ചോഷുയി നദി

തായ്‌വാനിലെ ഏറ്റവും നീളമേറിയ നദിയണ് ചോഷുയി നദി.[1] ഇത് നൻറ്റൗ പ്രദേശത്തെ അതിന്റെ ഉറവിടത്തിൽ നിന്ന് പടിഞ്ഞാറൻ അതിർത്തി വരെ ഒഴുകുന്നു. യുൻലിൻ, ചാങ്‌ഹുവാ പ്രദേശങ്ങൾക്കിടയിലെ അതിർത്തിയായി ഈ നദി വർത്തിക്കുന്നു. [2] ചാങ്‌ഹുവാ, യുൻലിൻ പ്രദേശങ്ങൾക്കിടയിലൂടെ തായ്‌വാൻ കടലിടുക്കിൽ ചെന്ന് ചേരുന്നു.

ചോഷുയി നദി
നദി
രാജ്യംചൈന
സംസ്ഥാനംതായ്‌വാൻ
സ്രോതസ്സ്
 - സ്ഥാനംഹെഹുവാൻഷാൻ കൊടുമുടി, നാൻറ്റൗ പ്രദേശം
അഴിമുഖംതായ്‌വാൻ കടലിടുക്ക്
 - സ്ഥാനംചാങ്‌ഹുവാ, യുൻലിൻ പ്രദേശങ്ങൾക്കിടയിൽ
 - ഉയരം0 m (0 ft)
നീളം[convert: invalid number]
Discharge
 - ശരാശരി[convert: invalid number]
ചോഷുയി നദി
ചോഷുയി നദി
ചോഷുയി നദിയുടെ ഉത്ഭവസ്ഥാനം
ചോഷുയി നദിക്ക് കുറുകെ സ്ഥിതിചെയ്യുന്ന സിലോ പാലം

'കലങ്ങിയ വെള്ളം' എന്നാണ് ഈ നദിയുടെ പേരിന്റെ അർത്ഥം.[3]ചോഷുയിയുടെ ആകെ നീളം 186 കിലോമീറ്റർ (116 മൈൽ) ആണ്. 3100 ചതുരശ്ര കിലോമീറ്ററാണ് ചോഷുയിയുടെ നദീതട വിസ്തീർണ്ണം. പ്രതിവർഷം 6.1 ഘന കിലോമീറ്റർ ജലവും 40 മെട്രിക് ടൺ അവസാദവും ഈ നദിയിലൂടെ ഒഴുകുന്നു.

തായ്‌വാൻ ദ്വീപിനെ ഉത്തര തായ്‌വാൻ എന്നും ദക്ഷിണ തായ്‌വാൻ എന്നും വേർതിരിക്കുന്ന അനൗദ്യോഗിക അതിർത്തിയായി ഈ നദി കരുതപ്പെടുന്നു.[4] വുഷോ, വുജി എന്നീ ഡാമുകളും ചിചി തടയണയും ഈ നദിയുടെ നീരൊഴുക്കിനെ നിയന്ത്രിക്കുന്നു. ജലസേചനത്തിലൂടെയും എക്കൽ വിതരണത്തിലൂടെ നദീതടപ്രദേശങ്ങളെ ഫലഭൂയിഷ്ടമാക്കുന്നതിലൂടെയും തായ്‌വാന്റെ കാർഷികമേഖലയിൽ ചോഷുയി നിർണ്ണായകമായ പങ്ക് വഹിക്കുന്നു.[5]

വെള്ളപ്പൊക്കങ്ങൾ

ചുഴലിക്കാറ്റുകൾ മൂലമുണ്ടാകുന്ന വെള്ളപ്പൊക്കങ്ങൾ തായ്‌വാനിലെ നദികളിൽ പതിവാണ്. 1965 മുതൽ 2013 വരെയുള്ള കാലഘട്ടത്തിൽ ചോഷുയി നദിയിൽ 140 തവണ വെള്ളപ്പൊക്കമുണ്ടായി.[2]. 1999 സെപ്റ്റംബർ 21-ന് 2400 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ചിചി പട്ടണത്തിനടുത്ത് ചോഷുയി നദീതടമായിരുന്നു.

പോഷകനദികൾ

  • ചെൻയൗലാൻ നദി - ഈ നദി മൗണ്ട് യുഷാനിൽ നിന്നും ഉത്ഭവിക്കുന്നു. 42.4 കിലോമീറ്റർ നീളവും 450 ചതുരശ്ര മീറ്റർ നദീതട വിസ്തീർണ്ണവും ഉണ്ട്.
  • ഷുയിലി നദി - നാൻറ്റൗ പ്രദേശത്തു കൂടി ഒഴുകുന്ന ഈ നദിയ്ക്ക് 19 കിലോമീറ്റർ നീളമുണ്ട്.
  • കഷെ നദി - ഈ നദിയും നാൻറ്റൗ പ്രദേശത്തു കൂടി ഒഴുകുന്നു. 47കിലോമീറ്റർ (29 മൈൽ) ആണ് കഷെ നദിയുടെ നീളം.[6]

പരിസ്ഥിതി

ചിചിയിൽ നദിക്ക് കുറുകെ ഒരു തടയണ നിർമ്മിച്ചതിലൂടെയും കോൺക്രീറ്റ് വ്യവസായത്തിന്റെ പ്രവർത്തനങ്ങളിലൂടെയും ചോഷുയി നദിയുടെ പരിസ്ഥിതി അടുത്ത കാലത്തായി ഗുരുതരമായി തകർന്നിട്ടുണ്ട്. നദിയുടെ പരിസരപ്രദേശങ്ങളിലുള്ള ഫാക്റ്ററികളും ചോഷുയിയുടെ പരിസ്ഥിതിക്ക് ഭീഷണിയായിട്ടുണ്ട്.

അവലംബം

കൂടുതൽ വായനയ്ക്ക്

"https:https://www.search.com.vn/wiki/index.php?lang=ml&q=ചോഷുയി_നദി&oldid=3804290" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്