ടിസോ നദി

കിഴക്കൻ യൂറോപ്പിലെ ഒരു നദിയായ ടിസോ ഡാന്യൂബിന്റെ പ്രധാന പോഷകനദിയാണ്. ബ്ലാക് ടിസോ, വൈറ്റ് ടിസോ എന്നീ അരുവികൾ കൂടിച്ചേർന്നാണ് ടിസോ രൂപംകൊള്ളുന്നത്. പടിഞ്ഞാറൻ ഉക്രെയ്നിലെ കാർപേതിയൻ മലനിരകളിൽ വച്ചാണിവ യോജിക്കുന്നത്. ഉക്രെയ് ൻ, ഹംഗറി, യൂഗോസ്ലാവിയ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന ടിസോ നദിക്ക് 1350 കി. മീറ്ററോളം നീളമുണ്ട്.

ടിസോ നദി
നദി
ടിസോ നദി ഹംഗറിയിലെ സെഗെഡിൽ,
രാജ്യങ്ങൾഉക്രെയിൻ, റൊമാനിയ, ഹംഗറി, സ്ലോവാക്യ, സെർബിയ
പോഷക നദികൾ
 - ഇടത്Someş, Körös, Mureş
 - വലത്Bodrog
പട്ടണങ്ങൾSighetu Marmaţiei, Khust, Szolnok, Szeged, Bečej
സ്രോതസ്സ്
 - സ്ഥാനംEastern Carpathians, ഉക്രെയിൻ
 - ഉയരം2,020 m (6,627 ft)
അഴിമുഖംഡാന്യൂബ്
 - സ്ഥാനംDownstream of Novi Sad, സെർബിയ
 - നിർദേശാങ്കം45°8′17″N 20°16′39″E / 45.13806°N 20.27750°E / 45.13806; 20.27750 [1]
നീളം965 km (600 mi)
നദീതടം156,087 km2 (60,266 sq mi)
Dischargemouth
 - ശരാശരി792 m3/s (27,969 cu ft/s)
Map of the Tisza and southern part of the Danube

ഉത്തര യുഗോസ്ലാവിയയിലൂടെ ഏകദേശം 483 കി. മീ. ഡാന്യൂബിന് സമാന്തരമായി ഒഴുകുന്ന ടിസോ നൊവിസദിന് (Novisad) കിഴക്ക് വച്ച് ഡാന്യൂബിൽ സംഗമിക്കുന്നു. തുടക്കത്തിൽ വടക്കു കിഴക്കൻ ദിശയിലേക്കൊഴുകുന്ന നദി യുഗോസ്ലാവിയയിൽ പ്രവേശിക്കുന്നതോടെ തെക്കു പടിഞ്ഞാറൻ ദിശയിലും തെക്കൻ ദിശയിലും വഴിമാറി ഒഴുകുന്നു. യുഗോസ്ലാവിയയിൽ നിർമിച്ചിട്ടുള്ള നിരവധി കനാലുകൾ ഈ രണ്ടു നദികളെയും തമ്മിൽ ബന്ധിപ്പിക്കുന്നുണ്ട്. ഒരു ജലവൈദ്യുതോത്പാദന കേന്ദ്രവും ടിസോയിൽ പ്രവർത്തിക്കുന്നു. ജലസേചനവും ഈ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നു. കോറോസ, മുറേസൽ എന്നിവയാണ് ടിസോയുടെ പ്രധാന പോഷകനദികൾ. മത്സ്യസമ്പന്നമാണ് ടിസോ നദി. ഇത് നദിയുടെ പ്രാധാന്യം ഏറെ വർധിപ്പിക്കുവാൻ സഹായകമാകുന്നുണ്ട്.

അവലംബം

പുറംകണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിസോ നദി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https:https://www.search.com.vn/wiki/index.php?lang=ml&q=ടിസോ_നദി&oldid=3804749" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്