പലസ്തീൻ (പ്രദേശം)

മെഡിറ്ററേനിയൻ കടലിനും ജോർദാൻ നദിക്കുമിടയിലുള്ള പ്രദേശം

മെഡിറ്ററേനിയൻ കടലിനും ജോർദാൻ നദിക്കുമിടയിലുള്ള പ്രദേശത്തെ സൂചിപ്പിക്കാൻ റോമൻ കാലഘട്ടം മുതൽ ഉപയോഗിച്ചു വരുന്ന പേരാണ് പലസ്തീൻ. [1] വിശാലാർത്ഥത്തിൽ, ഒരു ഭൂമിശാസ്ത്ര സംജ്ഞയെന്ന നിലയിൽ, ഇന്നത്തെ ഇസ്രായേൽ, പലസ്തീനിയൻ പ്രദേശങ്ങൾ, ജോർദാൻ, ലെബനൻ, സിറിയ എന്നിവയുടെ ഭാഗങ്ങൾ, എന്നിവ ഉൾപ്പെടുന്നതാണ് പലസ്തീൻ.[1][2] സങ്കുചിതമായ അർത്ഥത്തിൽ, ജോർദാൻ നദിയുടെ പടിഞ്ഞാറുള്ള മുൻ ബ്രിട്ടീഷ് അധികാര പലസ്തീന്റെ അതിർത്തിക്കുള്ളിലുള്ള പ്രദേശത്തെയാണ് ഈ പേര് സൂചിപ്പിക്കുന്നത്.

ഫലസ്തീൻ പ്രദേശത്തിന്റെ ഒരു ഉപഗ്രഹ ചിത്രം, 2003-ൽ എടുത്തത്. രാജ്യാതിർത്തികൾ ചാരനിറത്തിൽ കാണിച്ചിരിക്കുന്നു.
പലസ്തീൻ ദേശീയ പതാക.

ഫലസ്തീനിയൻ നാഷണൽ അഥോറിറ്റിയാൽ പ്രഖ്യാപിക്കപ്പെട്ടതും 100-ലധികം രാജ്യങ്ങൾ അംഗീകരിച്ചതുമായ ഫലസ്തീൻ രാജ്യത്തെയും (State of Palestine) ഈ പേരുകൊണ്ട് വിവക്ഷിക്കാം.[3] 2012-ൽ ഐക്യരാഷ്ട്രസഭയിൽ നിരീക്ഷകരാഷ്ട്രപദവി ലഭിച്ചു. പലസ്തീന്റെ ജനനസർട്ടിഫിക്കറ്റ് എന്നാണ് മഹ്‌മൂദ് അബ്ബാസ് ഇതിനെ വിശേഷിപ്പിച്ചത്. ഇസ്രായേൽ-പലസ്തീൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പലസ്തീൻ എന്ന പേരിന്റെ ഉപയോഗം വളരെ വിവാദപരമായ ഒന്നാണ്.[4]

പലസ്തീൻ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം- വിവിധ ഘട്ടങ്ങൾ
ബ്രിട്ടീഷധീന പലസ്തീൻ, (ജൂതകുടിയേറ്റ കേന്ദ്രങ്ങൾ ഓറഞ്ച് നിറത്തിൽ)
ഐക്യരാഷ്ട്രസഭയുടെ വിഭജനപദ്ധതി (പൊതുസഭ പാസ്സാക്കിയ 181 (II) പ്രമേയം-1947)
ജോർദാന്റെ കീഴിലുള്ള വെസ്റ്റ്ബാങ്ക്, ഈജിപ്തിന്റെ കീഴിലുള്ള ഗസ്സ എന്നിവ ഒന്നാം അറബ്-ഇസ്രയേൽ യുദ്ധശേഷം (1949)
പലസ്തീൻ അതോറിറ്റി (രണ്ടാം ഓസ്‌ലോ കരാർ പ്രകാരം)

പലസ്തീൻ പ്രദേശങ്ങൾ

നിലവിലെ കരാർ പ്രകാരം ഗസ്സയും വെസ്റ്റ്ബാങ്കും ആണ് പലസ്തീനിയൻ പ്രദേശങ്ങൾ. ഇതിൽ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നിരവധി കുടിയേറ്റകേന്ദ്രങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. നിയമവിരുദ്ധമാണെങ്കിലും തങ്ങൾ അന്താരാഷ്ട്രനിയമങ്ങളെ മാനിക്കുന്നില്ലെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു[5].

അലക്സാ പള്ളി

അവലംബം


"https:https://www.search.com.vn/wiki/index.php?lang=ml&q=പലസ്തീൻ_(പ്രദേശം)&oldid=3987187" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്