ഛിന്നഗ്രഹം


സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ വസ്തുക്കളാണ്‌ ഛിന്നഗ്രഹങ്ങൾ (Asteroids). ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹവലയത്തിലെ (Asteroid belt) വസ്തുക്കളെയാണ്‌ ഇതുകൊണ്ട് പ്രധാനമായും വിവക്ഷിക്കുന്നത്. ധൂമകേതുക്കളിൽ നിന്ന് ഇവയ്ക്കൂള്ള പ്രധാന വ്യത്യാസം ഇവ കോമ പ്രദർശിപ്പിക്കുന്നില്ല എന്നതാണ്‌.സൂര്യനിൽ നിന്ന് ഗ്രഹങ്ങളിലേക്കുള്ള വിശകലനം ചെയ്താൽ അവ തമ്മിൽ സവിശേഷപരമായ ഒരു ബന്ധം കണ്ടെത്താം.ഇതിന് നെപ്റ്റ്യൂൺ മാത്രം ഒരു അപവാദമാണ്.ഇതിനെ ബോഡെയുടെ നിയമം എന്നാണ് പറയുക.ഇതനുസരച്ച് ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ മറ്റൊരു ഗ്രഹം കൂടിയുണ്ട്.അതിന് വളരെ വലിപ്പമുണ്ടാകാൻ സാധ്യതയില്ല.കാരണം എങ്കിൽ അത് മുമ്പേ കണ്ടുപിടിച്ചേനെ. 1800ൽ ഈ ഗ്രഹത്തെ കണ്ട് പിടിക്കാൻ അനേഷണം ആരംഭിച്ചു.ഇതിന് സഹകരിച്ച 6 ജ്യോതിശാസ്ത്രജ്ഞരെ മാനത്തെ പോലീസുകാർ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ അവർക്കുമുമ്പേ 1801 ജനുവരി 1ന് പലർമോ ഒബ്സർവേറ്ററിയിലെ ഗിസപ്പെ പിയാസി വളരെ ചെറിയ ഒരു ഗ്രഹത്തെ കണ്ടെത്തി അതിന് സിറിസ് എന്നുപേരിട്ടു. എന്നാൽ അതിനു വലിപ്പം തീരെ കുറവായിരുന്നു അതിനാൽ വലിയവർക്കുവേണ്ടി അന്വേഷണം ആരംഭിച്ചു. പിന്നീട് വളരെയധികം കൊച്ചുഗ്രഹങ്ങളെ കണ്ടെത്തി. അവയാണ് ഛിന്നഗ്രഹങ്ങൾ

ഛിന്നഗ്രഹമായ 433 ഭ്രമണത്തിൽ.

കണ്ടുപിടിത്തം

ഛിന്നഗ്രഹമായ ഇഡയും അതിന്റെ ഉപഗ്രഹമായ ഡാക്ടൈലും. ഒരു ഛിന്നഗ്രഹത്തിനെച്ചുറ്റുന്ന കണ്ടുപിടിക്കപ്പെട്ട ആദ്യ ഉപഗ്രഹമാണ് ഡാക്ടൈൽ.

1801-ലാണ് സിറിസ് എ‌ന്ന ആദ്യ ഛിന്നഗ്രഹം ജുസെപ്പെ പിയാറ്റ്സി കണ്ടെത്തിയത്. ഇത് ഒരു ഗ്രഹമാണെന്നായിരുന്നു ആദ്യം കരുതപ്പെട്ടത്.[note 1] ഇതിനുശേഷം ഇതുമാതിരി മറ്റു ഛിന്നഗ്രഹങ്ങളും കണ്ടെത്തപ്പെട്ടു. ഇവ നക്ഷത്രങ്ങളെപ്പോലെ പ്രകാശബിന്ദുക്കളായാണ് അക്കാലത്തെ ഉപകരണങ്ങളുപയോഗിച്ച് കാണാൻ സാധിച്ചിരുന്നത്. നക്ഷത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവയുടെ ചലനം കാണാൻ എളുപ്പമായിരുന്നു. ജ്യോതിശാസ്ത്രജ്ഞനായ വില്യം ഹെർഷൽ ഇവയെ വിവക്ഷിക്കാനായി "ആസ്റ്ററോയ്ഡ്", എന്ന പദം ഗ്രീക്കുഭാഷയിലെ ἀστεροειδής (ആസ്റ്ററോയിഡസ് 'നക്ഷത്രങ്ങളെപ്പോലെയുള്ളവ') എന്ന പദത്തിൽ നിന്നും സ്വീകരിച്ചത് ഇക്കാരണത്താലാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗ്രഹം (പ്ലാനറ്റ്) ആസ്റ്ററോയ്ഡ് (ഛിന്നഗ്രഹം) എന്നീ പദങ്ങൾ പരസ്പരം മാറി ഉപയോഗിക്കാറുണ്ടായിരുന്നു. ഉദാഹരണത്തിന് ആനുവൽ സയന്റിഫിക് ഡിസ്കവറി ഫോർ 1871, പേജ് 316, പറയുന്നത് "പ്രൊഫസർ ജെ. വാട്ട്സണിന് പാരിസ് അക്കാദമി ഓഫ് സയൻസസ് ലാലാൻഡേ ഫൗണ്ടേഷന്റെ ആസ്ട്രോണമിക്കൽ പ്രൈസ് നൽകുകയുണ്ടായി. ഒരു വർഷം എട്ട് ആസ്റ്ററോയ്ഡുകൾ കണ്ടുപിടിച്ചതിനാണിത്. മാർസൈൽസ് നിരീക്ഷണശാലയിലെ എം. ബോറെല്ലി ലിഡിയ എന്ന ഗ്രഹം (നമ്പർ 110), കണ്ടുപിടിക്കുകയുണ്ടായി [...] എം. ബോറെല്ലി ഇതിനു മുൻപ് ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള 91, 99 എന്നീ ഗ്രഹങ്ങൾ കണ്ടെത്തുകയുണ്ടായി.".

കുറിപ്പുകൾ

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

സൗരയൂഥം
സൂര്യൻബുധൻശുക്രൻചന്ദ്രൻഭൂമിഫോബോസും ഡെയ്മോസുംചൊവ്വസെറെസ്ഛിന്നഗ്രഹവലയംവ്യാഴംവ്യാഴത്തിന്റെ ഉപഗ്രഹങ്ങൾശനിശനിയുടെ ഉപഗ്രഹങ്ങൾയുറാനസ്യുറാനസിന്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺറ്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺകാരോൺപ്ലൂട്ടോകുയ്പർ വലയംഡിസ്നോമിയഈറിസ്The scattered discഊർട്ട് മേഘം
നക്ഷത്രം: സൂര്യൻ
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ്
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം
"https:https://www.search.com.vn/wiki/index.php?lang=ml&q=ഛിന്നഗ്രഹം&oldid=3908721" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്