കട്ടി

പൂർവ്വേഷ്യയിലും ദക്ഷിണപൂർവ്വേഷ്യയിലും തൂക്കമളക്കാനായി ഉപയോഗിക്കുന്ന ഒരു മാത്രയാണ് കട്ടി (/[invalid input: 'icon']ˈkɛtɪ/ [1]). ആണ് ഇതിന്റെ സംജ്ഞയായി ഉപയോഗിക്കുന്നത്. പരമ്പരാഗതമായി ചൈനയിൽ നിലവിലുള്ള ഒരു അളവുമാത്രയാണിത്. ഭക്ഷണവസ്തുക്കളും പലചരക്കുമാണ് കട്ടി ഉപയോഗിച്ച് തൂക്കാറുള്ളത്. 100 കട്ടി ചേർന്നതാണ് പികുൾ. ഒരു കട്ടിയുടെ പതിനാറിലൊന്നാണ് ടേൽ. ഹോങ്ക് കോങ്ങിൽ ഉപയോഗിച്ചിരുന്ന ഒരു മാത്രയായ സ്റ്റോൺ 120 കട്ടിക്ക് തുല്യമാണ്. ഗ്വാൻ (鈞) 30 കട്ടികളാണ്. മലായ് ഭാഷയിലെ കാറ്റി (kati) എന്ന വാക്കിൽ നിന്നാണ് ഈ വാക്ക് ഉദ്ഭവിച്ചത്.

കട്ടി
Chinese name
Chinese
Vietnamese name
Vietnamesecân
Korean name
Hangul
Hanja
Japanese name
Kanji
Hiraganaきん
Malay name
Malaykati
Indonesian name
Indonesiankati

ഹോങ്ക് കോങ്ങിൽ 604.78982 ഗ്രാം ഭാരമാണ് കട്ടിയുടെ ഭാരമായി നിജപ്പെടുത്തിയിരിക്കുന്നത്. [2] മലേഷ്യയിൽ ഇത് 604.79 ഗ്രാമും [3] സിങ്കപ്പൂരിൽ 604.8 ഗ്രാമുമാണ്. [4] ചില രാജ്യങ്ങളിൽ ഭാരം 600 ഗ്രാമും (തായ്‌വാൻ[5] തായ്‌ലാന്റ് എന്നീ രാജ്യങ്ങൾ).

ചൈനയുടെ ഭൂഘണ്ഡപ്രദേശങ്ങളിൽ കട്ടി 500 ഗ്രാമായാണ് നിജപ്പെടുത്തിയിരിക്കുന്നത്. ചൈനയിൽ ഇതിനെ ചന്തക്കട്ടി എന്നോ കിട്ടി (市斤 ഷിജിൻ) എന്നോ ആണ് വിളിക്കുന്നത്. "മെട്രിക് കട്ടി" (公斤 ഗോങ്ജിൻ) എന്നാണ് ചൈനയിൽ കിലോഗ്രാമിനെ വിളിക്കുന്നത്.

തായ്‌പേയിൽ ചായയുടെ വില കട്ടിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

ഉദ്ഭവം

221 ബി.സി.യിൽ അളവു‌തൂക്കങ്ങൾ ഏകോപിപ്പിക്കാൻ ചിൻ ഷി ഹ്വാങ്ങ് ഡി ചക്രവർത്തി പുറപ്പെടുവിച്ച ഉത്തരവ് രേഖപ്പെടുത്തിയിട്ടുള്ള 5-കട്ടി ഭാരം.

ചൈനയിലെ ആദ്യ ചക്രവർത്തിയായിരുന്നു ചിൻ ഷി ഹ്വാങ്ങ് ഡി ആണ് ചൈനയിലെ അളവുതൂക്കങ്ങൾ ഏകോപിപ്പിച്ചത്. [6]

മലയാളത്തിൽ

മലയാളഭാഷയിൽ ഏതുഭാരവും തുലാസുപയോഗിച്ച് അളക്കാനുപയോഗിക്കുന്ന തൂക്കപ്പടികളെ കട്ടി എന്ന് വിളിക്കാറുണ്ട്.

തോല ഒരു അളവു തൂക്കക്കട്ടി,1 തോല = 11.66 ഗ്രാം

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Wiktionary
കട്ടി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https:https://www.search.com.vn/wiki/index.php?lang=ml&q=കട്ടി&oldid=3802615" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്