ജാക്വെസ് ഡുബോച്ചെറ്റ്

ജാക്വെസ് ഡുബോചെറ്റ് (1942 ജൂൺ 8-ന് ജനനം)[1] ഒരു റിട്ടയർഡ് സ്വിസ്സ് ബയോഫിസിസിറ്റാണ്.[2][3] ജെർമനിയിലെ ഹീദൽബർഗിലെ യൂറോപ്പിയൻ മോളിക്കൂലാർ ബയോളജി ലബോറട്ടറിയിലെ മുൻ റിസർച്ചറായിരുന്നു, കൂടാതെ സ്വിറ്റ്സർലാന്റിലെ യൂണിവേഴ്സ്റ്റി ഓഫ് ലോസന്നെ -യിൽ ബഹുമാനപ്പെട്ട ബയോഫിസിക്സ് പ്രൊഫസർ കൂടിയാണ്.

ജാക്വെസ് ഡുബോചെറ്റ്
ജനനം1942 ജൂൺ 8 ( 75 വയസ്സ്)
അറിയപ്പെടുന്നത്Cryo-electron microscopy
പുരസ്കാരങ്ങൾNobel Prize in Chemistry (2017)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംStructural biology
Cryo-electron microscopy
സ്ഥാപനങ്ങൾEuropean Molecular Biology Laboratory (1978-1987)
University of Lausanne (since 1987)

ക്രയോ-ഇലക്ട്രോൺ മൈക്രോസ്കോപ്പിയുടെ നിർമ്മാണത്തിലൂടെ ജോവക്കിം ഫ്രാങ്ക് , റീച്ചാർഡ് ഹെന്റേർസൺ എന്നിവരോടൊപ്പം 2017 രസതന്ത്രത്തിനുള്ള നോബേൽ പങ്കിട്ടു

തൊഴിൽ ജീവിതം

1962 -ൽ École polytechnique de l'Université de Lausanne -യിൽ ജാക്വെസ് ഫിസിക്സ് പഠിക്കാനരംഭിച്ചു. 1967-ൽ അവിടെനിന്ന് ഫിസിക്സിലെ ഡിഗ്രി നേടുകയും ചെയ്തു. 1969-ൽ യൂണിവേഴ്സിറ്റി ഓഫ് ജനീവയിൽ നിന്ന് മോളിക്കൂലാർ ബയോളജിയിൽ സെർട്ടിഫിക്കറ്റ് നേടുകയും,  ഡി.എൻ.എ യുടെ ഇലക്ട്രോൺ മൈക്രോസ്കോപി പഠിക്കാനായി തുടങ്ങുകയും ചെയ്തു. 1973-ൽ യൂണിവേഴ്സിറ്റി ഓഫ് ജനീവയിൽ നിന്നും, യൂണിവേഴ്സിറ്റി ഓഫ് ബേസലിൽ നിന്നും ബയോഫിസിക്സിൽ പഠനം പൂർത്തിയാക്കി.[4]

1978 മുതൽ 1987 വരെ ജാക്വെസ് ഹീദൽബർഗിലെ, യൂറോപ്പിയൻ ബയോളജി ലബോറട്ടിയിലെ തലവനായിരുന്നു, അതിനുശേഷം വെസ്റ്റ് ജർമനിയുടെ ഭാഗമാകുകയും ചെയ്തു. 1987 മുതൽ 2007 വരെ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ലോവ്സെന്നെയുടെ പ്രൊഫസറായിരുന്നു. 2007-ൽ തന്റെ 65-ാം വയസ്സിൽ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ലോവ്സെന്നയുടെ ബഹുമാനപ്പെട്ട പ്രൊഫസറായി റിട്ടേർഡായി.

അദ്ദേഹത്തിന്റെ തൊഴിലിനിടയ്ക്ക്, ക്രയോ മൈക്രോസ്കോപ്പി, ക്രയോ-ഇലക്ട്രോൺ ടോമോഗ്രാഫി, ക്രയോ-ഇലക്ട്രോൺ മൈക്രോസ്കോപ്പി ഓഫ് വിട്രിയസ് സെക്ഷൻ എന്നീ ടെക്നോളജികൾ വികസിപ്പിച്ചെടുത്തു. [5][6][7] വയറസ് ഘടകങ്ങൾ, പ്രോട്ടീൻ കോംപ്ലെക്സുകൾ എന്നിവയുടെ ജീവശാസ്ത്ര ഘടനകളുടെ ചിത്രം പകർത്താനാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. [8][9]

2014-ൽ ജാക്വെസ് ഇ.എം.ബി.എലിൽ നിന്ന് ലെനാർട്ട് ഫിലിപ്സൺ അവാർഡ് നേടി. [10]

വ്യക്തി ജീവിതം

ജാക്വെസ് ഡുബോചെറ്റിന് രണ്ട് മക്കളാണ്. അദ്ദേഹത്തിന് ഡിസ്ലെക്സിയ എന്ന രോഗമുണ്ടായിരുന്നു.

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് സ്വിറ്റ്സർലാന്റ് -ലെ ഒരംഗമായിരുന്നു അദ്ദേഹം.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്