ബ്ലൂ റേ ഡിസ്ക്

വിവരസംഭരണ മാധ്യമം

സി.ഡി, ഡി.വി.ഡി എന്നീ വിവര സംഭരണ മാധ്യമങ്ങൾക്കു ശേഷം ഉരുത്തിരിഞ്ഞ അടുത്ത തലമുറ മാധ്യമങ്ങളിൽ ഒന്നാണ്‌ ബ്ലൂ-റേ ഡിസ്ക് അഥവാ "ബി.ഡി.". ഒപ്റ്റിക്കൽ ഡിസ്ക് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ പുതിയ മാധ്യമത്തിന്റെ സംഭരണ സാന്ദ്രത വളരെ കൂടുതലാണ്. ഡി.വി.ഡി കൾക്ക് നൽകുന്ന പരമാവധി ഡേറ്റാ സ്റ്റോറേജ് കപ്പാസിറ്റി 17 ജി.ബി വരെയാണെങ്കിൽ ബ്ലൂ റേ ഡിസ്കിന്റെ സിംഗിൾ ലേയർ ഡിസ്കിന് 27 ജി.ബി യും ഡബിൾ ലെയർ ഡിസ്കിന് 54 ജി.ബി യും കപ്പാസിറ്റിയുണ്ട്. ബ്ലു-റേ ഡിസ്ക് അസ്സോസ്സിയേഷൻ എന്ന സാങ്കേതിക സമിതിയാണ് ഈ നൂതനസാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. അടുത്ത തലമുറ മാധ്യമമെന്നു അവകാശപ്പെടുന്ന വേറൊരു മാധ്യമം എച്ച്. ഡി. - ഡി. വി. ഡി. ആണ്.

ബ്ലൂ റേ ഡിസ്ക്
ബ്ലൂ റേ ഡിസ്ക്
Media typeHigh-density optical disc
EncodingMPEG-2, H.264/MPEG-4 AVC, and VC-1
Capacity25 GB (single layer)
50  GB (dual layer)
Read mechanism405 nm laser:
1× at 36 Mbit/s
2× at 72 Mbit/s
4× at 144 Mbit/s
6× at 216 Mbit/s[1]
8× at 288 Mbit/s
12× at 432 Mbit/s
Developed byBlu-ray Disc Association
UsageData storage,
High-definition video
High-definition audio
PlayStation 3 games

വ്യത്യാസങ്ങൾ

കുറഞ്ഞ തരംഗദൈർഘ്യമുള്ള (405 നാനോ മീറ്റർ) നീല ലേസർ രശ്മികളാണ് ബ്ലു-റേ ഡിസ്കുകൾ എഴുതുവാൻ ഉപയോഗിക്കുന്നത്. സി.ഡി എഴുതുവാൻ ഉപയോഗിക്കുന്ന ഇൻഫ്രാറെഡ് ലേസറിന് 780 നാനോ മീറ്ററും , ഡി.വി.ഡി എഴുതുവാൻ ഉപയോഗിക്കുന്ന ചുവന്ന ലേസറിന് 650 നാനോ മീറ്ററും ആണ് തരംഗദൈർഘ്യം. ഈ വിദ്യയുടെ പേര് ഉണ്ടായതും ഈ നീല രശ്മികളിൽ നിന്നാണ്. ബി.ഡി യിൽ ഉപയോഗിക്കുന്ന ലേസറിന്, 0.15 മൈക്രോൺ വരെ ചെറിയ കുഴികൾ (പിറ്റ്) പോലും വായിക്കുവാൻ സാധ്യമാണ്. മാത്രവുമല്ല, ബി.ഡി യിൽ, ഒരു ട്രാക്കിന്റെ വീതി 0.32 മൈക്രോൺ ആക്കി ചുരുക്കിയിരിക്കുന്നു. ഈ കുറഞ്ഞ തരംഗദൈർഘ്യവും, ട്രാക്കിന്റെ ചെറിയ വീതിയും, ഉപയോഗിക്കുന്ന കൂടുതൽ ചെറിയ കുഴികളും ചേർന്നാണ് കുറച്ച് സ്ഥലത്ത് കൂടുതൽ കൃത്യതയോടെ കൂടുതൽ കാര്യങ്ങൾ രേഖപ്പെടുത്താൻ ഈ സങ്കേതത്തെ സഹായിക്കുന്നത്.

ഡി.വി.ഡി യ്ക്കും ബ്ലൂ റേ ഡിസ്കിനും ഒരേ കനമാണെങ്കിലും(1.2mm)ഇവയിൽ ഡേറ്റ ശേഖരിക്കുന്ന പ്രതലങ്ങൾ തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. ഡീ.വി.ഡി യിൽ, 0.6 മിമി ഘനമുള്ള രണ്ട് പ്രതലങ്ങളുടെ ഇടയിലാണ് വിവരങ്ങൾ സ്ഥിതി ചെയ്യുന്നത്. ബി.ഡി യിൽ, വിവരങ്ങൾ ശേഖരിക്കുന്നത്, 1.1 മിമി മാത്രം ഘനമുള്ള ഒരു പോളികാർബണേറ്റ് പ്രതലത്തിൻ‌മേലാണ്. തൻ‌മൂലം, വിവരങ്ങൾ വായിക്കുന്ന ലെൻസ്, വിവരങ്ങൾക്ക് വളരെ അടുത്താണ്. പ്രതലത്തിനോട് ഏറ്റവുമടുത്താണ് ഡേറ്റ എന്നതിനാൽ ശക്തമായ കോട്ടിംഗ് ബ്ലൂ റേ ഡിസ്കുകളിൽ ഉണ്ട്.അതിനാൽ സ്പർശനവും ഉരസലും ഡേറ്റയേ ബാധിക്കാതിരിക്കാൻ ഇത് സഹായകമാണ്. അതുകൊണ്ടുതന്നെ, ഡി.വി.ഡി യിൽ ഉള്ള പല പ്രശ്നങ്ങളും ബി.ഡി യിൽ പരിഹരിക്കപ്പെട്ടിരിക്കുന്നു. പ്രതലത്തിൻ‌മേലുള്ള ഒരു സംരക്ഷണാവരണം കൂടിയാകുമ്പോൾ, ഡിസ്കിന്റെ ഘനം 1.2 മി.മി ആകും

ഒപ്റ്റിക്കൽ ഡിസ്ക് ഓതറിങ്
  • ഒപ്റ്റിക്കൽ ഡിസ്ക്
  • ഒപ്റ്റിക്കൽ ഡിസ്ക് ഡ്രൈവ്
  • ഒപ്റ്റിക്കൽ ഡിസ്ക് ഓതറിങ്
  • ഓതറിങ് സോഫ്റ്റ്വെയർ
  • റെക്കോർഡിങ് സാങ്കേതികതകൾ
    • റെക്കോർഡിങ് modes
    • പാക്കറ്റ് റൈറ്റിങ്
ഒപ്റ്റിക്കൽ media types
  • ലേസർ ‍ഡിസ്ക് (LD), Video Single ഡിസ്ക് (VSD)
  • Compact ഡിസ്ക് (CD): റെഡ് ബുക്ക്, CD-ROM, CD-R, CD-RW, 5.1 Music Disc, SACD, PhotoCD, CD Video (CDV), Video CD (VCD), SVCD, CD+G, CD-Text, CD-ROM XA, CD-i
  • GD-ROM
  • MiniDisc (MD) (Hi-MD)
  • ഡിവിഡി: ഡിവിഡി-R, ഡിവിഡി+R, DVD-R DL, DVD+R DL, DVD-RW, DVD+RW, DVD-RW DL, DVD+RW DL, DVD-RAM, DVD-D
  • അ Density Optical (UDO)
  • Universal Media Disc (UMD)
  • HD DVD: HD DVD-R, HD DVD-RW
  • ബ്ലൂ-റേ ഡിസ്ക് (BD): BD-R, BD-RE
  • ഹൈ-ഡെഫനിഷൻ Versatile ഡിസ്ക് (HVD)
  • ഹൈ-ഡെഫനിഷൻ Versatile Multilayer Disc (HD VMD)
Standards
  • Rainbow Books
  • File systems
    • ISO 9660
      • Joliet
      • Rock Ridge
      • El Torito
      • Apple ISO 9660 Extensions
    • യൂണിവേഴ്സൽ ഡിസ്ക് ഫോർമാറ്റ് (UDF)
      • Mount Rainier
Further reading
  • History of optical storage media
  • ഹൈ-ഡെഫനിഷൻ ഒപ്റ്റിക്കൽ ഡിസ്ക് ഫോർമാറ്റ് യുദ്ധം
A blank rewritable Blu-ray Disc (BD-RE)

താരതമ്യപഠനം

ഇപ്പോൾ നിലവിലുള്ള ഒരു സാധാരണ ഡി.വി.ഡി യിൽ ഏകദേശം 4.7 ജിബി സംഭരണശേഷി ആണ് ലഭ്യമായിട്ടുള്ളത്. ഇതേതാണ്ട് രണ്ട് മണിക്കൂറോളം നീണ്ടുനിൽക്കുന്ന ഒരു സാധാരണ സിനിമ രേഖപ്പെടുത്തുവാൻ ഉപയോഗിക്കാം. എന്നാൽ കൂടുതൽ വ്യക്തത അവകാശപ്പെടുന്ന ഹൈ-ഡെഫെനിഷൻ സിനിമ രണ്ട് മണിക്കൂർ രേഖപ്പെടുത്തുവാൻ ഏകദേശം ബി.ഡി നൽകുന്ന 25 ജിബി സംഭരണശേഷി ആണ് ആവശ്യം. ഇത് 12 മണിക്കൂറിൽക്കൂടുതൽ സാധാരണ സിനിമ രേഖപ്പെടുത്തുവാൻ മതിയായതാണ്.

ഡി.വി.ഡി യും ബി.ഡി യും തമ്മിൽ നിർമ്മാണരീതിയിലും സാരമായ വ്യത്യാസങ്ങൾ ഉണ്ട്. ഇൻജക്ഷൻ മോൾഡിങ് എന്നറിയപ്പെടുന്ന സാങ്കേതികവിദ്യയാൽ നിർമ്മിക്കുന്ന രണ്ട് ഡിസ്കുകൾ ഒട്ടിച്ചു ചേർത്താണ് ഡി.വി.ഡി നിർമ്മിക്കുന്നത്. ബി.ഡി നിർമ്മിക്കാൻ, ഒറ്റ ഡിസ്ക് മാത്രം മതിയാകും. തന്മൂലം സാങ്കേതികവിദ്യ മികച്ചതാണെങ്കിൽക്കൂടി നിർമ്മാണച്ചിലവിൽ വ്യതിയാനവുമില്ല.

സവിശേഷതകൾ

  • HDTV ബ്രോഡ്കാസ്റ്റിംഗ് യാതൊരു നിലവാര വ്യത്യാസവുമില്ലാതെ റെക്കോർഡ് ചെയ്യാം
  • ഡിസ്കിലെ ഏത് സ്പോട്ടും സമയമാറ്റമില്ലാതെ എപ്പോഴും ആക്സസ് ചെയ്യാം
  • ഒരു ഡിസ്കിൽ തന്നെ ഒരു പ്രോഗ്രാം കാണുമ്പോൾ മറ്റൊന്ന് റെക്കോർഡ് ചെയ്യാം
  • പ്ലേ ലിസ്റ്റുകൾ ഉണ്ടാക്കാം
  • ഡിസ്കിൽ ശേഖരിച്ച പ്രോഗ്രാമുകളെ എഡിറ്റ് ചെയ്യുകയോ റീ ഓർഡർ ചെയ്യുകയോ ആവാം
  • ഓട്ടോ ഫ്രീ സ്പേസ് ലൊക്കേറ്റിംഗ് സംവിധാനമുള്ളതിനാൽ ഓവർ റൈറ്റിംഗിനെ തടയാം
  • ഇന്ററാക്ടീവ് ഫീച്ചറുകൾ ലഭ്യമാണ്.

ഫോർമാറ്റുകൾ

  1. BD-ROM (Read Only) മീഡിയ ഫയൽ പ്രീ റെക്കോർഡിംഗിന്
  2. BD-R (Recordable) പി.സി. കളിലെ ഡെറ്റാ ശേഖരണത്തിന്
  3. BD-RW (Re Writable) പി.സി. കളിലെ ഡെറ്റാ ശേഖരണത്തിന്
  4. BD-RE (Re Writable) HDTV റെക്കോർഡിംഗിന്

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബ്ലൂ_റേ_ഡിസ്ക്&oldid=3142272" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്