പറയൻ തുള്ളൽ

ഒരിനം തുള്ളൽ രീതി

പറയൻ തുള്ളൽ രാവിലെ / പ്രഭാതത്തിൽ അരങ്ങേറുന്ന ഒരു തുള്ളൽ കലാരൂപമാണ്‌ .[1] മറ്റു തുള്ളലുകളെ അപേക്ഷിച്ച് പറയൻ തുള്ളലിന്‌ പതിഞ്ഞ ഈണവും താളവുമാണുള്ളത്, മാത്രമല്ല മറ്റു തുള്ളലുകളേക്കാൾ പ്രയാസം കൂടിയതും പറയൻ തുള്ളലിനാണ്.മല്ലിക എന്ന സംസ്കൃതവൃത്തമാണ്‌ ഇതിൽ കൂടുതലായി ഉപയോഗിക്കുന്നത് . 'പറയുന്ന' രീതിയിലുള്ള പാട്ട് സമ്പ്രദായം പിന്തുടരുന്നത് കൊണ്ടാണ് പറയൻ തുള്ളൽ എന്ന പേര് കിട്ടിയത്.[2]

പറയൻ തുള്ളൽ

മല്ലിക ( സംസ്കൃത വൃത്തം)

മല്ലിക: ഒരു സം‍സ്കൃത‍വർണ്ണവൃത്തം. ധൃതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 18 അക്ഷരങ്ങൾ) സമവൃത്തം . [3][better source needed]

അവതരണം

പറയൻ തുള്ളലിൻ്റെ അവതരണം

ഈ കലാരൂപത്തിന്റെ വേഗത വളരെ മന്ദഗതിയിലാണ് . ആംഗ്യങ്ങൾ ഉപയോഗിച്ച് അവതാരകൻ പാട്ടുകളുടെ അർത്ഥം വിശദീകരിക്കുന്നു . ഈ കലാരൂപത്തിൽ നൃത്തം വളരെ കുറവാണ് . സാധാരണയായി പറയൻ തുള്ളലിന്റെ കഥകൾ ആത്മീയ കാര്യങ്ങളാണ് കൈകാര്യം ചെയ്യുന്നത് .

മികച്ച പറയൻ തുള്ളലുകൾ

  • സഭാപ്രവേശം
  • ത്രിപുരദഹനം
  • കുംഭകർണവധം
  • ദക്ഷയാഗം
  • കീചകവധം
  • പുളിന്ദീമോഷം
  • സുന്ദോപസുന്ദോപാഖ്യാനം
  • നാളായണീചരിതം
  • ഹരിശ്ചന്ദ്രചരിതം
  • പാഞ്ചാലി സ്വയംവരം
  • പഞ്ചേന്ദ്രാേപാഖ്യാനം

വേഷവിധാനം

പറയൻ തുള്ളലിൻ്റെ വേഷവിധാനം

സർപ്പഫണവും ശിവലിംഗവും ഉള്ള കിരീടമാണ് പറയൻതുള്ളലിന്റെ പെട്ടെന്ന് കണ്ണിൽപെടുന്ന പ്രത്യേകത . ദേഹത്ത് മുഴുവൻ ഭസ്മമോ ചന്ദനമോ തേക്കുന്നു . വാലിട്ടുകണ്ണെഴുതും . കൈമെത്ത, അമ്പടി, ഉടുത്തുകെട്ട്, വലതുകാലിൽ വാകച്ചിലമ്പ്, കച്ചമണി എന്നിവയും ധരിക്കുന്നു. ഉടുത്തുകെട്ടിന് ചുവന്ന പട്ട് വേണം . അതിനു മുകളിൽ മറ്റാെരു തുണികെട്ടുന്നു . മുഖത്ത് തേപ്പ് കാണുകയില്ല . തലമുടിയിൽ ചുവന്ന പട്ടും തൊങ്ങലും കോർത്തിരിക്കും .കൈകളിലും കഴുത്തിലും മാലയും വളയുമണിഞ്ഞിരിക്കും . രുദ്രാക്ഷമാലകളും ധരിക്കും . ഒറ്റക്കാലിലാണു നൃത്തം . അതു മിക്കവാറും മുറിയടന്തതാളത്തിലായിരിക്കും . ഈ തുളളൽ പറയരുടെ പഴയ അഭിനയ രീതി പരിഷ്കരിച്ചുണ്ടാക്കിയതാണ് . ചുവന്ന പട്ടും തൊങ്ങലും ചാർത്തുന്നു .. ശിവ സദൃശമായ വേഷമാണ് പറയൻ തുള്ളൽ കലാകാരന്റേത് . പറയൻതുള്ളലിലെ വേഷത്തിന് ശിവദേവനുമായി സാമ്യമുള്ളതിനാൽ ഭക്തിയാണ് പൊതുവെ പ്രേക്ഷകന് അനുഭവവേദ്യമാകുന്നത് . മറ്റു തുള്ളൽ കലകൾ പോലെ സമൂഹവുമായി ബന്ധമുള്ള വിഷയങ്ങൾ അല്ല ഇതിൽ അവതരിപ്പിക്കുന്നത്. മറിച്ച് പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള കഥകളാണ്.മൃദംഗമാണ് പ്രധാന വാദ്യം .

അവലംബം

സി.അഭിമന്യുവിന്റെ കുട്ടികളുടെ കുഞ്ചൻ നമ്പ്യാർ

"https:https://www.search.com.vn/wiki/index.php?lang=ml&q=പറയൻ_തുള്ളൽ&oldid=3989249" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്