നോറ ജോൺസ്‌

ഒരു അമേരിക്കൻ ഗായികയും, ഗാനരചയിതാവും, പിയാനിസ്റ്റുമാണ് നോറ ജോൺസ്‌ (ജനനം: ഗീതാലി നോറ ജോൺസ് ശങ്കർ, മാർച്ച് 30, 1979).[4] നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ അവരുടെ 50 ദശലക്ഷം റെക്കോർഡുകൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്[5]. 2000-2009 ദശാബ്ദത്തിലെ ഏറ്റവും മികച്ച ജാസ് ഗായികയായി ബിൽബോർഡ് മാഗസിൻ നോറ ജോൺസിനെ തിരഞ്ഞെടുത്തു. ഒമ്പത് ഗ്രാമി പുരസ്‌കാരം നേടിയിട്ടുള്ള അവർ ബിൽബോർഡ് മാഗസിൻ  തയാറാക്കിയ 2000-2009 ദശാബ്ദത്തിലെ മികച്ച കലാകാരന്മാരുടെ പട്ടികയിൽ അറുപതാം സ്ഥാനം നേടിയിരുന്നു.[6]

നോറ ജോൺസ്‌
Jones, 2007
Jones, 2007
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഗീതാലി നോറ ജോൺസ് ശങ്കർ
ജനനം (1979-03-30) മാർച്ച് 30, 1979  (45 വയസ്സ്)
New York City, U.S.
ഉത്ഭവംGrapevine, Texas
വിഭാഗങ്ങൾ[1][2][3]
തൊഴിൽ(കൾ)
  • Singer
  • songwriter
ഉപകരണ(ങ്ങൾ)
  • Vocals
  • piano
വർഷങ്ങളായി സജീവം2001–present
ലേബലുകൾBlue Note
വെബ്സൈറ്റ്norahjones.com

2002 ൽ 'ജോൺസ് കം എവേ വിത് മീ' എന്ന സംഗീത ആൽബത്തിലൂടെയാണ് അവർ തൻ്റെ സംഗീത കരിയർ ആരംഭിച്ചത്. ജാസ്, കൺട്രി, പോപ്പ് എന്നിവ സംയോജിച്ചു പുറത്തിറക്കിയ ഈ ആൽബം 27 ദശലക്ഷം കോപ്പികൾ വിറ്റു, ഡയമണ്ട് പദവി നേടി.[7] ആൽബം ഓഫ് ദി ഇയർ, റെക്കോർഡ് ഓഫ് ദി ഇയർ, മികച്ച പുതുമുഖം ഉൾപ്പെടെ അഞ്ച് ഗ്രാമി പുരസ്കാരങ്ങൾ ഈ ആൽബം നേടി.[8] ഫീൽസ് ലൈക് ഹോം (2004), നോട്ട് ടൂ ലേറ്റ് (2007) എന്നിങ്ങനെ പിന്നീട് പുറത്തിറക്കിയ രണ്ടു ആൽബങ്ങളും ഒരു ദശലക്ഷം പകർപ്പുകൾ വീതം വിറ്റു, പ്ലാറ്റിനം പദവി നേടി.[9] നിരൂപകരും ഇവയെ പൊതുവെ നല്ലരീതിയിൽ സ്വീകരിച്ചു.[10] ജോൺസിന്റെ അഞ്ചാം സ്റ്റുഡിയോ ആൽബം, ലിറ്റിൽ ബ്രോക്കൺ ഹാർട്ട്സ്, 2012 ഏപ്രിൽ 27 നു പുറത്തിറങ്ങി. അവരുടെ ഏറ്റവും പുതിയ ആൽബം ഡേ ബ്രേക്സ്, ഒക്ടോബർ 7, 2016 ന് പുറത്തിറങ്ങി.[11] 2007 ൽ പുറത്തിറങ്ങിയ മൈ ബ്ലൂബെറി നൈറ്റ്സ്സിൽ എന്ന ചലച്ചിത്രത്തിലൂടെ ജോൺസ് സിനിമയിൽ തൻറെ അരങ്ങേറ്റം കുറിച്ചു.

ഇന്ത്യൻ സിത്താർ വിദഗ്ദ്ധനും സംഗീതജ്ഞനുമായ പണ്ഡിറ്റ് രവിശങ്കറിന്റെ മകളും, സംഗീതജ്ഞയായ അനൂഷ്ക ശങ്കറിന്റെ അർദ്ധ സഹോദരിയുമാണ് നോറ ജോൺസ്‌.

ആദ്യകാലം

1979 മാർച്ച് 30 ന് ന്യൂയോർക്കിലെ ബ്രൂക്ലിനിൽ അമേരിക്കൻ സംഗീത മേളകളുടെ അവതാരക സ്യൂ ജോൺസിന്റേയും ഇന്ത്യൻ സംഗീതജ്ഞൻ രവി ശങ്കറിന്റേയും പുത്രിയായി ഗീതാലി നോറാ ജോൺസ് ശങ്കർ എന്ന പേരിൽ ജനിച്ചു.[12][13] അവിവാഹിതരായ മാതാപിതാക്കൾ 1986-ൽ വേർപിരിഞ്ഞപ്പോൾ, നോറ ടെക്സസിലെ ഗ്രേപ്പ്‍വൈനിൽ മാതാവിനോടൊപ്പം വളർന്നു. ഡാളസിലെ ബുക്കർ ടി. വാഷിംഗ്ടൺ ഹൈസ്കൂൾ ഫോർ ദ പെർഫോമിംഗ് ആന്റ് വിഷ്വൽ ആർട്സിലേയ്ക്കു മാറുന്നതിനു മുമ്പ് കോളിവില്ലെ മിഡിൽ സ്കൂളിലും ഗ്രേപ്പ്‍വൈൻ ഹൈസ്കൂളിലുമായി വിദ്യാഭ്യാസം ചെയ്തിരുന്നു. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് സ്കൂൾ ഗായകസംഘത്തിൽ അവർ പാടുകയും ബാൻഡിൽ പങ്കെടുക്കുകയും അൾട്ടോ സാക്സോഫോൺ എന്ന കുഴൽവാദ്യം വായിക്കുകയും ചെയ്തിരുന്നു. പതിനാറാമത്തെ വയസ്സിൽ, മാതാപിതാക്കളുടെ സമ്മതത്തോടെ, അവർ ഔദ്യോഗികമായി നോറാ ജോൺസ് എന്നു പേരുമാറ്റം നടത്തി.[14][15]

സ്റ്റുഡിയോ ആൽബങ്ങൾ

  • കം എവേ വിത് മീ (2002)
  • ഫീൽസ് ലൈക് ഹോം (2004)
  • നോട്ട് ടൂ ലേറ്റ് (2007)
  • ദ ഫോൾ (2009)
  • ലിറ്റിൽ ബ്രോക്കൺ ഹാർട്സ് (2012)
  • ഡേ ബ്രേക്സ് (2016)

സഹകരണ ആൽബങ്ങൾ

  • റോം (ഡേഞ്ചർ മൌസ്,ഡാനിയൽലൂപി , ജാക്ക് വൈറ്റ് എന്നിവർക്കൊപ്പം ) (2011)
  • ഫോറെവർലി (ബില്ലി ജോ ആംസ്ട്രാംങ്ങിനൊപ്പം) (2013)

അഭിനയിച്ച ചലച്ചിത്രങ്ങളും ടെലിവിഷൻ പരിപാടികളും

വർഷംപരിപാടികഥാപാത്രംകുറിപ്പുകൾ
2002,

2004
സാറ്റർഡേ നൈറ്റ് ലൈവ്Herself / Musical Guest"Robert De Niro/Norah Jones" (Season 28, Episode 7)

"Colin Firth/Norah Jones" (Season 29, Episode 14)
2002ടു വീക്സ് നോട്ടീസ്HerselfCameo
2003ഡോളി പാർട്ടൺ: പ്ലാറ്റിനം ബ്ലോണ്ടെHerselfCameo / TV documentary
2003100% NYC: ട്രിബേക്ക ഫിലിം ഫെസ്റ്റിവൽHerselfCameo / TV documentary
2004സെസമി സ്ട്രീറ്റ്Herself"Snuffy's Invisible, Part 1" (Season 35, Episode 13)
2007മൈ ബ്ലൂബറി നൈറ്റ്സ്Elizabeth (Lizzie/Beth)Film Debut

Nominated – Cannes Film Festival for Palme d'Or
2007എൽവിസ്: വിവി ലാസ് വെഗാസ്HerselfCameo / TV documentary
2008ലൈഫ്. സപ്പോർട്ട്. മ്യൂസിക്HerselfCameo
2009വാഹ് ഡോ ഡെംWillow
200930 റോക്ക്Herself"Kidney Now!" (Season 3, Episode 22)
2009ടോണി ബെന്നെറ്റ്: ഡ്യൂയെറ്റ്സ് IIHerselfCameo / TV movie
2012ടെഡ്Herself
2012VH1 സ്റ്റോറിടെല്ലേർസ്Herself / Performance
2014ദേ കെയിം ടുഗദർHerself

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=നോറ_ജോൺസ്‌&oldid=3798228" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്