മെൽവിൽ ഡ്യൂയി

മെൽവിൽ ഡ്യൂയി ഒരു അമേരിക്കൻ ലൈബ്രേറിയനായിരുന്നു. ഗ്രന്ഥശാലകളിൽ പുസ്തക ക്രമീകരണത്തിന് ഉപയോഗപ്പെടുത്തുന്ന ഡ്യൂയി ഡെസിമൽ വർഗ്ഗീകരണ‍‍‍‍ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ പ്രശസ്തനായിത്തീർന്ന മെൽവിൽ ഡ്യൂയി 1851 ഡിസംബർ 10-ന് ന്യൂയോർക്കിൽ ജനിച്ചു.

മെൽവിൽ ഡ്യൂയി
മെൽവിൽ ഡ്യൂയി
ജനനം
മെൽവിൽ ലൂയിസ് കൊസൂത്ത് ഡ്യൂയി

(1851-12-10)ഡിസംബർ 10, 1851
ആഡംസ് സെന്റർ, ന്യൂയോർക്ക്
മരണംഡിസംബർ 26, 1931(1931-12-26) (പ്രായം 80)
ലേക്ക് പ്ലാസിഡ്, ഫ്ലോറിഡ
ദേശീയതഅമേരിക്കൻ
വിദ്യാഭ്യാസംഅംഹേഴ്സ്റ്റ് കോളേജ്
തൊഴിൽlibrarian, resort developer, reformer
അറിയപ്പെടുന്നത്ഡ്യൂയി ഡെസിമൽ വർഗ്ഗീകരണം
ജീവിതപങ്കാളി(കൾ)ആനി ആർ. ഗോഡ്ഫ്രി (1878)
എമിലി മക്കേ ബിയൽ (1924)
ബന്ധുക്കൾഗോഡ്ഫ്രി ഡ്യൂയി (മകൻ)
ഒപ്പ്

വിദ്യാഭ്യാസവും ഉദ്യോഗവും

1874-ൽ ആംഹർസ്റ്റ് കോളജിൽ നിന്ന് ബിരുദം നേടിയതിനു ശേഷം രണ്ടു വർഷം അവിടെ താത്ക്കാലിക ലൈബ്രേറിയനായി സേവനമനുഷ്ഠിച്ചു.[1] 1876-ൽ എ ക്ലാസിഫിക്കേഷൻ ആൻഡ് സബ്ജക്റ്റ് ഇൻഡക്സ് ഫോർ കാറ്റലോഗിങ് ആൻഡ് അറെയ്ഞ്ചിങ് ദ് ബുക്സ് ആൻഡ് പാംഫ്ലെറ്റ്സ് ഒഫ് എ ലൈബ്രറി എന്ന പേരിൽ ഒരു ചെറു ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1877-ൽ ഇദ്ദേഹം ബോസ്റ്റണിലേക്കു താമസം മാറ്റി. ഏഴു വർഷം മെൽവിൽ ഇവിടെ താമസിച്ച് ഗ്രന്ഥശാലാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മെട്രിക് സമ്പ്രദായം (Metric system) പ്രചരിപ്പിക്കുന്നതിനുമായി പ്രവർത്തിച്ചു. 1883 മുതൽ 88 വരെ ഇദ്ദേഹം ന്യൂയോർക്ക് സിറ്റിയിലെ കൊളംബിയ കോളജിൽ ലൈബ്രേറിയനായി സേവനമനുഷ്ഠിച്ചു. ലൈബ്രേറിയന്മാരുടെ പരിശീലനത്തിനായി ഇദ്ദേഹം ഇവിടെ ഒരു സ്ഥാപനം ആരംഭിച്ചു. അമേരിക്കയിൽ ഇത്തരത്തിലുള്ള ആദ്യത്തെ സ്ഥാപനമായിരുന്നു ഇത്. 1888-ൽ ആൽബനിയിലുള്ള ന്യൂയോർക്ക് സ്റ്റേറ്റ് ലൈബ്രറിയുടെ ഡയറക്ടർ ആയി ഇദ്ദേഹം നിയമിതനായി. ഈ കാലഘട്ടത്തിൽ ന്യൂയോർക്ക് സർവകലാശാലയുടെ ബോർഡ് ഒഫ് റീജന്റ്സിന്റെ സെക്രട്ടറിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

1931 ഡിസംബർ 26-ന് ഡ്യൂയി അന്തരിച്ചു.

ഗ്രന്ഥശാലാ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവാൻ

ഗ്രന്ഥശാലാപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവാനായി ഡ്യൂയി നൽകിയിട്ടുള്ള സംഭാവനകൾ നിസ്തുലമാണ്. സഞ്ചരിക്കുന്ന ഗ്രന്ഥശാലകൾ എന്ന ആശയം നടപ്പിൽ വരുത്തിയത് ഇദ്ദേഹമാണ്.

ഡ്യൂയി ഡെസിമൽ വർഗ്ഗീകരണം

ഡ്യൂയി ഡെസിമൽ സമ്പ്രദായം ഇന്നും പ്രചാരത്തിലുണ്ട്. ഈ സമ്പ്രദായമനുസരിച്ച് പുസ്തകങ്ങളെ ആദ്യം പത്ത് ക്ലാസ്സുകളായി തിരിക്കുന്നു. ക്ലാസ്സുകളെ പത്ത് ഡിവിഷനുകളായും ഡിവിഷനുകളെ പത്ത് സെക്ഷനുകളായും തിരിക്കുന്നു. ഡ്യൂയി ഡെസിമൽ (DDC 23)[2]) സമ്പ്രദായത്തിലെ പ്രധാന ക്ലാസ്സുകൾ ഇവയാണ്:

ഓരോ വിഷയവും ഏതു രൂപത്തിലാണ് (ഉദാ. ഉപന്യാസം, നിഘണ്ടു) അവതരിപ്പിച്ചിരിക്കുന്നത് എന്നത് സൂചിപ്പിക്കുവാനായി ഡിവിഷനുകൾ ഉപയോഗപ്പെടുത്തുന്നു. ഡ്യൂയി ഡെസിമൽ സമ്പ്ര ദായത്തിന് ഒരു അക്ഷരക്രമ സൂചികയുണ്ട്. ഇതിൽ എല്ലാ വിഷയങ്ങളും അവയുടെ ഡ്യൂയി ക്ലാസ് നമ്പരും ഉൾപ്പെടുത്തിയിരിക്കുന്നു. ഒരു വിഷയം തന്നെ ഒന്നിൽ കൂടുതൽ ക്ലാസുകളിൽ പരാമർശിച്ചിട്ടുണ്ടെങ്കിൽ അതും സൂചികയിൽ നിന്ന് വ്യക്തമാകുന്നതാണ്.

ഡി.ഡി.സി. സംഖ്യവിഷയവും മേഖലയും
000പൊതുവിഭാഗം(Generalities)
100തത്ത്വശാസ്ത്രവും മനഃശാസ്ത്രവും
200മതം
300സാമൂഹികശാസ്ത്രങ്ങൾ
400ഭാഷ
500ശാസ്ത്രവിഷയങ്ങളും ഗണിതവും
600സാങ്കേതികവിദ്യ( പ്രയുക്തശാസ്ത്രങ്ങൾ)
700കലകൾ
800സാഹിത്യവും അലങ്കാര ശാസ്ത്രവും
900ഭൂമിശാസ്ത്രവും ചരിത്രവും

പ്രസിദ്ധീകരണങ്ങൾ

  • എ ക്ലാസിഫിക്കേഷൻ ആൻഡ് സബ്ജക്റ്റ് ഇൻഡക്സ് ഫോർ കാറ്റലോഗിങ് ആൻഡ് അറെയ്ഞ്ചിങ് ദ് ബുക്സ് ആൻഡ് പാംഫ്ലെറ്റ്സ് ഒഫ് എ ലൈബ്രറി"
  • അമേരിക്കൻ ലൈബ്രറി അസോസിയേഷൻ
  • ചിൽഡ്രൻസ് ലൈബ്രറി അസോസിയേഷൻ
  • അസോസിയേഷൻ ഒഫ് സ്റ്റേറ്റ് ലൈബ്രേറിയൻസ്
  • അമേരിക്കൻ ലൈബ്രറി ഇൻസ്റ്റിറ്റ്യൂട്ട്

എന്നീ സംഘടനകളുടേയും ലൈബ്രറി ജർണൽ, ലൈബ്രറി നോട്ട്സ് എന്നീ പ്രസിദ്ധീകരണങ്ങളുടേയും പ്രവർത്തനങ്ങളിൽ ഇദ്ദേഹം സജീവ പങ്കുവഹിച്ചിരുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡ്യൂയി, മെൽവിൽ (1851 - 1931) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https:https://www.search.com.vn/wiki/index.php?lang=ml&q=മെൽവിൽ_ഡ്യൂയി&oldid=3789161" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്