ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് പി.വി. സിന്ധു എന്ന പുസർല വെങ്കട്ട സിന്ധു[3]. 2019 ഓഗസ്റ്റ് 25 നു സ്വിറ്റ്സർലണ്ടിലെ ബാസിലിൽ നടന്ന ഫൈനലിൽ മൂന്നാം സീഡ് ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-7, 21-7) മറികടന്നാണ് സിന്ധു ചരിത്രം കുറിച്ച് ലോക ചാമ്പ്യൻ ആയത് [4].2017 ലും [5] 2018 ലും [6] ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയുരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു .2013 ൽ തന്നെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ് വെങ്കലം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായിക്കൊണ്ട് പി.വി. സിന്ധു തന്റെ കരിയറിലെ എറ്റവും മികച്ച നേട്ടം കുറിച്ചിരുന്നു [7] ,[8] .2016 ആഗസ്റ്റ് 18 ന് റിയോ ഒളിമ്പിക്സ് 2016 സെമിഫൈനലിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തി ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമായി സിന്ധു മാറി. ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും രണ്ടുതവണ ലോക ചാമ്പ്യനും ആയ സ്പെയ്നിന്റെ കരോലിന മാരിനോട് പരാജയപ്പെട്ടു എങ്കിലും വെള്ളി മെഡൽ നേടി ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിത താരമായി സിന്ധു മാറി [9].2017 ഏപ്രിൽ 2ന് സിന്ധു കരിയറിലെ മികച്ച റാങ്കിങ് ആയ ലോക രണ്ടാം നമ്പർ താരമായി , നിലവിൽ അഞ്ചാം റാങ്കിൽ ആണ്.[10]. പ്രശസ്ത ബാഡ്മിന്റൺ താരമായിരുന്ന പുല്ലേല ഗോപീചന്ദ് ആണ് സിന്ധുവിന്റെ പരിശീലകൻ.സൈനാ നേവാളിന് ശേഷം ലോക റാങ്കിംഗിൽ മുന്നിട്ട് നിൽക്കുന്ന ഇന്ത്യൻ കളിക്കാരി ആണ് സിന്ധു.
2013 മേയ് 4ന് സിന്ധു മലേഷ്യ ഗ്രാന്റ് പ്രി ഗോൾഡ് കരസ്ഥമാക്കി. കലാശക്കളിയിൽ സിംഗപ്പൂരിന്റെ ജുവാൻ ഗുവിനേ 21-17, 17-21, 21-19 എന്ന സ്കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്.[11]
സിന്ധുവിന്റെ പ്രധാന നേട്ടങ്ങൾ
ലോക ബാഡ്മിന്റൺ ചാമ്പ്യൻ 2019
ലോക ബാഡ്മിന്റൺ റണ്ണർ അപ്പ് 2018
ലോക ബാഡ്മിന്റൺ റണ്ണർ അപ്പ് 2017
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് മൂന്നാം സ്ഥാനം 2013(വെങ്കല മെഡൽ) [8]
2016 ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ഏക ഇന്ത്യൻ താരം. വെള്ളി മെഡൽ
2017 സെപ്റ്റംബർ 17നു കൊറിയ ഓപ്പൺ സൂപ്പർ സീരീസിൽ കിരീടം നേടി.[13]
2016 റിയോ ഒളിമ്പിക്സിൽ
ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും രണ്ടുതവണ ലോക ചാമ്പ്യനും ആയ സ്പെയ്നിന്റെ കരോലിന മാരിനോട് പരാജയപ്പെട്ടു.സെമിഫൈനലിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തി.ലോക രണ്ടാം റാങ്കുകാരിയും രണ്ട് തവണ ഒളിംമ്പിക് സ്വർണ്ണ മെഡൽ നേടിയിട്ടുമുള്ള ചൈനയുടെ വാങ് യിഹാനെയാണ് സിന്ധു ക്വാർട്ടർ ഫൈനലിൽ തോൽപ്പിച്ചത്.