ഓഷ്

ഓഷ് കിർഗിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമാണ്. രാജ്യത്തിൻറെ തെക്ക് ഭാഗത്തുള്ള ഫെർഗാന താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം മിക്കപ്പോഴും "കാപ്പിറ്റൽ ഓഫ് ദ സൌത്ത്" എന്നറിയപ്പെടുന്നു. രാജ്യത്തെ ഏറ്റവും പഴക്കമുള്ള നഗരമായി കണക്കാക്കപ്പെടുന്ന ഓഷ് (ഏകദേശം 3000 വർഷത്തിൽ കൂടുതൽ പഴക്കം), 1939 മുതൽ ഓഷ് പ്രവിശ്യയുടെ ഭരണകേന്ദ്രമായി പ്രവർത്തിക്കുന്നു. ഈ നഗരത്തിൽ വംശീയമായി ഒരു മിശ്രിത ജനസംഖ്യയാണുള്ളത്. 2012 ലെ കണക്കുകൾപ്രകാരം കിർഗിസ്, ഉസ്ബക്, റഷ്യൻ, താജിക് തുടങ്ങിയ പ്രധാന വംശീയ വിഭാഗങ്ങളും മറ്റ് ചെറിയ വർഗ്ഗങ്ങളും ഉൾപ്പെടെ ഏകദേശം 255,800 ആണ് ഈ നഗരത്തിലെ ജനസംഖ്യ.

ഓഷ്

Ош
പതാക ഓഷ്
Flag
Official seal of ഓഷ്
Seal
ഓഷ് is located in Kyrgyzstan
ഓഷ്
ഓഷ്
Location in Kyrgyzstan
Coordinates: 40°31′48″N 72°48′0″E / 40.53000°N 72.80000°E / 40.53000; 72.80000
Country Kyrgyzstan
RegionOsh Region
ഭരണസമ്പ്രദായം
 • MayorAitmamat Kadyrbaev
വിസ്തീർണ്ണം
 • ആകെ182.5 ച.കി.മീ.(70.5 ച മൈ)
ഉയരം
963 മീ(3,159 അടി)
ജനസംഖ്യ
 (2015)[2]
 • ആകെ255,400
സമയമേഖലUTC+6 (KGT)
വെബ്സൈറ്റ്http://oshcity.kg

മദ്ധ്യേഷ്യയിലെ ഏറ്റവും വലുതും തിരക്കേറിയതും എല്ലായ്പ്പോഴും സജീവവുമായ മാർക്കറ്റ് ആണ് ഓഷ്. അതുപോലെ സിൽക്ക് റോഡിനു സമാന്തരമായുള്ള ഒരു പ്രധാന വ്യാപാരകേന്ദ്രമായ ഇതിൻറെ ചരിത്ര പ്രാധാന്യത്തെ പരാമർശിക്കുന്നതിന് ഗ്രേറ്റ് സിൽക്ക് റോഡ് ബസാർ എന്നു പേരു നൽകിയിരിക്കുന്നു. സോവിയറ്റ് കാലഘട്ടത്തിൽ സ്ഥാപിതമായ നഗരത്തിന്റെ വ്യാവസായിക അടിത്തറ സോവിയറ്റ് യൂണിയൻറെ തകർച്ചയ്ക്കു ശേഷം തകർന്നടിയുകയും അടുത്തകാലത്തുമാത്രം പുനരുജ്ജീവനം ചെയ്യാൻ തുടങ്ങിയതുമാണ്.

തെക്കൻ കിർഗിസ് "രാജ്ഞി" കുർമാൻജാൻ ദാറ്റ്കയുടെ സ്മാരകം, സോവിയറ്റ് കാലഘട്ടത്തിനുശേഷം അവശേഷിച്ച ഏതാനും ലെനിൻ പ്രതിമകൾ തുടങ്ങി നിരവധി ചരിത്ര സ്മാരകങ്ങൾ ഇവിടെ നിലനിൽക്കുന്നു. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം തുറന്നുകൊടുത്ത ഒരു റഷ്യൻ ഓർത്തഡോക്സ് ദേവാലയം, രാജ്യത്തെ ഏറ്റവും വലിയ പള്ളി (വ്യാപാരകേന്ദ്രത്തിനു തൊട്ട് സ്ഥിതിചെയ്യുന്നു), പതിനാറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട റാബത് അബ്ദുൽഖാൻ മസ്‍ജിദ് എന്നവയും ഇവിടെ കാണാവുന്നതാണ്. കിർഗിസ്ഥാനിലെ ഏക ലോക പൈതൃക സ്ഥലമായ സുലൈമാൻ പർവ്വതം ഓഷെ നഗരത്തിൻറെയും അതിൻറെ പരിസരപ്രദേശങ്ങളുടേയും മനോഹരമായ കാഴ്ച നൽകുന്നു. "സ്റ്റോൺ ടവർ" എന്നറിയപ്പെടുന്ന പുരാതനകാലത്തെ പ്രശസ്തമായ നാഴികക്കല്ലായി ചില ഗവേഷകരും ചരിത്രകാരന്മാരും ഈ പർവ്വതത്തെ കരുതുന്നു. ക്ലോഡിയസ് ടോളമി തന്റെ പ്രസിദ്ധമായ ഭൂമിശാസ്ത്രഗ്രന്ഥത്തിൽ (ടോളമി) ഇതേക്കുറിച്ച് എഴുതിയിട്ടുണ്ട്. യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിൽ കാരവനുകൾ സഞ്ചരിച്ചിരുന്ന പുരാതന സിൽക് റോഡിലെ കരമാർഗ്ഗമുള്ള വ്യാപാര പാതയുടെ മദ്ധ്യ ബിന്ദുവായി ഓഷ് അറിയപ്പെട്ടിരുന്നു.[3]  നാഷണൽ ഹിസ്റ്റോറിക്കൽ & ആർക്കിയോളജിക്കൽ മ്യൂസിയം കോംപ്ലക്സ് സുലൈമാൻ ഈ പർവ്വതത്തിനുള്ളിൽ കൊത്തിയെടുത്തു നിർമ്മിച്ചതാണ്. പുരാവസ്തു, ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ കണ്ടെത്തലുകൾ, പ്രാദേശിക സസ്യജാതികളുടെയും ജന്തുക്കളുടെയും വിവരങ്ങൾ എന്നിവയെക്കുറിച്ചെല്ലാമുള്ള വിവരങ്ങൾ ഇവിടെനിന്നു ലഭിക്കുന്നു.ആദ്യ പാശ്ചാത്യ-ശൈലിയിലുള്ള സൂപ്പർമാർക്കറ്റ് നരോഡ്നിയി 2007 മാർച്ചിൽ ഇവിടെ തുറന്നിരുന്നു.[4]


ഓഷ് സിറ്റി 182.5 ചതുരശ്ര കിലോമീറ്റർ (70.5 ചതുരശ്രമൈൽ) വിസ്തൃതിയുള്ളതും തലസ്ഥാന നഗരമായ ബിഷ്കെക്ക് പോലെ ഏതെങ്കിലും പ്രവിശ്യയുടെ ഭാഗമല്ലാതെ പ്രത്യേകമായി നിയന്ത്രിക്കപ്പെടുന്നതുമാണ്. എന്നിരുന്നാൽക്കൂടി ഇത് ഒാഷ് മേഖലയുടെ ആസ്ഥാനവുമാണ്. നഗരപരിസരങ്ങൾക്കു പുറമെ മറ്റു 11 ഗ്രാമങ്ങളുടെ നിയന്ത്രണവും ഈ നഗരത്തിനാണ് നൽകിയിരിക്കുന്നത്. അൽമലിക്, അരക്, ഗുൽബാർ-ടോളോയ്ക്കോൺ, ജപലാക്, കെങ്കേശ്, കെർമെ-ടോ, ഓർക്കെ, പ്യാറ്റിലെറ്റ്ക, റ്റീക്, ഒസ്ഗർ, ടെലോയ്ക്കോൺ എന്നീ ഗ്രാമങ്ങളുടെ ഭാഗങ്ങൾ എന്നിവയാണിവ.

ജനസംഖ്യ

ബിഷ്കെക്കിന് ശേഷം കിർഗിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമാണ് ഓഷ്. 2009 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 258,111 ആയിരുന്നു. ഇതിൽ ഓഷ് നഗരത്താൽ നിയന്ത്രിക്കപ്പെടുന്ന 11 ഗ്രാമങ്ങളിലെ 25,925 പേരും ഉൾപ്പെടുന്നു.

Downtown Osh, seen from Sulayman Too on 7 August 2006.

ചരിത്രം

ആദ്യകാല ചരിത്രം

മധ്യേഷ്യയിലെ ഏറ്റവും പുരാതനമായ ജനവാസകേന്ദ്രങ്ങളിലൊന്നാണ് ഈ നഗരം. സിൽക്ക് റോഡിനു സമാന്തരമായി നിലനിൽക്കുന്ന ഒരു പ്രധാന സിൽക്ക് ഉത്പാദനകേന്ദ്രമായി എട്ടാം നൂറ്റാണ്ടിൻറെ പ്രാരംഭത്തിൽ ഓഷ് അറിയപ്പെട്ടിരുന്നു. ഈ പ്രശസ്തമായ വ്യാപാര മാർഗ്ഗം അലൈ മൗണ്ടൈൻസ് മുറിച്ച് കിഴക്ക് കാഷ്‍ഗറിലേക്ക് എത്തുന്നു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഓഷ്&oldid=3911974" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്