പമേല ആൻഡേഴ്സൺ

കാനഡയിലെ ചലചിത്ര അഭിനേത്രി

പമേല ഡെനിസ് ആൻഡേഴ്സൺ (ജനനം: ജൂലൈ 1, 1967)[2][3][4] ഒരു കനേഡിയൻ-അമേരിക്കൻ അഭിനേത്രിയും മോഡലും ടെലിവിഷൻ വ്യക്തിത്വവും എഴുത്തുകാരിയുമാണ് പ്ലേബോയ് മാസികയുടെ കവറിൽ നിരവധി തവണ പ്രത്യക്ഷപ്പെട്ടിട്ടുള്ള അവർ ഹോം ഇംപ്രൂവ്മെന്റ് (1991-1993, 1997), ബേവാച്ച് (1992-1997), വി.ഐ.പി. (1998-2002) എന്നീ ടെലിവിഷൻ പരമ്പരകളിലെ വേഷങ്ങളുടെ പേരിലും അറിയപ്പെടുന്നു.

പമേല ആൻഡേഴ്സൺ
ആൻഡേഴ്സൺ ജൂൺ 2018ൽ
ജനനം
പമേല ഡെനിസ് ആൻഡേഴ്സൺ

(1967-07-01) ജൂലൈ 1, 1967  (56 വയസ്സ്)
ലേഡിസ്മിത്ത്, ബ്രിട്ടീഷ് കൊളംബിയ, കാനഡ
മറ്റ് പേരുകൾപമേല ആൻഡേഴ്സൺ ലീ
പൗരത്വം
  • കാനഡ
  • യു.എസ്.
തൊഴിൽ
  • അഭിനേത്രി
    മോഡൽ
    ടെലിവിഷൻ വ്യക്തിത്വം
    രചയിതാവ്
    ആക്ടിവിസ്റ്റ്
സജീവ കാലം1989–ഇതുവരെ
ടെലിവിഷൻ
  • Home Improvement
  • Baywatch
  • V.I.P.
  • Pam: Girl on the Loose
  • Stacked
ജീവിതപങ്കാളി(കൾ)
ടോമി ലീ
(m. 1995; div. 1998)
കിഡി റോക്ക്
(m. 2006; div. 2007)
റിക്ക് സലോമൻ
(m. 2007; ann. 2008)

(m. 2014; div. 2015)
ജോൺ പീറ്റേർസ്
(m. 2020; ann. 2020)
ഡാൻ ഹെയ്ഹസ്റ്റ്
(m. 2020)
കുട്ടികൾ2
Playboy centerfold appearance
February 1990
Preceded byPeggy McIntaggart
Succeeded byDeborah Driggs
Personal details
MeasurementsBust: 36 in (91 cm)[1]
Waist: 24 in (61 cm)
Hips: 36 in (91 cm)
Height5 ft 7 in (1.70 m)[1]
Weight103 lb (47 kg)[1]
വെബ്സൈറ്റ്pamelaandersonfoundation.org

പ്ലേബോയ് മാസികയുടെ 1990 ഫെബ്രുവരി ലക്കത്തിലെ പ്ലേമേറ്റ് ഓഫ് ദ മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആൻഡേഴ്സൺ പൊതുജനശ്രദ്ധയിലെത്തി.[1] മാസികയുടെ കവറിൽ സ്ഥിരമായി പ്രത്യക്ഷപ്പെട്ട അവർ, മറ്റേതൊരു വ്യക്തിയേക്കാൾ കൂടുതൽ തവണ പ്ലേബോയ് കവറുകളിൽ പ്രത്യക്ഷപ്പെട്ട വ്യക്തിയെന്ന റെക്കോർഡും സ്വന്തമാക്കി.[5] 1991 ൽ എബിസി കോമഡി പരമ്പരയായ ഹോം ഇംപ്രൂവ്‌മെന്റിന്റെ ആദ്യ രണ്ട് സീസണുകളിൽ ലിസ എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെട്ട ശേഷം ആൻഡേഴ്സൺ പ്രേക്ഷകർക്കിടയിൽ ചിരപരിചിതയായി. അടുത്ത വർഷം, ആക്ഷൻ-നാടക പരമ്പരയായ ബേവാച്ചിൽ സി ജെ പാർക്കറെ അവതരിപ്പച്ചതിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച അവർ ഒരു സെക്സ് സിംബലെന്ന നിലയിൽ അഭിനയരംഗത്ത് തന്റെ ചുവടുകൾ കൂടുതൽ ഉറപ്പിച്ചു. 1998 മുതൽ 2002 വരെയുള്ള കാലത്ത് ആൻഡേഴ്സൺ ആക്ഷൻ കോമഡി പരമ്പരയായ V.I.P- യിൽ വാലറി അയൺസ് എന്ന വേഷം ചെയ്തു.[6]

ആദ്യകാലം

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ലേഡിസ്മിത്തിൽ ശവസംസ്കാര ജോലിക്കാരനായ ബാരി ആൻഡേഴ്സണിന്റെയും പരിചാരികയായ കരോളിന്റെയും മകളായി ആൻഡേഴ്സൺ ജനിച്ചു.[7] സാരിജാർവി സ്വദേശിയായ ഒരു ഫിന്നിഷ് പൌരനായിരുന്ന അവരുടെ മുതുമുത്തച്ഛൻ ജുഹോ ഹൈറ്റിയായ്നൻ 1908-ൽ ഗ്രാൻഡ് ഡച്ചി ഓഫ് ഫിൻലാൻഡിൽനിന്ന് (അക്കാലത്ത് റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗം) കാനഡയിലേക്ക് കുടിയേറ്റം നടത്തി.[8] ഒരു കുടിയേറ്റക്കാരനായി അവിടെയെത്തിയ അദ്ദേഹം തന്റെ പേര് ആൻഡേഴ്സൺ എന്നാക്കി മാറ്റി. അമ്മയുടെ ഭാഗത്തുനിന്ന് പമേല ആൻഡേർസണ് റഷ്യൻ വംശ പാരമ്പര്യവുമുണ്ട്.[9] ഭരണഘടനാ നിയമം, 1867 പ്രകാരം കാനഡ ഔദ്യോഗികമായി സ്ഥാപിതമായതിന്റെ 100 –ആം വാർഷികമായ 1967 ജൂലൈ 1 -ന് ഒരു "സെന്റിനിയൽ ബേബി" ആയി ജനിച്ച അവർക്ക് ഉടൻതന്നെ ചില പ്രസ് കവറേജുകൾ ലഭിച്ചിരുന്നു.[10][11]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പമേല_ആൻഡേഴ്സൺ&oldid=3667484" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്