കലേസിയോൺ

കൺപോളകളിലെ സീബാഗ്രന്ഥിയിലെ തടസ്സങ്ങൾ മൂലം ഉണ്ടാകുന്ന ഒരു സിസ്റ്റാണ് കലേസിയോൺ ഇത് മെയ്ബോമിയൻ സിസ്റ്റ് എന്നും അറിയപ്പെടുന്നു.[4][5] ഇവ സാധാരണയായി കൺപോളയുടെ മധ്യത്തിലാണ് കാണപ്പെടുന്നത്. സാധാരണ കൺകുരുവിന് ഉള്ളപോലെ വേദന ഇവയ്ക്ക് ഉണ്ടാവുകയില്ല. പതിയെ, ഏതാനും ആഴ്‌ചകൾക്കുള്ളിൽ ആണ് ഈ തടിപ്പ് വലുതാവുന്നത്.[2]

കലേസിയോൺ
മറ്റ് പേരുകൾമെയ്ബോമിയൻ ഗ്രന്ഥി ലിപ്പോഗ്രാനുലോമ[1]
കലേസിയോൺ ബാധിച്ച കൺപോള
ഉച്ചാരണം
സ്പെഷ്യാലിറ്റിനേത്രവിജ്ഞാനം, ഒപ്റ്റോമെട്രി
ലക്ഷണങ്ങൾകൺപോളയുടെ നടുവിൽ ചുവന്ന വേദനയില്ലാത്ത സിസ്റ്റ് [2]
സാധാരണ തുടക്കംക്രമേണ, ഏതാനും ആഴ്ചകൾക്കുള്ളിൽ[2]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്സ്റ്റൈ, സെല്ലുലൈറ്റിസ്[2]
Treatmentചൂട് വെയ്ക്കുക, സ്റ്റീറോയിഡ് ഇൻജക്ഷൻ, ശസ്ത്രക്രിയ[2]
ആവൃത്തിഅജ്ഞാതം[3]

ഒരു സ്റ്റൈക്ക് ശേഷമോ, അല്ലെങ്കിൽ കട്ടിയാവുന്ന എണ്ണ, ഗ്രന്ഥികളിൽ ഉണ്ടാക്കുന്ന തടസ്സങ്ങൾ മൂലമോ ഇത് ഉണ്ടാകാം.[2] സാധാരണയായി മെയ്ബോമിയൻ ഗ്രന്ഥിയിലെ തടസ്സങ്ങളാണ് കലേസിയോണിന് കാരണം, പക്ഷെ സെയ്സ് ഗ്രന്ഥി തടസ്സങ്ങൾ മൂലവും ഇത് ഉണ്ടാകാം.[6] ഒറ്റ നോട്ടത്തിൽ കലേസിയോൺ സ്റ്റൈ (കൺകുരു) പോലെയാണ് ഇരിക്കുന്നത് എങ്കിലും സ്റ്റൈ സാധാരണ വേദനാജനകമാണ്.

ചൂടുവെള്ളത്തിൽ മുക്കി പിഴിഞ്ഞ തുണികൊണ്ട് പതിയെ അമർത്തുന്നതാണ് ആരംഭത്തിലുള്ള ചികിത്സ.[2] ഇത് ഫലപ്രദമല്ലെങ്കിൽ കൺപോളയിലെ തടിപ്പുള്ള ഭാഗത്ത് കോർട്ടികോസ്റ്റീറോയിഡുകൾ കുത്തിവയ്ക്കുന്ന ചികിത്സാരീതി പരിഗണിക്കാം. തടിപ്പ് വലുതാണെങ്കിൽ, ഇൻസിഷൻ ഡ്രെയിനേജ് ശുപാർശ ചെയ്യുന്നു.

താരതമ്യേന സാധാരണമായ ഒന്നാണെങ്കിലും ഈ അവസ്ഥയുടെ ഫ്രീക്വൻസിയെക്കുറിച്ച് കൃത്യമായി അറിയില്ല.[3]

"ചെറിയ ആലിപ്പഴം" എന്ന് അർഥം വരുന്ന ഗ്രീക്ക് വാക്കായ khalazion (χαλάζιον) എന്ന വാക്കിൽ നിന്നാണ് കലേസിയോൺ എന്ന വാക്ക് ഉണ്ടായത്.[7]

അടയാളങ്ങളും ലക്ഷണങ്ങളും

വലിയ കലേസിയോൺ ബാധിച്ച കൺപോള
  • കൺപോളയിൽ വേദനയില്ലാത്ത വീക്കം
  • കണ്ണിൽനിന്ന് വെള്ളം വരിക
  • കൺപോളകളുടെ ഭാരം
  • കൺജങ്റ്റൈവയുടെ ചുവപ്പ്

സങ്കീർണതകൾ

കോർണിയയിലെ മർദ്ദം മൂലം ഒരു വലിയ കലേസിയോൺ അസ്റ്റിഗ്മാറ്റിസത്തിന് കാരണമാകും.[8]

കോർട്ടികോസ്റ്റീറോയിഡ് കുത്തിവയ്പ്പിന്റെ സങ്കീർണതകളിൽ ഹൈപ്പോപിഗ്മെന്റേഷൻ, ഫാറ്റ് അട്രോഫി എന്നിവ ഉൾപ്പെടുന്നു.[4]

ഒരേ പ്രദേശത്ത് വീണ്ടും പ്രത്യക്ഷപ്പെടുന്ന ഒരു കലേസിയോൺ സെബേഷ്യസ് സെൽ കാർസിനോമയുടെ ലക്ഷണമായിരിക്കാം.

രോഗനിർണയം

വലിയ കലേസിയോണിൽ കാണുന്ന ക്ലാസിക് ലിപ്പോഗ്രാനുലോമാറ്റസ് പ്രതികരണം

ഒരു കലേസിയോൺ ചിലപ്പോൾ ഒരു സ്റ്റൈയുമായി തെറ്റിദ്ധരിക്കാം.

ഡിഫറൻഷ്യൽ ഡയഗ്നോസിസ്

  • സെബേഷ്യസ് ഗ്രന്ഥി അഡെനോമ
  • സെബേഷ്യസ് ഗ്രന്ഥി കാർസിനോമ
  • സാർകോയിഡ് ഗ്രാനുലോമ
  • ഫോറിൻ ബോഡി ഗ്രാനുലോമ

ചികിത്സ

ടോപ്പികൽ ആൻറിബയോട്ടിക് തുള്ളിമരുന്നുകൾ അല്ലെങ്കിൽ ഓയിൻമെന്റുകൾ (ഉദാ. ക്ലോറാംഫെനിക്കോൾ അല്ലെങ്കിൽ ഫ്യൂസിഡിക് ആസിഡ്) ചിലപ്പോൾ പ്രാരംഭ അണുബാധ ചികിൽസയിൽ ഉപയോഗിക്കുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ കാര്യമായ ചികിത്സയില്ലാതെ തന്നെ കലേസിയോൺ പലപ്പോഴും അപ്രത്യക്ഷമാകും. പക്ഷെ ഒന്നോരണ്ടോ വർഷത്തിനുള്ളിൽ വീണ്ടും പ്രത്യക്ഷപ്പെടാം. രോഗം ബാധിച്ച കണ്ണിൽ പ്രതിദിനം നാല് നേരം 15 മിനിറ്റ് വീതം ചൂടുപിടിച്ച് അമർത്തി രോഗശാന്തി സുഗമമാക്കാം. ഇത് ഡക്റ്റ് തടസ്സപ്പെടുത്തുന്ന എണ്ണയെ മയപ്പെടുത്തി ഡ്രെയിനേജ്, രോഗശാന്തി എന്നിവ പ്രോത്സാഹിപ്പിക്കുന്നു.[9]

അവ വീണ്ടും വലുതാക്കുകയോ ചൂടുവെച്ചിട്ടും ചെറുതാവാതിരിക്കുകയോ ചെയ്താൽ, അടുത്ത നടപടി എന്ന നിലയിൽ ചെറിയ കലേസിയോണിൽ കോർട്ടികോസ്റ്റീറോയിഡ് കുത്തിവയ്ക്കാം, അതേപോലെ വലിയവയെ ലോക്കൽ അനസ്തേഷ്യ ഉപയോഗിച്ച് ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യാം.[10] [11] ചർമ്മത്തിൽ ഒരു വടു ഉണ്ടാകാതിരിക്കാൻ സർജറി സാധാരണയായി കണ്പോളയുടെ അടിയിൽ നിന്നാണ് ചെയ്യുന്നത്.

ശസ്ത്രക്രിയ

കലേസിയോൺ ശസ്ത്രക്രിയ എന്നത് ഒരു ലളിതമായ പ്രക്രിയയാണ്. ഇത് സാധാരണയായി അഡ്മിഷൻ ആവശ്യമില്ലാത്ത ഓപ്പറേഷനാണ്. കൂടാതെ, ശസ്ത്രക്രിയക്ക് ശേഷം കൂടുതൽ വൈദ്യ പരിചരണത്തിനായി വ്യക്തി ആശുപത്രിയിൽ തുടരേണ്ടതുമില്ല.

കൺപോളയിൽ ലോക്കൽ അനസ്തെറ്റിക് കുത്തിവച്ചതിന് ശേഷം കൺപോളയിൽ ഒരു ക്ലാമ്പ് ഇടുന്നു. തുടർന്ന് കൺപോള തിരിച്ച് കൺപോളയുടെ ഉള്ളിൽ ഒരു മുറിവുണ്ടാക്കി ഒരു ക്യൂറേറ്റ് ഉപയോഗിച്ച് കലേസിയോൺ പൂർണ്ണമായി പുറന്തള്ളുന്നു. മുറിവുകൾ പോലെയുള്ള സങ്കീർണ്ണതകൾ ഒഴിവാക്കാൻ കുട്ടികളിൽ ചിലപ്പോൾ ജനറർ അനസ്തേഷ്യ ആവശ്യമായി വരാം.

കലേസിയോൺ ശസ്ത്രക്രിയ ഒരു സുരക്ഷിത പ്രക്രിയയാണ്, സങ്കീർണതകൾ വളരെ അപൂർവമായി മാത്രമേ സംഭവിക്കൂ. സാധ്യതയുള്ള സങ്കീർണതകളിൽ, രക്തസ്രാവം അല്ലെങ്കിൽ കലേസിയോണിന്റെ ആവർത്തനം എന്നിവയുണ്ട്.

സ്റ്റിറോയിഡ് കുത്തിവയ്പ്പ്

കലേസിയയുടെ കോശങ്ങൾ സ്റ്റിറോയിഡുകളോട് സംവേദനക്ഷമതയുള്ളതിനാൽ, സ്റ്റിറോയിഡുകളുടെ ഇൻട്രാലീഷണൽ അല്ലെങ്കിൽ സബ്ക്യുട്ടേനിയസ് കുത്തിവയ്പ്പ്, സാധാരണയായി ട്രയാംസിനോലോൺ അസെറ്റോണൈഡ് (ടിഎ) കുത്തിവയ്ക്കുന്നത് ഉയർന്ന വിജയനിരക്കുകളുള്ള ലളിതവും ഫലപ്രദവുമായ ചികിത്സാ മാർഗമായി കണക്കാക്കപ്പെടുന്നു.[12] ഇത് ശസ്ത്രക്രിയാ ചികിത്സയുടെ (I&C) അതേ ഫലങ്ങൾ നൽകിയേക്കാം. ശസ്ത്രക്രിയാ അപകടസാധ്യതകൾ കണക്കിലെടുക്കുമ്പോൾ, സ്റ്റിറോയിഡ് കുത്തിവയ്പ്പ് പാർശ്വസ്ഥമായ ലീഷൻ, ലാക്രിമൽ പങ്റ്റത്തിനടുത്തുള്ള ലീഷൻ എന്നിവയിൽ സുരക്ഷിതമായ പ്രക്രിയയാണെന്ന് വിശ്വസിക്കപ്പെടുന്നു.

കാർബൺ ഡൈ ഓക്സൈഡ് ലേസർ

CO2 ലേസർ ഉപയോഗിച്ചുള്ള കലേസിയോൺ എക്‌സൈഷനും കുറഞ്ഞ രക്തസ്രാവമുള്ള ഒരു സുരക്ഷിത പ്രക്രിയയാണ്. ഇതിന് കണ്ണ് പാച്ചിംഗും ആവശ്യമില്ല.[13]

പരാമർശങ്ങൾ

പുറം കണ്ണികൾ

Classification
External resources
"https:https://www.search.com.vn/wiki/index.php?lang=ml&q=കലേസിയോൺ&oldid=3979599" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ