നേപ്പാളിന്റെ ചരിത്രം

നേപ്പാളിന്റെ ചരിത്രം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെയും സമീപപ്രദേശങ്ങളായ തെക്കേ ഏഷ്യ, കിഴക്കൻ ഏഷ്യ എന്നിവയുടെയും ചരിത്രവുമായി കെട്ടു പിണഞ്ഞു കിടക്കുന്നു. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരും വ്യത്യസ്ത മതങ്ങളും സംസ്കാരവും ഉൾക്കൊള്ളുന്ന നേപ്പാളിൽ ഏറ്റവും അധികം സംസാരിക്കപ്പെടുന്നത് നേപ്പാളി ഭാഷ ആകുന്നു. ജനാധിപത്യത്തിനു വേണ്ടിയുള്ള സമരങ്ങൾ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിലും നേപ്പാളിൽ നടന്നു. 1990-കളിൽ തുടങ്ങിയ ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങൾ 2008 വരെ നീണ്ടുനിന്നു. 2006-ൽ ഒരു സമാധാന ഉടമ്പടി ഒപ്പുവച്ചു, അതേ വർഷം തന്നെ പൊതുതിരഞ്ഞെടുപ്പ് നടന്നു. ചരിത്രപ്രധാനമായ ഭരണഘടനാ സമിതിയുടെ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിൽ, 2006 ജൂണിൽ നേപ്പാളിലെ പാർലമെന്റ്, രാജവാഴ്ചയെ പുറത്താക്കാൻ വോട്ട് ചെയ്തു. 200 വർഷം പഴക്കമുള്ള ഷാ രാജവംശത്തിന്റെ (शाह वंश) ഭരണം അവസാനിപ്പിച്ചുകൊണ്ട് നേപ്പാൾ ഒരു ഫെഡറൽ റിപ്പബ്ലിക് ആയി മാറി.

പേരിനു പിന്നിൽ

ടിറ്റ്സംഗിൽ നിന്നും ലഭിച്ച ലിച്ചാവി രാജവംശത്തിന്റെ മുദ്രണങ്ങളിൽ തദ്ദേശവാസികളെ നേപാൾ ( Nepals) എന്നാൺ* അഭിസംബോധന ചെയ്തതു

ഈ പേർ വന്നതിനെക്കുറിച്ച് നിരവധി അഭിപ്രായങ്ങൾ ഉണ്ട്.

  • ആധുനിക ഇന്ത്യയിലെ ഗംഗാതീരത്തുനിന്നും പശുക്കളെ മേയ്കാൻ വന്ന നെപ്(Nep)വംശജരുടെ പേരും ഗോപാൽ എന്നതും ചേർന്ന് നേപാൾ ആയി.
  • മലകളുടെ താഴ്വരയിൽ ("at the foot of the mountains" /"abode at the foot") എന്നർഥം വരുന്ന നേപാലയ (nepalaya) എന്ന സംസ്കൃത വാക്കിൽനിന്നും വന്നത്.
  • പുണ്യസ്ഥലം എന്ന് അർഥമുള്ള തിബെത്തൻ വാക്ക് നിയംപാൽ(niyampal) എന്ന സംസ്കൃത വാക്കിൽനിന്നും വന്നത്.
  • ഇവിടത്തെ നിവാസികളിൽ ചിലർ തിബെത്തിൽ നിന്നും വന്നവരാൺ* അവർ ചെമ്മരയാടുകളെ മേയ്ക്കുന്നവരും കമ്പിളി നിർമ്മിക്കുന്നവരുമായിരുന്നു, തിബെത്തൻ ഭാഷയിൽ നെ എന്ന വാക്കിന്റെ അർഥം കമ്പിളി എന്നും പാൾ എന്ന വാക്കിന്റെ അർഥം വീട്' എന്നുമാൺ*.[1]
  • ഈ പേർ വന്നതിനെക്കുറിച്ചുള്ള മറ്റൊരു അഭിപ്രായം ലെപ്ച വംശജർ നെ എന്നതിൻ പുണ്യസ്ഥലം ("holy") എന്നും പാൽ എന്നതിൻ ഗുഹ ("cave") എന്നും പറയുന്നു.[1]
  • ഇവിടത്തെ രാജാവായിരുന്ന ഭൂമിഗുപ്ത നേ എന്ന പേരുള്ള മഹർഷിയുടെ ശിഷ്യനായിരുന്നു, പാല എന്ന വാക്കിന്റെ അർഥം സംരക്ഷിക്കുക ഈ വാക്കുകളിൽ നിന്നുമാൺ* നേപാൾ എന്ന പേർ വന്നതെന്ന് നേപാളി പണ്ഡിതനായ റിഷികേശ് സാഹ അഭിപ്രായപ്പെടുന്നു.[1][2][3]

പുരാതന ചരിത്രം

ദംഗ് ജില്ലയിലെ ശിവാലിക് മലനിരകളിൽ ശിലായുഗത്തിലെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട് .[4] കാഠ്മണ്ഡു താഴ്വരയിൽ നിന്നു ലഭിച്ച നവീന ശിലായുഗ ആയുധങ്ങൾ അവിടെ ഒമ്പതിനായിരം വർഷം മുൻപ് [5]ജനവാസമുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്നു. രണ്ടായിരത്തിയഞ്ഞൂറ് വർഷം മുൻപ് ഇവിടെ ടിബറ്റോ-ബർമൻ വംശജർ ഇവിടെ താമസിച്ചിരുന്നതായി കണക്കാക്കുന്നു. ‍ഇന്തോ-ആര്യൻ ഗോത്രക്കാർ ഇവിടെ ഏകദേശം 1500 ബി.സി.യിൽ എത്തിയതായി കണക്കാക്കുന്നു. 1000 ബി.സി.യോടടുത്ത് ചെറിയ നാട്ടുരാജ്യങ്ങൾ രൂപപ്പെട്ടു തുടങ്ങി. 250 ബി.സി.യോടുകൂടി നേപാൾ മൗര്യ രാജവംശത്തിന്റെയും പിന്നീട് ഗുപ്തൻമാരുടെയും കീഴിലായി. ഏ.ഡി അഞ്ചാം നൂറ്റാണ്ടിനു ശേഷം ലിച്ചാവീസ് എന്ന ഭരണ കൂടം ഇവിടം പിടിച്ചടക്കുന്നു. ഏ.ഡി.എട്ടാം നൂറ്റണ്ടോടുകൂടി അതും തകർന്നു. ശേഷം വന്നത് നേവർ ഭരണകൂടമാണ്. ഏ.ഡി.പതിനൊന്നാം നൂറ്റാണ്ടോടെ ചാലുക്യ ഭരണകൂടം ഇവിടം പിടിച്ചടക്കി. 1482ൽ നേപ്പാൾ കാഠ്മണ്ഡു, പഠാൻ, ഭാദ്ഗോൺ, എന്നീ പ്രവിശ്യകളായി വിഭജിക്കപ്പെട്ടു. 1765ൽ ഗൂർഖകളിൽപ്പെട്ട പ്രിഥ്വി നാരായൺ ഷാ നേപ്പാളിനെ ഏകീകരിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായുള്ള തർക്കം ആംഗ്ലോ-നേപ്പാളി യുദ്ധത്തിനു വഴിവെച്ചു(1815-16). ഇതേത്തുടർന്ന് നേപ്പാളിന് ചില പ്രവിഷ്യകൾ നഷ്ടപ്പെട്ടു. യുദ്ധത്തിനു ശേഷം രാജകുടുംബത്തിനു സ്ഥിരത നഷ്ടപ്പെട്ടു. ജങ് ബഹദുർ എന്ന പട്ടാള നേതാവും രാജകുടുംബവും തമ്മിൽ നടന്ന യുദ്ധത്തിൽ ബഹദുർ വിജയിക്കുകയും അദ്ദേഹം റാണാ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. റാണകൾ 1857ലെ ശിപായി ലഹളയിലും രണ്ടു ലോക മഹായുദ്ധത്തിലും ബ്രിട്ടണെ സഹായിച്ചു. 1923ൽ ബ്രിട്ടൺ നേപ്പാളുമായി കരാറിൽ ഒപ്പുവെച്ചു. 1955ൽ മഹേന്ദ്ര വീർ വിക്രം ഷാ രാജാവായി സ്ഥാനമേറ്റു. 1959ൽ ഇവിടെ ഒരു പാർട്ടി രഹിത പഞ്ചായത്തു രീതി നടപ്പിൽ വന്നു. 1972ൽ വീരേന്ദ്ര രാജകുമാരൻ രാജാവായി. ജൻ അന്ദോളനിന്റെ പ്രവർത്തന ഫലമായി 1991ൽ ഒരു ബഹു പാർട്ടി പാർലമെൻറ് ഇവിടെ നിലവിൽ വന്നു. എങ്കിലും നിർവചിക്കപ്പെടാത്ത പല പ്രധാന ശക്തികളും രാജാവിനുണ്ടായിരുനു. 1996ൽ ഇവിടെ മവോയിസ്റ്റ് തീവ്രവാദികളുടെ ആക്രമണം ആരംഭിച്ചു. മവോയിസ്റ്റുകൾ രാജാവിനും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ ഗറില്ല യുദ്ധം നടത്തി. ഇത് നേപാളീസ് ആഭ്യന്തര യുദ്ധത്തിനു വഴി വെച്ചു. ഇതിൽ 15000 പേർ മരണപ്പെട്ടു. ജൂൺ 1 2001ന് വീരേന്ദ്ര സ്വന്തം മകൻ ദീപേന്ദ്രയാൽ കൊല്ലപ്പേട്ടു[6]. ശേഷം ഗ്യാനേന്ദ്ര മഹാരാജാവ് സ്ഥാനമേറ്റു. 2002-ൽ ‍രാജാവ് പാർലമൻറ് പിരിച്ചുവിട്ടു. 2005ൽ അദ്ദേഹം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഭരണം പൂർണമായി സ്വയം ഏറ്റെടുക്കുകയും ചെയ്തു. 2006ലെ ജനാധിപത്യ നീക്കത്തെ തുടർന്നു 2006 ഏപ്രിൽ 24-ന് പരമാധികാരം ജനങ്ങൾക്കു തിരിച്ചു നൽകുകയും പാർലമെൻറ് വീണ്ടും വിളിച്ചുകൂട്ടുകയും ചെയ്തു. മെയ് 18, 2006ന് പാർലമെൻറ് നേപാളിനെ മതേതര രാഷ്ട്രമായി പ്രഖ്യാപിച്ചു.

മവോയിസ്റ്റ് ആഭ്യന്തര ജനകീയ യുദ്ധം

1996 മുതൽ 2006 വരെ ഒരു പതിറ്റാണ്ടു നീണ്ടു നിന്ന ഗവണ്മൻറും 'കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(മവോയിസ്റ്റ്)'ഉം തമ്മിലുള്ള യുദ്ധം മവോയിസ്റ്റ് ആഭ്യന്തര യുദ്ധം അഥവാ നേപ്പാളിലെ ജനകീയ യുദ്ധം എന്നറിയപ്പെടുന്നു. യുദ്ധത്തിന്റെ പ്രഖ്യാപിത ലക്ഷ്യം 'പീപ്പിൾസ് റിപ്പബ്ലിക് ഓഫ് നേപ്പാൾ' സ്ഥാപിക്കുക എന്നതായിരുന്നു. 1996 ഫെബ്രുവരി 13 നാണ് ഈ യുദ്ധം തുടങ്ങിയത്. മവോയിസ്റ്റ് കൾ കൊലപ്പെടുത്തിയ 4000 പേരും ഗവണ്മെന്റിനാൽ കൊല്ലപ്പെട്ട 8200 പേരും ഉൾപെടെ ഏകദേശം 12700 പേർ കൊല്ലപ്പേട്ടു.പീപ്പിൾസ് റിപ്പബ്ലിക് ഓഫ് നേപ്പാൾ' രൂപികരിച്ച് യുദ്ധം അവസാനിപ്പിച്ചു .

ഗൂർഖ യുദ്ധം

1814 മുതൽ 1816 വരെ നേപ്പാളിലെ ഗൂർഖ സൈന്യവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിൽ നടന്ന ഈ യുദ്ധം ആംഗ്ലൊ-നേപാളി യുദ്ധം എന്നും അറിയപ്പെടുന്നു. അമർ സിങ് താപ, ഭീംസെൻ താപ, രഞ്ജുർ സിങ് താപ, ഭക്തി താപ എന്നിവർ നേപ്പാളിനു വേണ്ടി പൊരുതി. സിഗൗലി സന്ധിയിൽ ഈ യുദ്ധം അവസാനിച്ചു. ഈ സന്ധിയെ തുടർന്ന് നേപ്പാളിന് ടറായി മേഖലയുടെ കുറെ ഭാഗം നഷ്ടപ്പെട്ടു. അതിനു പകരമായി ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി രണ്ടു ലക്ഷം രൂപ നേപ്പാളിന് ആണ്ടുതോറും നൽകേണ്ടിയിരുന്നു.

നേപ്പാൾ റിപ്പബ്ലിക്

2007 ഡിസംബർ 27 താൽകാലിക പാർ‍ലമെന്റ് നേപ്പാളിനെ ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ആക്കുമെന്ന് പ്രഖ്യാപിച്ചു. .[7] 2008 മേയ് 28-ന് നേപ്പാളിനെ സ്വതന്ത്ര റിപ്പബ്ലിക്കാക്കി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം പ്രഖ്യാപിച്ചു.[8]അന്നു മുതൽ നേപ്പാൾ മതേതര, ജനാധിപത്യ ഫെഡറൽ റിപ്പബ്ലിക്കായി. ഇതോടെ നേപ്പാളിലെ രാജഭരണത്തിനും അന്ത്യം കുറിക്കപ്പെട്ടു. ബീരേന്ദ്ര രാജ്യാന്തര കണ്വെഷൻ സെന്ററിൽ ചേർന്ന ഭരണ ഘടന അസംബ്ലിയാണ് നേപ്പാളിനെ റിപ്പബ്ലിക് ആക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിനു അംഗീകാരം നൽകിയത്. പ്രധാന മന്ത്രി ഗിരിജാ പ്രസാദ് കൊയ്രാളയ്ക്കു വേണ്ടി അഭ്യന്തര മന്ത്രി കൃഷ്ണ പ്രസാദാണു പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ പരമാധികാരി ഇനിമുതൽ പ്രസിഡന്റാണ്.കാട്മണ്ടുവിലെ ഡർബാർ മാർഗിലുള്ളനാരായൺ ഹിതി കൊട്ടാരത്തിന്റെ മുന്നിലെ രാജ പതാകയും രാജ ചിഹ്നവും മാട്ടി ദേശീയ പതാക സ്ഥാപിച്ചു. ഫെഡറൽ ഡെമോക്രാട്ടിക് റിപ്പബ്ലിക്ക് ഓഫ് നേപ്പാളിന്റെ പുതിയ പ്രധാന മന്ത്രിയായി പുഷ്പ കമൽ ദഹൽ പ്രചണ്ട അധികാരമേറ്റു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ ചെയർമാനാണ് പ്രചണ്ട.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്