ത്യ
Test siteപൊഖ്റാൻ ആണവ പരീക്ഷണ റേഞ്ച്
Period11-13 മെയ് 1998
Number of tests5
Test typeഭൂമിക്കടിയിൽ
Device typeഫിഷൻ, ഫ്യൂഷൻ
Max. yield43 കിലോടൺ
Navigation
Previous testബുദ്ധൻ ചിരിക്കുന്നു
Next testഇല്ല

ഇന്ത്യ നടത്തിയ രണ്ടാമത്തെ ആണവ പരീക്ഷണമാണ് ഓപ്പറേഷൻ ശക്തി അഥവാ പൊഖ്റാൻ-2 എന്നറിയപ്പെടുന്നത്. ഇതിൽ അഞ്ച് ആണവായുധ പരീക്ഷണങ്ങളാണ് നടത്തിയത്. 1998 മേയ് 11 നും 13 നുമായിരുന്നു പരീക്ഷണങ്ങൾ. രാജസ്ഥാനിലെ ജയ്‌സാൽമൈർ ജില്ലയിലെ പൊഖ്റാനിലെ ഇന്ത്യൻ ആർമി ബേസായ പൊഖ്റാൻ പരീക്ഷണ റേഞ്ചിലാണ് ഈ പരീക്ഷണം നടത്തിയത്.

സാങ്കേതികവിവരങ്ങൾ

അഞ്ച് പരീക്ഷണങ്ങൾ നടത്തിയതിൽ ആദ്യത്തേത് ഫ്യൂഷൻ ബോംബും ബാക്കി നാലെണ്ണം ഫിഷൻ ബോംബും ആയിരുന്നു.[1] 12 കിലോടൺ പ്രഹരശേഷിയുള്ളതായിരുന്നു ആദ്യ പരീക്ഷണം. രണ്ടാമത്തേത് 43 കിലോ ടൺ ശേഷിയുള്ളതും.[1] അതായത് ഹിരോഷിമയിൽ വർഷിച്ച ബോംബിന്റെ മൂന്നിരട്ടി പ്രഹരശേഷിയുള്ളതായിരുന്നു രണ്ടാമത്തെ പരീക്ഷണം. മറ്റ് മൂന്ന് പരീക്ഷണങ്ങളും ഒരു കിലോ ടണ്ണിനേക്കാൾ കുറവ് പ്രഹരശക്തിയുള്ളതായിരുന്നു.[1]

ആദ്യ മൂന്ന് പരീക്ഷണങ്ങൾ മെയ് 11നും മറ്റ് രണ്ടെണ്ണം മെയ് 13നും ആണ് നടത്തിയത്.

രാഷ്ട്രീയ പശ്ചാത്തലം

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) ഇന്ത്യയിലെ സുപ്രധാന രാഷ്ട്രീയകക്ഷിയായി ഉയർന്നുവരികയായിരുന്നു. തങ്ങൾ ഇന്ത്യ ഭരിക്കുകയാണെങ്കിൽ ഇന്ത്യയെ ഒരു പ്രധാന ആണവരാഷ്ട്രമാക്കി മാറ്റുക എന്നത് ബി.ജെ.പി.യുടെ പ്രഖ്യാപിതനയങ്ങളിലൊന്നായിരുന്നു.[2] 1996 മെയ് മാസത്തിൽ വെറും 13 ദിവസം രാജ്യം ഭരിച്ചപ്പോൾ പ്രസ്തുത ലക്ഷ്യം സഫലമാക്കാൻ അവർക്കായില്ല.

രണ്ട് വർഷങ്ങൾക്കുശേഷം 1998 മാർച്ച് 10-ന്, 13 പാർട്ടികളുടെ ശക്തമായ കൂട്ടുകെട്ടോടെ ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തി. ഒട്ടും താമസിയാതെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പ്രഖ്യാപിച്ചു "ആണവായുധ പരീക്ഷണങ്ങളടക്കം ദേശീയസുരക്ഷ ശക്തമാക്കുന്നതിൽ ഈ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധരാണ്."[2]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഓപ്പറേഷൻ_ശക്തി&oldid=3729001" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്