സെൻട്രൽ ഇന്റലിജൻസ് ഏജൻസി

അമേരിക്കയിലെ സിവിലിയൻ രഹസ്യാന്വേഷണവിഭാഗമാണ്‌ സി.ഐ.എ എന്ന സെൻട്രൽ ഇന്റലിജൻസ് ഏജൻസി.രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടായിരുന്ന ഒ.എസ്.എസ്. (ഓഫീസ് ഓഫ് സ്ട്രാറ്റെജിക് സർവ്വിസസ്) പിരിച്ചു വിടപ്പെട്ടതിനെ തുടർന്ന്1946ൽ അമേരിക്കൻ പ്രസിഡന്റ് ഹാരി എസ് ട്രൂമാൻ രൂപം നൽകിയ സംഘടനയാണിത്. നയരൂപവത്കരണം നടത്തുന്നതിനു സഹായകമായി വിദേശ ഗവണ്മെന്റുകൾ, കോർപ്പറേഷനുകൾ, വ്യക്തികൾ തുടങ്ങിയവയേക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച്, അപഗ്രഥിച്ച് ഗവണ്മെന്റിനെ ഉപദേശിക്കലാണ്‌ ഇതിന്റെ പ്രധാന ധർമ്മം.അമേരിക്കൻ പ്രസിഡന്റിന്റെ നേരിട്ടനിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ സംഘടനയ്ക്ക് പ്രസിഡന്റിനെ കൂടാതെ യു. എസ്. കോൺഗ്രസ് കമ്മിറ്റികളോടു മാത്രമേ വിധേയത്വം പുലർത്തേണ്ടതുള്ളൂ. 2004 വരെ അമേരിക്കയിലെ ഗവണ്മെന്റിന്റെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ആയിരുന്നു. 2004-ൽ ഇന്റലിജൻസ് റിഫോം ആൻഡ് ടെററിസം പ്രിവൻഷൻ ആക്റ്റ് നിലവിൽ വന്നതോടെ, ഗവണ്മെന്റിന്റേയും ഇന്റലിജൻസ് കമ്യൂണിറ്റിയുടേയും ചില ധർമ്മങ്ങൾ ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് ഏറ്റെടുത്തു. ഇന്റലിജൻസ് സൈക്കിളിന്റെ നിയന്ത്രണവും നിർവഹണവും, പതിനാറ് ഇന്റലിജൻസ് കമ്യൂണിറ്റി ഏജൻസികളുടെയും പൊതു അഭിപ്രായങ്ങളൂടെ ഏകീകൃത റിപ്പോർട്ടിങ്ങ്, പ്രസിഡന്റിനുള്ള ബ്രീഫ് തയ്യാറാക്കൽ എന്നിവ ഇപ്പോൾ ഡി.എൻ.ഐയുടെ ചുമതലയിലാണ്‌. എൻ. ആർ.ഒ( നാഷണൽ റിക്കൊനൈസൻസ് ഓഫീസ്) യുടെ പര്യവേഷണ ഉപഗ്രഹങ്ങളും സിഗ്നലുകൾ തടസ്സപ്പെടുത്തുവാനുള്ള സംവിധാനങ്ങളൂം , അമേരിക്കൻ സൈന്യത്തിന്റെ വിമാനങ്ങാളും സി ഐ എ ഉപയോഗിക്കുന്നു. ഡയക്ടർ ഓഫ് സെൻ‌ട്രൽ ഇന്റലിജൻസ് ആണ് സി ഐ എ യുടെ തലവൻ.അദ്ദേഹമാണ് അമേരിക്കയിലെ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളൂടെ തലവനും ഇക്കാര്യത്തിലെ പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവും.[6]വിർജീനിയയിലെ ഫെയർഫാക്സ് കൗണ്ടിയിലാണ്‌ സി.ഐ.ഏയുടെ ആസ്ഥാനം.

സെൻട്രൽ ഇന്റലിജൻസ് ഏജൻസി
കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ മുദ്ര
കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ മുദ്ര
ഏജൻസി അവലോകനം
രൂപപ്പെട്ടത്July 26, 1947
മുമ്പത്തെ ഏജൻസിCentral Intelligence Group
ആസ്ഥാനംLangley, Virginia, United States 38°57′06″N 77°08′48″W / 38.951796°N 77.146586°W / 38.951796; -77.146586
ജീവനക്കാർClassified[1][2]

20,000 estimated[3]

വാർഷിക ബജറ്റ്Classified[4][5]
ഉത്തരവാദപ്പെട്ട മന്ത്രിJohn Michael McConnell, Director of National Intelligence
മേധാവി/തലവൻമാർGeneral (Ret.) Michael Hayden, USAF, Director
 
Stephen Kappes, Deputy Director
 
Scott White, Associate Deputy Director
വെബ്‌സൈറ്റ്
www.cia.gov
The entrance of the CIA Headquarters.

വിവാദങ്ങൾ

2001 സെപ്റ്റംബർ 11 ലെ ഭീകാരാക്രമണത്തെ തുടർന്ന് പിടികൂടിയവരെ ചോദ്യം ചെയ്യുന്നതിനു വേണ്ടി ലിത്വേനിയയിൽ സി.ഐ.എ. രഹസ്യ തടവറകൾ പ്രവർത്തിപ്പിച്ചത് തെളിഞ്ഞിരുന്നു.[7]

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്