നിഴൽ

ഒരു അതാര്യവസ്തു പ്രകാശത്തെ തടയുമ്പോൾ ഉണ്ടാവുന്ന ഇരുട്ടിനെ നിഴൽ എന്ന് വിളിക്കുന്നു. ഇതിൻ പ്രസ്തുത വസ്തുവുമായി രൂപസാദൃശ്യം ഉണ്ടാവാറുണ്ട്. പ്രകാശസ്രോതസ്സും വസ്തുവും തമ്മിലുള്ള അകലം, കോൺ, സ്ഥാനം, നിഴലുണ്ടാവുന്ന പ്രതലത്തിന്റെ രൂപം എന്നിവ നിഴലുകളുടെ വലിപ്പം, ആകൃതി, സ്ഥാനം എന്നിവ നിർണ്ണയിക്കുന്നു.

കാക്കയും നിഴലും‍

പ്രകാശസ്രോതസ്സും വസ്തുവും തമ്മലുള്ള അകലം കൂടുമ്പോൾ നിഴലിന്റെ വലിപ്പം കുറയുന്നു. അതുപോലെ അവ തമ്മിലുള്ള അകലം കുറയുമ്പോൾ നിഴലിന്റെ വലിപ്പം കൂടുന്നു.

ഒരുവസ്തുവിൽ പതിക്കുന്ന വിവിധ പ്രകാശസ്രോതസ്സുകളുടെ എണ്ണത്തിനു നേർ ആനുപാതികമായി നിഴലുകളുടെ എണ്ണവും കൂടുന്നു. നിഴലുകൾ കൊണ്ടുള്ള കലാരൂപങ്ങൾ വിവിധ രാജ്യങ്ങളിൽ നിലവിലുണ്ട്.

ഒരു പ്രതലത്തിലേയ്ക്ക് വരുന്ന പ്രകാശത്തെ ഇടയ്ക്കുവെച്ച് വസ്തുക്കൾ തടസ്സപ്പെടുത്തുന്നതുമൂലം പ്രതലത്തിലുണ്ടാവുന്ന ഇരുണ്ടഭാഗമാണ് നിഴൽ.തടസ്സവസ്തുവിനേക്കാൾ പ്രകാശസ്രോതസ്സ് വളരെ ചെറുതെങ്കിൽ നിഴലിന് വ്യക്തമായ അതിർരേഖ ഉണ്ടാവും.സ്രോതസ്സിന് ഗണ്യമായ വലിപ്പമുണ്ടെങ്കിൽ നിഴലിന് 2 ഭാഗങ്ങളുണ്ടാവും.പ്രാപഞ്ചിക പ്രതിഭാസങ്ങളായ ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും ഉണ്ടാകുന്നത് ആകാശഗോളങ്ങളുടെ നിഴൽ മറ്റൊന്നിൽ പതിക്കുമ്പോഴാണ്.

  • പ്രച്ഛായ പൂർണ്ണമായ നിഴൽ
  • ഉപച്ഛായ അത്രതന്നെ ഇരുണ്ടതല്ലാത്ത ഭാഗം

ചിത്രശാല

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=നിഴൽ&oldid=2265956" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്