ഝാപ ജില്ല

കിഴക്കൻ നേപ്പാളിലെ പ്രവിശ്യ നമ്പർ ഒന്നിൽ ഉൾപ്പെടുന്ന നേപ്പാളിലെ ഒരു ജില്ലയാണ് ഝാപ ജില്ല (English: Jhapa (Nepali: झापा जिल्ला).2011ലെ നേപ്പാൾ സെൻസസ് പ്രകാരം 812,650ആണ് ഇവിടത്തെ ജനസംഖ്യ. ഝാപ ജില്ലയിലെ ജനങ്ങൾ ഝാപലി എന്നാണ് അറിയപ്പെടുന്നത്. ജില്ലയുടെ ഭരണസിരാകേന്ദ്രം സ്ഥിതിചെയ്യുന്നത് മേച്ചി മേഖലയിലെ ഭദ്രാപൂർ പട്ടണത്തിലാണ്.

Jhapa

झापा जिल्ला
District
Location of Jhapa
Location of Jhapa
CountryNepal
Region{{{region}}}
വിസ്തീർണ്ണം
 • ആകെ[[1 E+9_m²|1,606 ച.കി.മീ.]] (620 ച മൈ)
ഉയരം
(maximum)
506 മീ(1,660 അടി)
ജനസംഖ്യ
 (2011[1])
 • ആകെ8,12,650
 • ജനസാന്ദ്രത510/ച.കി.മീ.(1,300/ച മൈ)
സമയമേഖലUTC+5:45 (NPT)
വെബ്സൈറ്റ്www.ddcjhapa.gov.np

സ്ഥാനം

നേപ്പാളിലെ ഏറ്റവും കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഝാപ ജില്ല, ഏറെ ഫലഭൂയിഷ്ടമായ ടെറായി സമതലത്തിന്റെ ഭാഗമാണ്. 800 വർഷങ്ങൾക്ക് മുൻപ് ഈ പ്രദേശത്ത് താമസമാരംഭിച്ച രാജ്ബൻഷി ജനങ്ങളാണ് ഇവിടത്തെ ആദ്യത്തെ നിവാസികൾ. ഇടതൂർന്ന വനങ്ങളാൽ മേലാപ്പ് തീർക്കുന്നതിനാൽ മേലാപ്പ് എന്നർത്ഥമുള്ള രാജ്ഭാഷി വാക്കിൽ നിന്നാണ് ഝാപ എന്ന പദം ഉദ്ഭവിച്ചതെന്നാണ് കരുതപ്പെടുന്നത്.

അതിര്‌

വടക്ക് ഭാഗത്ത് ഇലാം ജില്ലയും പടിഞ്ഞാറ് മൊറാങ് ജില്ലയും തെക്കുഭാഗത്ത് ഇന്ത്യൻ സംസ്ഥാനമായ ബിഹാറും കിഴക്കും തെക്കുകിഴക്ക് ഭാഗത്തായി ഇന്ത്യൻ സംസ്ഥാനമായ പശ്ചിമ ബംഗാളുമാണ് ഝാപ ജില്ലയുടെ അതിർത്തി പങ്കിടുന്നത്. 1606 ചതുരശ്ര കിലോമീറ്റർ (620 ചതുരശ്ര മൈൽ) പ്രദേശത്തായി പരന്നു കിടക്കുന്ന ജില്ലയിലെ പ്രധാന നഗരങ്ങൾ ബിർതമോഡ്, ഡമക്, കകർവിറ്റ എന്നിവയാണ്.

വിദ്യാഭ്യാസം

നേപ്പാളിലെ 77 ജില്ലകളിൽ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള ജില്ലയാണ് ഝാപ. 98.33 ശതമാനമാണ് ജില്ലയിലെ സാക്ഷരത നിരക്ക്. [2]

ജില്ലയിലെ പ്രമുഖ വ്യക്തികൾ

  • വിൽസൺ ബിക്രം റായി ( സിനിമാ നിർമ്മാതാവ് നടൻ, ഗായകൻ)
  • റുബിന ക്ഷേത്രി ( ക്രിക്കറ്റ് കളിക്കാരി)
  • കെ പി ശർമ്മ ഒലി ( രാഷ്ട്രീയക്കാരൻ, 38ാമത് നേപ്പാൾ പ്രധാനമന്ത്രി)

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഝാപ_ജില്ല&oldid=3262994" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്