ഫിദൽ കാസ്ട്രോക്ക് എതിരെയുള്ള വധ ശ്രമങ്ങൾ

ക്യൂബയുടെ മുൻ പ്രസിഡന്റും കമ്മ്യൂണിസ്റ്റ്  വിപ്ലവകാരിയും ആയ   ഫിദൽ  കാസ്ട്രോയെ  വധിക്കാൻ  അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി സി ഐ എ നിരവധി തവണ ശ്രമിച്ചിരുന്നു. 638 തവണ അമേരിക്ക ഫിദലിനെ വധിക്കാൻ ശ്രമിച്ചുവെങ്കിലും എല്ലാ ശ്രമങ്ങളും പരാജയമടയുകയായിരുന്നു.

1959 ലെ ക്യൂബൻ വിപ്ലവത്തിന് തൊട്ടുപിന്നാലെ ഫിഡൽ കാസ്ട്രോ വാഷിംഗ്ടൺ ഡി.സി സന്ദർശിക്കുന്നു.

പശ്ചാത്തലം

ക്യൂബൻ വിപ്ലത്തിലൂടെ അമേരിക്കയുടെ പാവ സർക്കാരായിരുന്ന ഫുൾജെൻസിയോ ബാറ്റിസ്റ്റ സർക്കാരിനെ പരാജയപ്പെടുത്തി ഫിദൽ കാസ്ട്രോയുടെ നേതൃത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തി. അമേരിക്കയുടെ നേതൃത്വത്തിൽ ക്യൂബയിൽ നിലനിന്നിരുന്ന എല്ലാ വാണിജ്യ സ്ഥാപനങ്ങളും ദേശസാൽക്കരിക്കാൻ ഫിദൽ തീരുമാനിച്ചു. ക്യൂബ ഒരു കമ്മ്യൂണിസ്റ്റ് ശക്തിയായി വികസിക്കുന്നത് അമേരിക്കയുടെ അപ്രീതിക്കു കാരണമായി. ഫിദലിനെ വധിക്കാൻ അമേരിക്ക രഹസ്യമായി തീരുമാനിച്ചു.

ആദ്യകാല വധശ്രമങ്ങൾ

ഫിദലിനെ വധിക്കാൻ കെന്നഡി സർക്കാരിൽ നിന്നും സി.ഐ.എക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നുവെന്ന് സി.ഐ.എ മുൻ ഡയറക്ടറായിരുന്ന റിച്ചാർഡ് ഹെംസ് വെളിപ്പെടുത്തിയിട്ടുണ്ട്.[1] കെന്നഡിയെ സംതൃപ്തനാക്കാൻ വേണ്ടി, ഫിദലിനെതിരേ എണ്ണമറ്റ വധശ്രമങ്ങൾ സി.ഐ.എ നടത്തിയിട്ടുണ്ട്.[2]

  • 1960 ഓഗസ്റ്റിനു മുമ്പ്
  • 1960 ഓഗസ്റ്റ് മുതൽ 1961 ഏപ്രിൽ വരെ
  • 1961 ഏപ്രിൽ മുതൽ 1961 അവസാനം വരെ
  • 1961 ന്റെ അവസാനം മുതൽ 1962 വരെ
  • 1962 ന്റെ അവസാനം മുതൽ 1963 അവസാനം വരെ

സി.ഐ.എ ഫിദലിനെ വധിക്കാൻ അമേരിക്കയിലെ ചില അധോലോക സംഘങ്ങളെ ഏൽപ്പിച്ചിരുന്നു.[3] ഫിദലിനുള്ള ഭക്ഷണത്തിൽ വിഷം കലർത്തി വധിക്കാനുള്ള പദ്ധതി പരാജയപ്പെട്ടു. ബേ ഓഫ് പിഗ്സ്‌ ആക്രമണത്തോടെ പിന്നീട് ഈ കുറ്റവാളികൾ ഫിദലിനെതിരേയുള്ള വധശ്രമങ്ങളിൽ നിന്നും തൽക്കാലത്തേങ്കിലും പിന്തിരിയുകയായിരുന്നു.[4]

പിന്നീടുള്ള വധശ്രമങ്ങൾ

1960–1965 കാലഘട്ടത്തിൽ സി.ഐ.എ ഫിദലിനെ വധിക്കാനായി എട്ടു ശ്രമങ്ങൾ നടത്തി.[5] വിവിധ കാലയളവിലായി ഫിദലിനെ വധിക്കാൻ സി.ഐ.എ 638 ശ്രമങ്ങൾ നടത്തിയിരുന്നുവെന്ന് ഫിദലിന്റെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥൻ ഫാബിയാൻ എസ്കലന്റേ വെളിപ്പെടുത്തിയിട്ടുണ്ട്.[6]

  • അമേരിക്കൻ പ്രസിഡന്റുമാരുടെ കാലത്തു ഫിദലിനെതിരേ നടന്ന വധശ്രമങ്ങൾ
അമേരിക്കൻ പ്രസി‍ഡന്റ്കാലഘട്ടംവധശ്രമങ്ങൾ
ഡ്വൈറ്റ് ഐസനോവർ1959–196138
ജോൺ എഫ്. കെന്നഡി1961–196342
ലിൻഡൻ ബി. ജോൺസൺ1963–196972
റിച്ചാർഡ് നിക്സൺ 1969–1974184
ജിമ്മി കാർട്ടർ1977–198164
റൊണാൾഡ് റീഗൻ1981–1989197
ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്1989–199316
ബിൽ ക്ലിന്റൺ1993–200021

ചില വധശ്രമങ്ങൾ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ ഉള്ള സി.ഐ.എ യുടെ പദ്ധതിയായ ഓപ്പറേഷൻ മംഗൂസിന്റെ ഭാഗമായിരുന്നു. വിഷം കലർത്തിയ സിഗാറുകൾ, ക്ഷയരോഗാണുക്കളുള്ള നീന്തൽ വസ്ത്രങ്ങൾ, പൊട്ടിത്തെറിക്കുന്ന സിഗാറുകൾ എന്നിവയിലൂടെയൊക്കെയായിരുന്നു ഫിദലിനെതിരേ നടന്ന വധശ്രമങ്ങൾ. സ്കൂബാ ഡൈവിങ്ങും, സിഗാറുകളും ഫിദലിന്റെ ഇഷ്ടപ്പെട്ട വിനോദങ്ങളായിരുന്നു. 1985 ൽ ഫിദൽ പൂർണ്ണമായും പുകവലി നിറുത്തിയിരുന്നു. ക്യൂബയിലുള്ള ഏഏണസ്റ്റ് ഹെമിങ്‌വേയുടെ സ്മാരകസന്ദർശത്തിനിടയിൽ ഫിദലിനെ വധിക്കാനും ഒരു ശ്രമം നടന്നിരുന്നു.[7]

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ