കുർദിഷ് ഭാഷകൾ

പശ്ചിമേഷ്യയിലെ കുർദുകൾ സംസാരിക്കുന്ന വിവിധ ഇറാനിയൻ ഭാഷകളാണ് കുർദിഷ് ഭാഷകൾ (Kurdî അല്ലെങ്കിൽ کوردی) എന്നറിയപ്പെടുന്നത്. മറ്റുഭാഷകൾ പഠിക്കാത്ത ആളുകൾക്ക് ഇവ പരസ്പരം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. കുർമാൻജി കുർദിഷ് എന്ന ഭാഷയാണ് ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്നത്.[4] കുർദുകൾ സംസാരിക്കുന്ന ഭാഷകൾ ഒരു ഭാഷാവിഭാഗത്തിൽ പെടുന്നവയുമല്ല. നാലു ഭാഷകൾ സാധാരണയായി ഒരു വിഭാഗത്തിൽ പെടുത്തുമെങ്കിലും സാസ ഗൊരാനി ഭാഷകൾക്ക് ഇവയുമായി അടുത്ത ബന്ധമില്ല.

കുർദിഷ്
Kurdî, Kurdí, Кӧрди, كوردی[1]
ഉത്ഭവിച്ച ദേശംഇറാൻ, ഇറാഖ്, ടർക്കി, സിറിയ, അർമേനിയ, അസർബൈജാൻ
സംസാരിക്കുന്ന നരവംശംകുർദുകൾ
മാതൃഭാഷയായി സംസാരിക്കുന്നവർ
40 ദശലക്ഷം (2007)[2]
ഇന്തോ-യൂറോപ്യൻ
ലാറ്റിൻ (പ്രധാനം); അറബിക്
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 Iraq
ഭാഷാ കോഡുകൾ
ISO 639-1ku
ISO 639-2kur
ISO 639-3kur – inclusive code
Individual codes:
ckb – സൊറാനി
kmr – കുർമാൻജി
sdh – സതേൺ കുർദിഷ്
lki – ലാകി
ഗ്ലോട്ടോലോഗ്kurd1259[3]
Linguasphere58-AAA-a (North Kurdish incl. Kurmanji & Kurmanjiki) + 58-AAA-b (Central Kurdish incl. Dimli/Zaza & Gurani) + 58-AAA-c (South Kurdish incl. Kurdi)
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ഇരുപതാം നൂറ്റാണ്ടുവരെ കുർദിഷ് ഭാഷകളിലെ സാഹിത്യരചന പ്രധാനമായും കാവ്യങ്ങളിലായിരുന്നു. ഇപ്പോൾ കുർദിഷ് ഭാഷകളിൽ രണ്ട് പ്രധാന വിഭാഗങ്ങളാണുള്ളത്. വടക്കൻ മേഖലകളിൽ പ്രധാനമായും സംസാരിക്കുന്ന കുർമാൻജി, കിഴക്കും തെക്കും സംസാരിക്കുന്ന സൊറാനി എന്നിവയാണവ. ഇറാക്കിലെ രണ്ടാം ഔദ്യോഗിക ഭാഷയാണ് സൊറാനി. ഔദ്യോഗിക രേഖകളിൽ ഇത് "കുർദിഷ്" എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.[5][6] അർമേനിയയിൽ അംഗീകരിക്കപ്പെട്ട ന്യൂന പക്ഷ ഭാഷ കുർമാൻജിയാണ്. ടർക്കി, സിറിയ, ഇറാക്ക്, ഇറാൻ എന്നിവിടങ്ങളിലും ഇത് സംസാരിക്കപ്പെടുന്നുണ്ട്.

ദശലക്ഷക്കണക്കിന് കുർദുകൾ സംസാരിക്കുന്ന മറ്റൊരു ഭാഷാവിഭാഗമാണ് സാസ-ഗൊറാനി.[7][8][9][10]ഗൊറാനിയുടെ ഒരു പ്രാദേശിക ശാഖയായ ഹെവ്രാമി പതിന്നാലാം നൂറ്റാണ്ടുമുതൽ സാഹിത്യരചന നടക്കുന്ന ഒരു ഭാഷയായിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ സൊറാനി ഭാഷയ്ക്ക് വഴിമാറുകയുണ്ടായി.[11]

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ കുർദിഷ് ഭാഷകൾ പതിപ്പ്
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ Soranî Kurdish പതിപ്പ്
"https:https://www.search.com.vn/wiki/index.php?lang=ml&q=കുർദിഷ്_ഭാഷകൾ&oldid=4026425" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്