കാർലോസ് സോറ

യൂറോപ്പിലെ മുൻനിര ചലച്ചിത്രകാരന്മാരിൽ ഒരാളാണ് സ്പാനിഷ് ചലച്ചിത്രകാരനും ഫൊട്ടോഗ്രഫറുമായ കാർലോസ് സോറ (4 ജനുവരി 1932). രാഷ്ട്രീയ ചിത്രങ്ങളിലൂടെ സ്പാനിഷ് സിനിമയ്ക്ക് പുതിയ മുഖം നൽകി. സ്​പാനിഷ് ഏകാധിപതിയായിരുന്ന ഫ്രാൻസിസ്കോ ഫ്രാങ്കോ ബമോണ്ടെയുടെ അവസാനകാലത്താണ് സോറയുടെ ഏറ്റവും ശക്തമായ സിനിമകളുണ്ടായത്. 1975ൽ ഫ്രാങ്കോയുടെ മരണശേഷവും ശ്രദ്ധേയമായ സിനിമകൾ നിർമ്മിച്ചു.[1]

കാർലസ് സോറ
Carlos Saura in Calanda (2008)
ജനനം (1932-01-04) 4 ജനുവരി 1932  (92 വയസ്സ്)
Huesca, Spain
തൊഴിൽസ്പാനിഷ് ചലച്ചിത്രകാരനും ഫൊട്ടോഗ്രഫറും
സജീവ കാലം1955–present
ജീവിതപങ്കാളി(കൾ)Eulalia Ramón (2006-present)
പങ്കാളി(കൾ)Geraldine Chaplin (1967–1979)

ജീവിതരേഖ

കലാ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചു. അമ്മ പിയാനോ വാദകയായിരുന്നു. ചിത്രകാരൻ അന്റോണിയോ സോറ സഹോദരനാണ്. കുട്ടിക്കാലത്തേ ഛായാഗ്രഹണ കലയിൽ കമ്പം തോന്നിയിരുന്ന സോറ 1957 ൽ മാഡ്രിഡ് ചലച്ചിത്ര ഗവേഷണ പഠന കേന്ദ്രത്തിൽ നിന്ന് സംവിധാനത്തിൽ ഡിപ്ലോമ നേടി. 1963 വരെ അവിടെ അദ്ധ്യാപകനുമായിരുന്നു.

ആദ്യ സ്പാനിഷ് കളർ ഡോക്കുമെൻററി ആയ സ്യുയെൻക സോറയുടേതാണ്. 1958ൽ പുറത്തിറങ്ങിയ ലാസ് ഗോൾഫോസ് ആണു സോറയുടെ ആദ്യ കഥാചിത്രം.

സോറ ചിത്രങ്ങളിലെ ഫ്ലമെൻകോ നൃത്ത രംഗങ്ങൾ പ്രശസ്തമാണ്. ഫ്ലമെൻകോ ത്രയം എന്നറിയപ്പെടുന്ന പരമ്പരയിൽ ലോർകയുടെ രക്തമാംഗല്യത്തെ (Blood wedding) അധികരിച്ചെടുത്ത ചിത്രവും കാർമെൻ, എൽ അമെർ ബ്രൂജോ എനിനവയും പെടുന്നു. പ്രസിദ്ധ ഫ്ലമെൻകോ നർത്തകൻ ക്രിസ്റ്റിന ഹോയോസ് ഇവയിൽ അഭിയനിച്ചിട്ടുണ്ട്.ബെർലിൻ രാജ്യാന്തരമേളയിലെ സിൽവർ ബെയർ, ഗോൾഡൻ ബെയർ പുരസ്കാരങ്ങൾ ഉൾപ്പെടെ അനേകം ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. സോറയുടെ ലാ പ്രിമ അങ്കോളിക്ക എന്ന സിനിമ കാൻ മേളയിൽ ജൂറി പുരസ്കാരം.[2]

ഫിലിമോഗ്രാഫി

പ്രമാണം:MadrigueraLa.jpg
Honeycomb (1969)
  • 1955 : Flamenco (short film)
  • 1956 : El Pequeño río Manzanares (short film)
  • 1957 : La Tarde del domingo (short film)
  • 1958 : Cuenca
  • 1959 : Los golfos
  • 1964 : Llanto por un bandido
  • 1966 : La caza
  • 1967 : Peppermint Frappé
  • 1968 : Stress-es tres-tres
  • 1969 : La madriguera
  • 1970 : El jardín de las delicias
  • 1972 : Ana y los lobos
  • 1973 : La prima Angélica
  • 1975 : Cría cuervos
  • 1977 : Elisa, vida mía
  • 1978 : Los ojos vendados
  • 1979 : Mamá cumple cien años
  • 1980 : Deprisa, Deprisa
  • 1981 : Bodas de Sangre
  • 1982 : Sweet Hours
  • 1982 : Antonieta
  • 1983 : Carmen
  • 1984 : Los Zancos
  • 1986 : El amor brujo
  • 1988 : El Dorado
  • 1989 : La Noche oscura
  • 1990 : Ay Carmela
  • 1992 : El Sur
  • 1992 : Marathon
  • 1992 : Sevillanas
  • 1993 : ¡Dispara!
  • 1995 : Flamenco
  • 1997 : Taxi
  • 1997 : Pajarico
  • 1998 : Tango
  • 1999 : Goya en Burdeos
  • 2001 : Buñuel y la mesa del rey Salomón
  • 2002 : Salomé
  • 2004 : El séptimo día
  • 2005 : Iberia
  • 2007 : Fados
  • 2008 : Sinfonía de Aragón (short film)
  • 2009 : Io, Don Giovanni
  • 2010 : Flamenco, Flamenco
  • 2013 : 33 días

പുരസ്കാരങ്ങൾ

  • ബെർലിൻ രാജ്യാന്തരമേളയിലെ സിൽവർ ബെയർ പുരസ്കാരം
  • ബെർലിൻ രാജ്യാന്തരമേളയിലെ ഗോൾഡൻ ബെയർ പുരസ്കാരം
  • കാൻ മേളയിൽ ജൂറി പുരസ്കാരം (ലാ പ്രിമ അങ്കോളിക്ക, 1974)
  • കാൻമേളയിൽ ജൂറി ഗ്രാൻഡ് പ്രീ (ക്രോ ക്യുയെർവോ, 1976)
  • മോൺട്രിയൽ ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള അവാർഡ് (പജാറികോ, 1997)
  • ലൊസാഞ്ചൽസ് ലാറ്റിനോ രാജ്യാന്തര ചലച്ചിത്രമേളയുടെ ലൈഫ്‌ടൈം അച്ചീവ്‌മെൻറ്
  • ഇസ്താംബൂൾ രാജ്യാന്തര ചലച്ചിത്രമേളയുടെ ലൈഫ്‌ടൈം അച്ചീവ്‌മെൻറ്
  • 2000ലെ കാർലോവിവാരി രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രത്യേക പുരസ്കാരം (ലോക സിനിമയ്ക്കു നൽകിയ സംഭാവന കണക്കിലെടുത്ത്)
  • പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായുള്ള ആജീവനാന്ത പുരസ്കാരം

അവലംബം

പുറം കണ്ണികൾ

Persondata
NAMESaura, Carlos
ALTERNATIVE NAMES
SHORT DESCRIPTIONFilm director
DATE OF BIRTH4 January 1932
PLACE OF BIRTHHuesca, Spain
DATE OF DEATH
PLACE OF DEATH
"https:https://www.search.com.vn/wiki/index.php?lang=ml&q=കാർലോസ്_സോറ&oldid=4023611" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്