കൃഷ്ണഗാഥ

ഗാഥാപ്രസ്ഥാനത്തിൽ ഉണ്ടായിട്ടിള്ള ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിൽ ഒന്ന്


ഗാഥാപ്രസ്ഥാനത്തിൽ ഉണ്ടായിട്ടുള്ള പ്രധാനപ്പെട്ട കൃതികളിൽ ഒന്നാണ് കൃഷ്ണഗാഥ. ശ്രീകൃഷ്ണന്റെ ജീവിതം ആവിഷ്കരിക്കുന്ന ഭക്തിപ്രധാനമായ ഈ കാവ്യം രചിച്ചത് വടകരയ്ക്ക് സമീപമുള്ള ചെറുശ്ശേരി ഇല്ലത്തെ ഒരു നമ്പൂതിരിയാണ് എന്ന് പരക്കെ വിശ്വസിച്ചുപോരുന്നു[1]

പ്രാചീനമലയാളസാഹിത്യം
മണിപ്രവാളസാഹിത്യം

ചമ്പുക്കൾ :

ഉണ്ണിയച്ചീചരിതംഉണ്ണിച്ചിരുതേവീചരിതംഉണ്ണിയാടീചരിതം

സന്ദേശകാവ്യങ്ങൾ :

ഉണ്ണുനീലിസന്ദേശംകോകസന്ദേശംകാകസന്ദേശം

സ്തോത്രകൃതികൾ :

ചെല്ലൂർനാഥസ്തവംവാസുദേവസ്തവം
•ഭദ്രകാളീസ്തവം•രാമായണകീർത്തനം
•അവതരണദശകം•ദശാവതാരചരിതം

മറ്റുള്ളവ :

വൈശികതന്ത്രംലഘുകാവ്യങ്ങൾഅനന്തപുരവർണ്ണനം
ആലത്തൂർ മണിപ്രവാളംതാമരനല്ലൂർ ഭാഷചന്ദ്രോത്സവം

പാട്ട്

രാമചരിതംതിരുനിഴൽമാല
ഭാഷാഭഗവദ്ഗീതഭാരതമാല
കണ്ണശ്ശരാമായണംകണ്ണശ്ശഭാരതം
കണ്ണശ്ശഭാഗവതംശിവരാത്രിമാഹാത്മ്യം
രാമകഥപ്പാട്ട്
കൃഷ്ണഗാഥഭാരതഗാഥ

പ്രാചീനഗദ്യം

ഭാഷാകൗടലീയംആട്ടപ്രകാരംക്രമദീപിക
•ദൂതവാക്യം•ബ്രഹ്മാണ്ഡപുരാണം
•ഹോരാഫലരത്നാവലി•അംബരീഷോപാഖ്യാനം•നളോപാഖ്യാനം•രാമായണം തമിഴ്•ഉത്തരരാമായണസംഗ്രഹം•ഭാഗവതഹം•പുരാണസംഹിത •ദേവീമാഹാത്മ്യം

[//ml.wikipedia.org{{localurl:ഫലകം:പ്രാചീനമലയാളസാഹിത്യം|action=edit}

വിഷയം.

ശ്രീകൃഷ്ണന്റെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥകളാണ് കൃഷ്ണഗാഥയിലെ പ്രതിപാദ്യം. ഭാഗവതത്തിലെ കാര്യങ്ങൾ ഏകദേശം അതുപോലെ തന്നെ എഴുതിയിരിക്കുന്ന ഈ ഗ്രന്ഥത്തിലും നാല്പത്തേഴ് കഥകളാണുള്ളത്.കൃഷ്ണഗാഥയുടെ രചയിതാവ് ചെറുശ്ശേരി നമ്പൂതിരിയാണെന്ന് വിശ്വസിച്ചുപോരുന്നു.

സാഹിത്യം.

സാഹിത്യപരമായി വളരെ ഔന്നത്യം പ്രകടിപ്പിക്കുന്ന ഈ കൃതിയുടെ ഏറ്റവും വലിയ പ്രത്യേകത സമകാലീകമായ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി പൂർണ്ണമായും മലയാളത്തിലാണ് എന്നതാണ്. അമിതമായി സംസ്കൃത പദങ്ങൾ ഉപയോഗിച്ചിട്ടില്ലാത്ത ഇതിൽ ഉള്ളവ വളരെ ലളിതവുമാണ്.

കൃഷ്ണഗാഥയിലെ ശിശുക്രീഡയിൽ നിന്നുള്ള വരികൾമുട്ടും പിറ്റിച്ചങ്ങു നിന്നുതുടങ്ങിനാർ,ഒട്ടുനാളങ്ങനെ ചെന്നവാറേമുട്ടം വെടിഞ്ഞുനിന്നോട്ടു നടക്കയുംപെട്ടെന്നു വീഴ്കയും കേഴുകയും

കൃഷ്ണഗാഥയിൽ ദ്വിതീയാക്ഷരപ്രാസത്തിന് വളരെയധികം പ്രാധാന്യം നൽകിയിട്ടുൺട്. ഒട്ടേറെ വരികളിൽ ദ്വിതീയാക്ഷരപ്രാസം ദർശ്ശിക്കാവുന്ന ഈ കൃതിയിൽ തൃതീയാക്ഷരപ്രാസവും ഉപയോഗിച്ചിട്ടുൺട്.

ചേമത്തികേ, നല്ല പൂമരങ്ങൾക്കിന്നുസീമന്തമായതു നീയല്ലോതാൻഹേമന്തകാലത്തെ വാരിജം പോലെയായ്നാമന്തികേ വന്നു നിന്നതും കാൺ



മലയാളത്തിൽ ഇപ്പോൾ ഉപയോഗത്തിലില്ലാത്ത പല പദങ്ങളും പ്രയോഗങ്ങളും കൃഷ്ണഗാഥയിൽ കാണാവുന്നതാണ്. അരക്കുക(ഭയപ്പെടുത്തുക), ആറ്റൽ(ഓമന), ഉവക്കുക(സ്നേഹിക്കുക), ഓർച്ച(ഓർമ്മ), കൺപൊലിയുക(ഉറങ്ങുക), കമ്മൻ(ദുഷ്ടൻ), കച്ചകം(ഇരുട്ടുമുറി), തോലിയം(തോൽ‌വി) മുതലായവ ചില ഉദാഹരണങ്ങളാണ്.

ഇപ്പോൾ പ്രചാരത്തിലുള്ള ചില പഴഞ്ചൊല്ലുകളുടെ പഴയരൂപങ്ങളും ഇതിൽ കാണാം

  • "തങ്കയെയല്ലെ തനിക്കുതകൂ"
  • "പോക്കറ്റ വമ്പുലി പുല്ലുമേയും"
  • അങ്ങാടിത്തോലിയങ്ങമ്മയോടായ്"
  • "പാലിക്കുമീശൻ വിരുദ്ധനായ് നില്കുമ്പോൾ, പാലും വിഷംതന്നെയായിക്കൂടും"

സംസ്കൃതത്തിൽ ഉപയോഗത്തിലുള്ള ഏകദേശം എല്ലാ അലങ്കാരങ്ങളും പരീക്ഷിച്ചിട്ടുള്ള ഇതിൽ ഉൽ‌പ്രേക്ഷ,ഉപമ,രൂപകം എന്നിവക്കാണ് ഏറ്റവും പ്രാധാന്യം. കൃഷ്ണഗാഥയിലെ ഭൂരിഭാഗം കാവ്യങ്ങളും എഴുതിയിട്ടുള്ളത് മഞ്ജരി വൃത്തത്തിലാണ്

അവലംബം

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കൃഷ്ണഗാഥ എന്ന താളിലുണ്ട്.
"https:https://www.search.com.vn/wiki/index.php?lang=ml&q=കൃഷ്ണഗാഥ&oldid=3972182" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്