കാഠ്മണ്ഡു

നേപ്പാളിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും

നേപ്പാളിന്റെ തലസ്ഥാനമാണ് കാഠ്മണ്ഡു (Nepali: काठमांडौ [kɑːʈʰmɑːɳɖuː]; Nepal Bhasa: येँ महानगरपालिका) . മദ്ധ്യ നേപ്പാളിൽ ശിവപുരി, ഫൂൽചൗക്ക്, നഗാർജ്ജുൻ, ചന്ദ്രഗിരി എന്നീ നാലു മലകൾക്ക് നടുവിലായി ഒരു കോപ്പയുടെ ആകൃതിയിലുള്ള താഴ്‌വരയിൽ സമുദ്രനിരപ്പിൽനിന്നും 1,400 metres (4,600 ft) ഉയരത്തിലായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2011 ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 3,949,486 ആണ്.

കാഠ്മണ്ഡു മഹാ നഗരം
KTM

काठमाडौं/काठमाण्डौ (നേപ്പാളി ഭാഷ)
മെട്രോപൊളിറ്റൻ നഗരം
Skyline of കാഠ്മണ്ഡു മഹാ നഗരം KTM
പതാക കാഠ്മണ്ഡു മഹാ നഗരം KTM
Flag
Motto(s): 
എന്റെ പൈതൃകം, എന്റെ അഭിമാനം, എന്റെ കാഠ്മണ്ഡു (जिगु पौरख, जिगु गौरव, जिगु येँ देय्)
കാഠ്മണ്ഡു മഹാ നഗരം KTM is located in Nepal
കാഠ്മണ്ഡു മഹാ നഗരം KTM
കാഠ്മണ്ഡു മഹാ നഗരം
KTM
നേപ്പാളിലെ സ്ഥാനം
Coordinates: 27°42′41″N 85°18′31″E / 27.71139°N 85.30861°E / 27.71139; 85.30861
CountryNepal
പ്രവിശ്യപ്രവിശ്യ-3
മേഖലഭാഗ്മതി മേഖല
ജില്ലകാഠ്മണ്ഡു
Established900 BCE
ഭരണസമ്പ്രദായം
 • മേയർബിദ്യ സുന്ദർ ശാക്യ
 • ഡെപ്യൂട്ടി മേയർഹരി പ്രഭാ ഖഡ്ഗി
 • Executive OfficerEshor Raj Poudel
വിസ്തീർണ്ണം
 of Metro
 • തലസ്ഥാന നഗരം49.45 ച.കി.മീ.(19.09 ച മൈ)
 Kathmandu District: 395 sq km
Kathmandu Valley: 642 sq km
ഉയരം
1,400 മീ(4,600 അടി)
ജനസംഖ്യ
 (2011)
 • മെട്രോപ്രദേശം
10,03,285 [1]
Male: 5,33,127 Female: 4,70,158
 • മെട്രോ സാന്ദ്രത20,288.88/ച.കി.മീ.(52,548.0/ച മൈ)
 Kathmandu District: 1,744,240
Kathmandu Valley: 2,517,023
ഭാഷകൾ
 • LocalNepali, Newar language, Sherpa, Tamang, Gurung, Magar, Sunuwar/Kiranti, Tibetan
 • OfficialNepali, Nepal Bhasa
സമയമേഖലUTC+5:45 (NST)
പോസ്റ്റൽ കോഡ്
44600 (GPO), 44601, 44602, 44604, 44605, 44606, 44608, 44609, 44610, 44611, 44613, 44614, 44615, 44616, 44617, 44618, 44619, 44620, 44621
ഏരിയ കോഡ്01
HDIIncrease 0.710 High [2]
HPIDecrease 20.8 Very Low
Literacy RateIncrease 78% High
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ് Edit this at Wikidata
2015ലെ  ഭൂകമ്പത്തിൽ പൂർണ്ണമായും തകർന്ന കാഠ്മണ്ഡുവാലിയിലെ  ഭക്തപ്പൂർ ദർബാർ  സ്ക്വയർ പുനർനിമ്മിച്ചതിനുശേഷമുള്ള ചിത്രം
കാഠ്മണ്ഡു താഴ്വരയിലെ ഒരു കുന്നിന്മേൽ സ്ഥിതിചെയ്യുന്ന പ്രാചീന ബുദ്ധമതകേന്ദ്രമായ സ്വയംഭൂനാഥ്

പദോൽപ്പത്തി

ദർബാർ ചത്വരത്തിലെ "കാഷ്ഠമണ്ഡപം" എന്നറിയപ്പെടുന്ന നിർമ്മിതിയിൽനിന്നാണ് കാഠ്മണ്ഡു എന്ന പേര് ഉദ്ഭവിച്ചിരിക്കുന്നത്. സ്ംസ്കൃതത്തിൽ കാഷ്ഠ(काष्ठ) എന്നാൽ മരം എന്നാണർത്ഥം. കാഷ്ഠമണ്ഡപമെന്നാൽ തടിലിൽ തീർത്ത മണ്ഡപം(मण्डप). കാഠ്മണ്ഡു ദർബാർ ചത്വരത്തിൽ സ്ഥിതിചെയ്യുന്ന കാഷ്ഠമണ്ഡപത്തിന് രണ്ട് നിലകളാണുള്ളത്. പൂർണമായും മരത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ മണ്ഡപത്തിൽ ഇരുമ്പാണി ഒട്ടും ഉപയോഗിച്ചിട്ടില്ല.

ഭൂമിശാസ്ത്രം

കാഠ്മണ്ഡു താഴ്വരയുടെ വടക്ക് പടിഞ്ഞാറൻ ഭാഗത്തായാണ് കഠ്മണ്ഡു നഗരം സ്ഥിതിചെയ്യുന്നത്. ഭാഗ്മതി നദിയുടെ കരയിൽ സ്ഥിതിചെയ്യുന്ന കാഠ്മണ്ഡു നഗരത്തിന്റെ വിസ്തൃതി ഏതാണ്ട് 50.7 km2 (19.6 sq mi) ആണ്. സമുദ്രനിരപ്പിൽനിന്നും ശരാശരി 1,400 metres (4,600 ft) ഉയരത്തിലാണ് ഈ നഗരം ഉള്ളത്.[3]

കാഠ്മണ്ഡു നഗരപ്രദേശത്തിന്റെ ഉപഗ്രഹചിത്രം (നഗരഭാഗം മധ്യത്തിൽ ചാരനിറത്തിൽ). ചുറ്റും പച്ച നിറത്തിൽ കാണപ്പെടുന്നത് മലഞ്ചെരുവുകളും വനമേഖലകളുമാണ്

എട്ട് പുഴകൾ കാഠ്മണ്ഡുവിലൂടെ ഒഴുകുന്നുണ്ട്, ഇതിൽ ഏറ്റവും പ്രധാനപെട്ടത് ഭാഗ്മതി നദിയാണ്. മറ്റുള്ളവ ഇതിന്റെ കൈവഴികളും. ബിഷ്ണുമതി, ധോബി ഖോല, മനോഹര ഖോല, ഹനുമന്ത് ഖോല, തുകുഛ ഖോല എന്നി കൈവഴികളാണ് അവയിൽ പ്രധാനപ്പെട്ടത്. സമുദ്രനിരപ്പിൽ നിന്ന് 1,500–3,000 metres (4,900–9,800 ft) ഉയരത്തിലാണ് ഈ നദികളുടെയെല്ലാം ഉദ്ഭവ സ്ഥാനം. [4][5][6]

കാഠ്മണ്ഡുവും അതിന്റെ താഴ്വരയും ഇലപൊഴിയും മഴക്കാട് മേഖലയിലണ് പെടുന്നത് (ഉയരം 1,200–2,100 metres (3,900–6,900 ft). നേപ്പാളിലെ അഞ്ച് സസ്യവൈവിധ്യ മേഖലകളിൽ ഒന്നാണ് ഇത്. ഓക്ക്, എലം, ബീച്ച്, മാപ്പിൾ എന്നി മരങ്ങൾ ഈ മേഖലയിൽ കണ്ടുവരുന്നു. കൂടാതെ ഉയർന്നമേഖലകളിൽ സ്തൂപാകൃതിയിലുള്ള മരങ്ങളും കാണപ്പെടുന്നു.[7]

കാലാവസ്ഥ

അഞ്ച് കാലാവസ്ഥാ മേഖലകളാണ് നേപ്പാളിൽ ഉള്ളത്. ഇതിൽ, കാഠ്മണ്ഡു താഴ്വര മിതോഷ്ണ മേഖലയിൽ (Warm Temperate Zone) പെടുന്നു (ഉയരം: 1,200 to 2,300 metres (3,900 to 7,500 ft)). താഴ്ന്ന ഉയരത്തിലുള്ള നഗരത്തിന്റെ ചില പ്രദേശങ്ങളിൽ ആർദ്ര സബ് ട്രോപ്പികൽ കാലാവസ്ഥ (Cwa) അനുഭവപ്പെടുമ്പോൾ, ഉയർന്നമേഖലകളിൽ സബ് ട്രോപ്പികൽ ഹൈലാൻഡ് കാലാവസ്ഥയും അനുഭവപ്പെടുന്നു. കാഠ്മണ്ഡു താഴ്വരയിൽ, ഉഷ്ണക്കാലത്ത് താപനില 28 to 30 °C (82 to 86 °F) വരെ ആകാറുണ്ട്. താഴ്വരയിലെ ശൈത്യകാലത്തെ ശരാശരി താപനില 10.1 °C (50.2 °F) ആണ്.

Kathmandu (1981–2010) പ്രദേശത്തെ കാലാവസ്ഥ
മാസംജനുഫെബ്രുമാർഏപ്രിമേയ്ജൂൺജൂലൈഓഗസെപ്ഒക്നവംഡിസംവർഷം
റെക്കോർഡ് കൂടിയ °C (°F)24.4
(75.9)
28.3
(82.9)
33.3
(91.9)
35.0
(95)
36.1
(97)
37.2
(99)
32.8
(91)
33.3
(91.9)
33.3
(91.9)
33.3
(91.9)
29.4
(84.9)
28.3
(82.9)
37.2
(99)
ശരാശരി കൂടിയ °C (°F)19.1
(66.4)
21.4
(70.5)
25.3
(77.5)
28.2
(82.8)
28.7
(83.7)
29.1
(84.4)
28.4
(83.1)
28.7
(83.7)
28.1
(82.6)
26.8
(80.2)
23.6
(74.5)
20.2
(68.4)
25.6
(78.1)
പ്രതിദിന മാധ്യം °C (°F)10.8
(51.4)
13.0
(55.4)
16.7
(62.1)
19.9
(67.8)
22.2
(72)
24.1
(75.4)
24.3
(75.7)
24.3
(75.7)
23.3
(73.9)
20.1
(68.2)
15.7
(60.3)
12.0
(53.6)
18.87
(65.96)
ശരാശരി താഴ്ന്ന °C (°F)2.4
(36.3)
4.5
(40.1)
8.2
(46.8)
11.7
(53.1)
15.7
(60.3)
19.1
(66.4)
20.2
(68.4)
20.0
(68)
18.5
(65.3)
13.4
(56.1)
7.8
(46)
3.7
(38.7)
12.1
(53.8)
താഴ്ന്ന റെക്കോർഡ് °C (°F)−2.8
(27)
−1.1
(30)
1.7
(35.1)
4.4
(39.9)
9.4
(48.9)
13.9
(57)
16.1
(61)
16.1
(61)
13.3
(55.9)
5.6
(42.1)
0.6
(33.1)
−1.7
(28.9)
−2.8
(27)
മഴ/മഞ്ഞ് mm (inches)14.4
(0.567)
18.7
(0.736)
34.2
(1.346)
61.0
(2.402)
123.6
(4.866)
236.3
(9.303)
363.4
(14.307)
330.8
(13.024)
199.8
(7.866)
51.2
(2.016)
8.3
(0.327)
13.2
(0.52)
1,454.9
(57.28)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ 23461217232215411110
% ആർദ്രത79716153577381838279858074
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ2232542602312291861361591322522442502,556
Source #1: Department of Hydrology and Meteorology ,[8] World Meteorological Organization (precipitation days)[9]
ഉറവിടം#2: Danish Meteorological Institute (sun and relative humidity),[10] Sistema de Clasificación Bioclimática Mundial (extremes) [11]

സംസ്കാരം

കലകൾ

"കലയുടെയും ശില്പങ്ങളുടെയും ബൃഹത്തായ ഖജനാവ്" എന്ന് കാഠ്മണ്ഡു താഴ്വരയെ വിശേഷിപ്പിക്കാറുണ്ട്. ഇവിടത്തെ കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, സ്തൂപങ്ങൾ, ചൈത്യഗൃഹങ്ങൾ, ഗോപുരങ്ങൾ തുടങ്ങിയവയില്ലെല്ലാം ദാരു, ലോഹം, ശില, കളിമണ്ണ് എന്നിവയിൽ തീർത്ത ശില്പങ്ങൾ കാണപ്പെടുന്നു. പ്രാചീന നഗരഭാഗത്തിലെ തെരുവുകളിലും, ചത്വരങ്ങളിലുമെല്ലാം ഇത്തരം കലാശില്പങ്ങൾ ധാരാളമായി കാണാം. ഇവയിൽ പലതും ദേവീദേവന്മാരുമായി ബന്ധപ്പെട്ടതാണ്. പുരാതനകാലം മുതൽക്കേ ശില്പമാതൃകകൾ ഇവിടെ നിലനിന്നിരുന്നു എങ്കിലും, ഇത് ലോകപ്രസിദ്ധമാകുന്നത് 1950-ൽ രാജ്യം ലോകജനതയ്ക്കുമുമ്പിൽ തുറന്ന് കൊടുത്തതിനു ശേഷമാണ്.[12]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കാഠ്മണ്ഡു&oldid=4073575" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്